Just In
- 4 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
Don't Miss!
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- News
ലൈഫ് മിഷന്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വാര്യരുടെ സര്‍പ്രൈസാണോ ഇത്? കിച്ച സുദീപിനൊപ്പം മഞ്ജുവും മധുവും, ചോദ്യങ്ങളുമായി ആരാധകര്‍
വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ മഞ്ജു വാര്യരും കുറേയേറെ ചിത്രങ്ങളുമായി ആരാധകരെ കാത്തിരിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്ററുകള്‍ അടച്ചിട്ടതോടെ ചിത്രീകരണവും റിലീസുമെല്ലാം മാറി മറിയുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമായി പല സിനിമകളുടേയും ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട് ഇപ്പോള്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം, ചതുര്‍മുഖം, കയറ്റം, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്.
മധു വാര്യരുടെ സംവിധാനത്തിലൊരുങ്ങുന്ന ലളിതം സുന്ദരം തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ്. അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു മധു വാര്യര്‍ സംവിധാനത്തിലേക്ക് ശ്രദ്ധ തിരിച്ചത്. പണ്ടുമുതലേ ചേട്ടന് ഫിലിം മേക്കിങ്ങില്‍ താല്പര്യമുണ്ടായിരുന്നു. നടനായി മുന്നേറുന്നതിനിടയിലും അതിനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ചേട്ടന്റെ പ്രയാസങ്ങളൊക്കെ താനും അറിയുന്നുണ്ടായിരുന്നു. ലളിതം സുന്ദരത്തില്‍ താനും ഏറെ സന്തോഷവതിയാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.
ബിജു മേനോനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അവസാനനിമിഷമാണ് ചേട്ടന് തന്നോട് സിനിമയെക്കുറിച്ച് പറഞ്ഞതെന്നും കേട്ടപ്പോള്‍ തന്നെ എക്സൈറ്റഡായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. 2021 ല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായി ലളിതം സുന്ദരം ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്.
ലളിതം സുന്ദരത്തിന്റെ ലൊക്കേഷനിലേക്കെത്തിയ വിശിഷ്ടാതിഥികളുടെ ചിത്രങ്ങള്‍ കണ്ടതോടെയാണ് ആരാധകരും ചോദ്യങ്ങളുമായെത്തിയത്. കിച്ച സുദീപും ഭാര്യ പ്രിയ സുദീപും ഞങ്ങളുടെ ലൊക്കേഷനിലേക്ക് സര്‍പ്രൈസായി വന്നു. കേരളത്തിന്റെ ഈച്ച മനുഷ്യനെ കാണാനായതില്‍ ഒരുപാട് സന്തോഷമെന്നുമായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. ഇതിനകം തന്നെ താരത്തിന്റെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മഞ്ജുവും മധുവും ചേര്‍ന്നൊരുക്കുന്ന വലിയ സര്‍പ്രൈസാണോ ഇതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മഞ്ജുവിന്റെ കൈയ്യില്‍ ആലാപനവും അഭിനയവും ഭദ്രമാണെന്ന് അറിയാമെന്നും സര്‍പ്രൈസ് പ്രതീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. 2021 ല്‍ ആരാധകരെ കാത്തിരിക്കുന്ന വലിയ സര്‍പ്രൈസിന് മുന്‍പുള്ള കൂടിക്കാഴ്ചയായിരുന്നോ ഇതെന്നറിയാന് ഇനിയും കാത്തിരിക്കണം.
ഗ്ലാമറസായി അമല പോള്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം