ലാലിന്റെ വിവാഹ ഫോട്ടോ! 32 വര്‍ഷം മുന്‍പും കട്ടഫ്രീക്കനായിരുന്നെന്ന് ആരാധകര്‍, എല്ലായിടത്തും പൊങ്കാല

നടനും സംവിധായകനും തിരക്കഥാകൃത്തുമായി മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് ലാല്‍. ഇന്ന് മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച് തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം മകളുടെ വിവാഹം വളരെ ഗംഭീരമായി ആഘോഷിച്ച് ലാലും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

ഇന്നിതാ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. വിവാഹവാര്‍ഷിക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട ചിത്രത്തിലൂടെയാണ് ആരാധകര്‍ ഇക്കാര്യം അറിഞ്ഞത്. അത് മാത്രമല്ല ആ ചിത്രത്തിലെ ലാലിനെ കണ്ട് അത്ഭുതപ്പെടേണ്ടി വന്നതിനെ കുറിച്ചും ആരാധകര്‍ പറയുന്നു.

ലാലിന്റെ വിവാഹ വാര്‍ഷികം

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമെത്തിയ ലാല്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയിട്ടാണ് തുടക്കം കുറിക്കുന്നത്. കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ ശ്രദ്ധപിടിച്ചു പറ്റി. ശേഷം മിമിക്രിയിലെ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ സിദ്ദിഖിനൊപ്പം ചേര്‍ന്ന് സിനിമകളൊരുക്കാന്‍ തുടങ്ങി. ഫാസിലിനൊപ്പം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഇരുവരും കരിയര്‍ ആരംഭിക്കുന്നത്. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന് കഥയെഴുതി.

ലാലിന്റെ വിവാഹ വാര്‍ഷികം

ഈ കൂട്ടുകെട്ടില്‍ പിറന്നത് സൂപ്പര്‍ ഹിറ്റായ ഒത്തിരി സിനിമകളാണ്. പിന്നീട് തിരക്കഥ, നിര്‍മാണം, സംവിധാനം തുടങ്ങി വിവിധ മേഖലകള്‍ കീഴടക്കി. ലാല്‍ അഭിനയത്തിലേക്ക് കൂടി ചുവടുമാറിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരേഷ് ഗോപി നായകനായിട്ടെത്തിയ കളിയാട്ടം എന്ന സിനിമയിലൂടെ വില്ലനായിട്ടായിരുന്നു ലാല്‍ ആദ്യമായി അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ തമിഴ്, തെലുങ്ക് ഭാഷകളിലും ലാല്‍ അഭിനയിച്ചിരുന്നു.

 ലാലിന്റെ വിവാഹ വാര്‍ഷികം

കട്ടത്താടിയാണ് ലാലിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ഇന്ന് താടിയെല്ലാം നരച്ചെങ്കിലും അതിലും ഫാഷന്‍ കൊണ്ട് വരാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഇത് ഇന്നത്തെ കാര്യം മാത്രമല്ല പത്ത് മുപ്പത്തിരണ്ട് വര്‍ഷം മുന്‍പും അങ്ങനെ ഒക്കെ തന്നെയായിരുന്നു.

തന്റെ 32-ാം വിവാഹവാര്‍ഷിക ചിത്രവുമായിട്ടാണ് ഇന്ന് ലാല്‍ എത്തിയിരിക്കുന്നത്. വിവാഹശേഷം ഭാര്യയ്‌ക്കൊപ്പം പള്ളിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ലാലിന്റെ ചിത്രമായിരുന്നു താരം തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്.

 ലാലിന്റെ വിവാഹ വാര്‍ഷികം

ഈ ചിത്രം കണ്ടതോടെയാണ് ആരാധകരും രംഗത്ത് എത്തിയത്. വിവാഹവേഷത്തില്‍ ഭവ്യതയോടെ നില്‍ക്കുന്ന ഈ മെലിഞ്ഞ ചെറുപ്പക്കാരനാണോ ലാല്‍ എന്ന കൗതുകമായിരുന്നു ഫോട്ടോയ്ക്ക് താഴെ ആരാധകര്‍ പങ്കുവെച്ചത്. വിവാഹവാര്‍ഷിക ആശംസകള്‍ക്ക് പുറമേ ലാലിന്റെ ലുക്കിനെ കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പും ഈ കള്ളത്താടി ഉള്ള ഫ്രീക്കന്‍ ആയിരുന്നല്ലേ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ജനിച്ചപ്പോഴെ ഈ താടി ഉണ്ടായിരുന്നോ എന്ന് വേറെ ചിലര്‍ ചോദിക്കുന്നു.

ലാലിന്റെ വിവാഹ വാര്‍ഷികം

ചേട്ടാ ആരെങ്കിലും തെങ്കാശി പട്ടണത്തിന്റെ രണ്ടാം ഭാഗത്തിന് സ്‌ക്രീപ്റ്റുമായി വന്നാല്‍ എടുക്കുമോ എന്നടക്കം ചിലര്‍ ചോദിക്കുന്നുണ്ട്. ലാലിന് മാത്രമല്ല ഭാര്യ നാന്‍സിക്കും ആശംസാപ്രവാഹമാണ്. സിനിമാക്കാര്‍ക്കിടയില്‍ അതിവേഗം ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന ഒത്തിരിപ്പേരെ ആരാധകര്‍ കണ്ടിട്ടുണ്ട്. അവര്‍ക്കിടയില്‍ മനോഹരമായ മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരദമ്പതികള്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

ലാലിന്റെ വിവാഹ വാര്‍ഷികം

സംവിധാനത്തിനും തിരക്കഥ ഒരുക്കുന്നതിനൊപ്പം നിര്‍മാണത്തിലേക്കും ലാല്‍ തിരിഞ്ഞിരുന്നു. 1996 ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഹിറ്റ്‌ലറിലൂടെയായിരുന്നു ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മാണ കമ്പനി ആദ്യമായി ഒരു ചിത്രമൊരുക്കുന്നത്. പിന്നീട് ഫ്രണ്ട്‌സ്, തെങ്കാശി പട്ടണം, കല്യാണരാമന്‍, ചതിക്കാത്ത ചന്തു, തൊമ്മനും മക്കളും, ചാന്ത്‌പൊട്ട് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇന്ന് മലയാളത്തിലെ മുന്‍നിര നിര്‍മാണ സ്ഥാപനമായി ലാല്‍ ക്രിയേഷന്‍സ് മാറി.

ലാലിന്റെ വിവാഹ വാര്‍ഷികം

ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെ ലാലിന്റെ സഹോദരനും സിനിമയിലേക്ക് എത്തി. പിതാവിന്റെ പാത പിന്തുടര്‍ന്ന് മകനും വെള്ളിത്തിരയിലേക്ക് എത്തിയിരുന്നു. ജൂനിയര്‍ ലാല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജീന്‍ പോള്‍ ലാല്‍ സംവിധായകനായിട്ടാണ് തുടക്കം കുറിച്ചത്. ഹണി ബീ ആയിരുന്നു ജീന്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ കന്നിച്ചിത്രം. നിലവില്‍ പൃഥ്വിരാജിനെ നായകനാക്കി ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമ ഒരുക്കുകയാണ് ജീന്‍ പോള്‍.

ലാലിന്റെ വിവാഹ വാര്‍ഷികം

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ലാലിപ്പോള്‍. ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായിട്ടെത്തുന്ന സാഹോ എന്ന ചിത്രത്തിലും ലാല്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു വേഷം തന്നെയാണ് ലാലിന് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്ന് നിര്‍മ്മിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. മലയാളത്തില്‍ പെങ്ങളില എന്നൊരു ചിത്രമാണ് ലാലിന്റേതായി വരാനിരിക്കുന്നത്.

Read more about: lal ലാല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X