'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു

നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രമാണ് ആദ്യമായി ലാല്‍ ജോസ് സംവിധാനം ചെയ്തത്. ചാന്തുപൊട്ട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, നീലത്താമര, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ തുടങ്ങി ഒരുപിടി ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ ലാല്‍ ജോസ് സമ്മാനിച്ചിട്ടുണ്ട്.

മഴയെത്തും മുമ്പെ എന്ന ചിത്രത്തില്‍ കമലിനെ അസിസ്റ്റ് ചെയ്തത് ലാല്‍ ജോസ് ആയിരുന്നു. ഈ സമയത്ത് തനിക്ക് മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് വഴക്കു കേട്ടെന്ന് പറയുകയാണ് ലാല്‍ ജോസ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.

lal jose

മഴയെത്തും മുന്‍പെയുടെ ടൈറ്റില്‍ സോംഗ് കമ്പോസ് ചെയ്യാന്‍ താന്‍ ചെന്നൈയില്‍ പോയി. വുഡ്‌ലാന്‍സ് ഹോട്ടലില്‍ എത്തി ബിച്ചുതിരുമലയെ കണ്ടു. അങ്ങനെ കമ്പോസിങ്ങ് നടന്നു. ആ പാട്ട് മനോഹരമായി ആനന്ദ് ചെയ്തു. കമലിന് പകരമാണ് താന്‍ അന്ന് പോയത്. ഇതെല്ലാം കഴിഞ്ഞു ഞാന്‍ പാലക്കാട് തിരിച്ചെത്തുമ്പോഴേക്കും മമ്മൂക്ക ലൊക്കേഷനില്‍ എത്തിയിട്ടുണ്ടായിരുന്നെന്ന് ലാല്‍ പറയുന്നു.

'മമ്മൂക്ക ജോയിന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ അന്ന് അവിടെ ഇല്ല. മമ്മൂക്കയെ കാണുന്നുണ്ട്. അദ്ദേഹത്തിനെ പേടിയാണ്. കണ്‍മുന്നില്‍ ഒന്നും പോയി പെടാതെ നില്‍ക്കുകയായിരുന്നു. അങ്ങനെ അന്ന് ഒരു സീന്‍ ഷൂട്ട് ചെയ്യുന്നുണ്ട്. ശോഭന മമ്മൂക്കയുടെ വീട്ടില്‍ വന്ന് കയറുന്ന സീന്‍ ആണ്. സീന്‍ തുടങ്ങിയ സമയത്ത് മമ്മൂക്ക പറഞ്ഞു, ശോഭന വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്ത് നെറ്റിയില്‍ പൊട്ട് ഉണ്ടായിരുന്നില്ലേ എന്ന്,' ലാല്‍ ജോസ് പറഞ്ഞു.

ശോഭന ശരിയാണെന്ന് പറഞ്ഞ് പൊട്ട് തൊട്ടു. ഇത് കണ്ടപ്പോള്‍ മമ്മൂക്ക ചോദിച്ചു, ആരാണ് ഇവിടെ കണ്ടിന്യുറ്റി നോക്കുന്നത് എന്ന്. സത്യത്തില്‍ ഇത് നോക്കേണ്ടത് ഞാനാണ്. പക്ഷെ ഈ സീന്‍ എടുക്കുന്ന സമയത്ത് ഞാന്‍ ഇല്ല. ബുക്കില്‍ എഴുതിയത് നോക്കി ഡ്രസും കാര്യങ്ങളുമൊക്കെ എടുത്തു കൊടുത്തു. പൊട്ടിനെ കുറിച്ച് അതില്‍ പറഞ്ഞിരുന്നില്ല.

ആരാണ് ഇത് നോക്കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ഞാനാണ് എന്ന് പറഞ്ഞ് മുന്നോട്ട് വന്നു. മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു, നിനക്ക് ഈ സിനിമയുടെ കണ്ടിന്യുറ്റി നോക്കിയാല്‍ പോരേ? ഈ സിനിമയുടെ പാട്ടൊന്നും കമ്പോസ് ചെയ്യേണ്ടല്ലോ, സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതേണ്ട, ഷോട്ടുകള്‍ ഫിക്‌സ് ചെയ്യേണ്ട, ഇത് മാത്രം നോക്കിയാല്‍ പോരേ? അത് മര്യാദക്ക് ചെയ്തൂടെ എന്ന് ചോദിച്ചു.

ഞാന്‍ ആകെ ചമ്മി നില്‍ക്കുകയാണ്. ഈ സമയത്ത് കമല്‍ സാര്‍ വന്നിട്ട് പറഞ്ഞു, ലാലു ഇവിടെ ഉണ്ടായിരുന്നില്ല, അവന്‍ കമ്പോസിംഗിനായിട്ട് മദ്രാസ് വരെ പോയതായിരുന്നു എന്ന്. ഇത് കേട്ട് ഓഹോ എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ നോക്കി. എന്നിട്ട് അദ്ദേഹം കമല്‍ സാറിനോട് പറഞ്ഞു; സ്വന്തം ശിഷ്യനെ താന്‍ തന്നെ രക്ഷിച്ചില്ലെങ്കില്‍ ആര് രക്ഷിക്കുമല്ലേ എന്ന് ചോദിച്ചു.

lal jose

അങ്ങനെ ആ ഷൂട്ടിംഗിന്റെ ഇടവേളയില്‍ ഒരിക്കല്‍ ഞാന്‍ എന്തോ സാധനങ്ങള്‍ എടുത്ത് ഓടുന്നതിനിടയില്‍ മമ്മൂക്ക് എന്നെ വിളിച്ചു. ഈ സിനിമയില്‍ പാട്ടുകള്‍ നീയാണോ കമ്പോസ് ചെയ്യുന്നത് എന്ന് പറഞ്ഞു. നാല് പാട്ടുകള്‍ക്കും കമല്‍ സാര്‍ പോയതാണ്. ടൈറ്റില്‍ സോംഗ് പിന്നീട് തീരുമാനിച്ചതായിരുന്നു.

കമല്‍ സാറിന് ഇവിടെ നില്‍ക്കേണ്ടതുകൊണ്ട് എന്നെ വിട്ടതാണെന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞു എന്നും ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ ആ സമയത്ത് തങ്ങള്‍ അധികം സംസാരിച്ചിരുന്നില്ലെങ്കിലും തന്നെ ഉദ്യാനപാലകനിലേക്ക് അസോസിയേറ്റ് ആയി റക്കമന്‍ഡ് ചെയതത് മമ്മൂക്കയാണെന്നും ലാല്‍ ജോസ് പറഞ്ഞു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X