twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് മമ്മൂട്ടിയെ കണ്ടപ്പോൾ പ്രേക്ഷകരുടെ ഹൃദയം തകർന്നു പോയി, അനുഭവിച്ച ടെൻഷനെ കുറിച്ച് ലാൽജോസ്

    |

    ഇന്നും പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിക്കുന്ന മമ്മൂട്ടി ചിത്രമാണ് മറവത്തൂർ കനവ്. 1998 ൽ ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമ കോളത്തിലും ചർച്ച വിഷയമാണ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി തുടങ്ങിയ വൻതാരനിര അണിനിരന്ന ചിത്രത്തിൽ ലോക്കൽ ലുക്കിലായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ലുക്ക് വലിയ ചർച്ച വിഷയവുമായിരുന്നു. ഇപ്പോഴിത മറവത്തൂർ കനവ് ചിത്രത്തിന്റെ റിലീസ് ദിനത്തെ കുറിച്ച് ലാൽ ജോസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    mammootty-lal jose

    'സിനിമ റിലീസ് ചെയ്ത ദിവസം വല്ലാത്ത ടെന്‍ഷനായിരുന്നു. അത് കൊണ്ട് തന്നെ സുഹൃത്തുമായി വെട്ടുകാട് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. പക്ഷേ തിയേറ്ററിന്റെ മുന്നില്‍ കൂടിയാണ് പള്ളിയിലേക്ക് പോകേണ്ടത്, തിയേറ്ററില്‍ 'ഹൗസ്ഫുള്‍' എന്ന ബോര്‍ഡ് കണ്ടതോടെ ഒരു ആത്മവിശ്വാസമായി, അത് കൊണ്ട് ആദ്യപകുതി വരെ സിനിമ കാണാമെന്നു തീരുമാനിച്ചു.

    തിയേറ്ററിലെ ബാല്‍ക്കണിയില്‍ നിന്നാണ് സിനിമ കണ്ടത്. പക്ഷേ സിനിമയുടെ തുടക്കം മമ്മൂട്ടിയെ കാണിച്ചതും ഫാന്‍സുകാര്‍ ആകെ തകര്‍ന്നു. കാരണം പോസ്റ്ററില്‍ കണ്ട വ്യത്യസ്ത ലുക്കിലുള്ള മമ്മൂട്ടിയെയല്ല അവര്‍ സ്ക്രീനില്‍ കണ്ടത്. ആ സമയം ഫാന്‍സുകാരുടെ കൈയ്യില്‍ എന്നെ കിട്ടിയിരുന്നേല്‍ സംഗതി ആകെ കുഴഞ്ഞേനെ. പിന്നീടു സിനിമ അതിന്റെ ഫ്ലാഷ് ബാക്ക് സീനിലേക്ക് പോകുകയും, മുടിയൊക്കെ പറ്റയടിച്ച വ്യത്യസ്ത ഗെറ്റപ്പിലുള്ള മമ്മൂട്ടിയെ കണ്ടതും പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററില്‍ കൈയ്യടി മുഴക്കി. ഒരു സംവിധായകനെന്ന നിലയില്‍ വല്ലാത്ത ആവേശം തന്ന നിമിഷമായിരുന്നു അത്'. ലാല്‍ ജോസ് പറയുന്നു. മമ്മൂട്ടി വേറിട്ട ഒരു ഗെറ്റപ്പിലായിരുന്നു ചിത്രത്തിൽ എത്തിയത്. ലാൽ ജോസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മമ്മൂക്ക അന്ന് മുടി പറ്റവെട്ടിയത്

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

    മമ്മൂട്ടി ഒന്ന് പിന്നില്‍ നിന്നപ്പോഴായിരുന്നു മറവത്തൂര്‍ കനവ് എന്ന് ചിത്രം ഉണ്ടാകുന്നത്. 1988 ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. 150 ൽ അധികം ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ഒരു മറവത്തൂര്‍ കനവ് 1998ലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി മാറുകയായിരുന്നു. മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നായിരുന്നു 'ഒരു മറവത്തൂര്‍ കനവ്. ചിത്രത്തിന്റെ കഥ മോഹൻലാലിനും അറിയാമായിരുന്നു .ചന്ദ്രലേഖയുടെ സെറ്റിൽ വെച്ചായിരുന്നു മറവത്തൂര്‍ കനവിന്റെ സിനിമയുടെ ചർച്ച നടന്നത്. ശ്രീനിവാസന്‍ മറവത്തൂര്‍ കനവിന്റെ കഥ വികസിപ്പിച്ചതും ഉതേ സെറ്റിൽ വെച്ചായിരുന്നെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞിരുന്നു

    English summary
    Laljose Opens Up How Mammootty Movie Oru Maravathoor Kanavu Give Him Confidence As A Director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X