twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    By Aswathi
    |

    മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് സമ്പാദിച്ച പേരും പ്രശസ്തിയും ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ടു പോയോ? ലാലിസം എന്ന മ്യൂസിക് ബാന്റിലൂടെ മോഹന്‍ലാല്‍ സമ്പാദിച്ചത് ആരോപണങ്ങളും വിവാദവും മാത്രം. മുപ്പത്തിയഞ്ചാം ദേശീയ ഗെയിമിസിനെക്കാള്‍ പ്രാധാന്യം ലാലിസത്തിന്റെ തകര്‍ച്ചയ്ക്ക് മാധ്യമങ്ങളും ജനങ്ങളും നല്‍കുന്നതിന്റെ കാതല്‍ എന്താണ്.

    തുടക്കം പാളിയാല്‍ പിന്നെ നോക്കേണ്ടതില്ലെന്ന് പഴമക്കാര്‍ പറയുന്നത് വാസ്തവമാണെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകുന്നു. വിവാദങ്ങളോടെയാണ് ലാലിസത്തിന്റെ ലോഞ്ചിങ് തുടങ്ങിയത്. അത് അങ്ങനെ തന്നെ അവസാനിച്ചു. ഫേസ്ബുക്ക് ലോകം ഈ തകര്‍ച്ചയ്ക്ക് നല്‍കിയ വലിയ പിന്തുണയെ തള്ളിക്കളയാന്‍ കഴിയില്ല. എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം ചിത്രങ്ങളിലൂടെ...

    ലാലിസം

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്ന് ഒരു മ്യൂസിക് ബാന്റ് തുടങ്ങാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചു. റണ്‍ ബേബി റണ്ണില്‍ രതീഷ് ഒരുക്കിയ, മോഹന്‍ലാല്‍ പാടി അഭിനയിച്ച ആറ്റുമണല്‍ പായയില്‍ എന്ന ഗാനത്തിന്റെ വിജയം തന്നെയാവും ഇങ്ങനെ ഒരു ഉദ്യമത്തിന് ലാലിനെ പ്രേരിപ്പിച്ചത്.

    പ്രിയദര്‍ശനും ടികെ രാജീവും

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയദര്‍ശനും ടികെ രാജീവും ലാലിന്റെ ഈ ഉദ്യമത്തിന് അസോസിയേറ്റ്‌സായി എത്തി. പ്രിയദര്‍ശന്‍ ലാലിസത്തിന്റെ ട്രെയിലറും ടികെ രാജീവ് ലാലിസത്തിന്റെ പരിപാടിയും സംവിധാനം ചെയ്തു.

    ഔദ്യോഗിക പാട്ട്

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    2015 ജനുവരി 21ന് ലാലിസം അതിന്റെ ഔദ്യോഗിക പാട്ട് റിലീസ് ചെയ്തു. പണ്ടെങ്ങാണ്ട് എന്ന് തുടങ്ങുന്ന പാട്ട് സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയത് രതീഷ് വേഗയാണ്. മോഹന്‍ലാല്‍ പാടി

    നാഷണല്‍ ഗെയിം

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിമില്‍ ലാലിസത്തിന്റെ പരിപാടിയുണ്ടാകുമെന്ന് മോഹന്‍ലാലും രതീഷ് വേഗയും പ്രഖ്യാപിച്ചു. അന്നു തന്നെയാവും ലാലിസത്തിന്റെ ലോഞ്ചിങ്ങുമെന്ന് ഇവര്‍ അറിയിച്ചിരുന്നു.

    കാത്തിരുന്നു

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    അങ്ങനെ മോഹന്‍ലാല്‍ നേതൃത്വം കൊടുക്കുന്ന ഒരു മ്യൂസിക് ബാന്റ് ഉദിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ ഷോയ്ക്കായി മോഹന്‍ലാല്‍ ഫാന്‍സ് ഉള്‍പ്പടെയുള്ളവര്‍ കാത്തിരുന്നു. മാധ്യമങ്ങളും അതിന് പ്രാധാന്യം നല്‍കി. മോഹന്‍ലാലിന്റെ 35 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ മികച്ച പാട്ടുകള്‍ കോര്‍ത്തിണക്കിയാവും പരിപാടിയെന്നും ബാന്റ് അറിയിച്ചു.

    വിവാദങ്ങള്‍ക്ക് തുടക്കം

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    ദേശീയ ഗെയിംസില്‍ പരിപാടി നടത്താന്‍ മോഹന്‍ലാല്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് ആരോപണങ്ങള്‍ തുടങ്ങിയത്. മുമ്പൊരിടത്തും പരിപാടി നടത്താത്ത ഒരു ബാന്റിന് എന്തടിസ്ഥാനത്തിലാണ് ഇത്രയും തുക കൊടുക്കുന്നതെന്നായിരുന്നു നാലുദിക്കില്‍ നിന്നും വന്ന ചോദ്യം.

    ലാലിന്റെ വിശദീകരണം

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    ആരോപണം ഉയര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലാല്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ലോഞ്ചിങിന് ഒരു ദിവസം മുമ്പ് പത്രസമ്മേളനം വിളിക്കുകയും പരിപാടി നടത്താന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടിട്ടില്ലെന്നും ലാല്‍ അറിയിച്ചു. മറിച്ച് പരിപാടിയുടെ ചെലവ് മാത്രമാണ് കൈപ്പറ്റിയത്.

    അങ്ങനെ ലാലിസം വന്നു

    എന്താണ് ലാലിസം, എന്തിനായിരുന്നു ലാലിസം?

    ആരോപണങ്ങളൊക്കെ പറഞ്ഞൊതുക്കി, ജനുവരി 31 ന് 35 മാത് ദേശീയ ഗെയിമിസിന്റെ ഉദ്ഘാടനവേദിയില്‍ ലാലിസത്തിന്റെ ആദ്യ ഷോ അരങ്ങേറി. പക്ഷെ പ്രേക്ഷകരെ മുഴുവന്‍ നിരാശപ്പെടുത്തിയായിരുന്നു പരിപാടി. ഉത്സവ പറമ്പില്‍ നടത്തുന്ന ഗാനമേളയെക്കാള്‍ നിലവാരം താണതായിരുന്നു ലാലിസത്തിന്റെ പ്രകടനമെന്ന് പ്രേക്ഷകാഭിപ്രായം ഉയര്‍ന്നു.

    English summary
    Despite the huge hype, Mohanlal's recently launched music band Lalisom failed to make a mark with its debut performance. Lalisom is receiving huge criticisms from the celebrities and media for the poor performances and lack of cor-ordination.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X