കാവ്യയ്ക്കും ദിലീപിനുമൊപ്പം ലാലും! പഴയ മുകുന്ദനെയും രാധയെയും ഓര്‍മ്മിച്ച് കൊണ്ടുള്ള ചിത്രം പുറത്ത്
ദിലീപ്-കാവ്യ മാധവന്‍ ദമ്പതികളുടെ വിശേഷങ്ങള്‍ക്ക് വേണ്ടി കാത് കൂര്‍പ്പിച്ച് പിടിച്ച ആരാധകര്‍ക്കെല്ലാം ഈ ദിവസങ്ങളില്‍ ആഘോഷമായിരുന്നു. താരദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷം വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലെ പ്രമുഖരെല്ലാം പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
അക്കൂട്ടത്തില്‍ നടനും സംവിധായകനുമായ ലാലും ഉണ്ടായിരുന്നു. താരകുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ലാലും പങ്കുവെച്ചിരുന്നു. മുകുന്ദനും രാധയും അവരുടെ മഹാലക്ഷ്മിയ്ക്കുമൊപ്പം എന്നും പറഞ്ഞായിരുന്നു ലാല്‍ ചിത്രം പോസ്റ്റ് ചെയ്തത്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയിലെ കഥാപാത്രങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു താരം ചിത്രവുമായിട്ടെത്തിയത്.

കാവ്യ മാധവന്‍ നായികയായ അരങ്ങേറ്റം നടത്തിയ സിനിമയാിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍. ദിലീപായിരുന്നു നായകന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയില്‍ കാവ്യയുടെ സഹോദരന്‍ ആയിട്ടായിരുന്നു ലാല്‍ അഭിനയിച്ചിരുന്നത്. ശേഷം തെങ്കാശി പട്ടണത്തിലും ഇതേ കൂട്ടുകെട്ടില്‍ താരങ്ങള്‍ ഒന്നിച്ചിരുന്നു.
Recommended Video
2018 ഒക്ടോബര്‍ പത്തൊന്‍പത് ഒരു വിജയദശമി ദിനത്തിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ പുറംലോകം കണ്ടതും പിറന്നാള്‍ ദിനത്തിലായിരുന്നു. ഈ ദിവസങ്ങളില്‍ പാര്‍ട്ടിയ്ക്കിടെയുള്ള നിരവധി ചിത്രങ്ങളായിരുന്നു തരംഗമായി കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications