ലാലു അലക്സ് സിനിമയില്‍ നിന്നും കല്യാണം കഴിക്കാത്തത് എന്താണ്? ബെറ്റിയെ മിന്നുക്കെട്ടിയ കഥ പറഞ്ഞ് നടന്‍
മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പം ഒരുമിച്ച് അഭിനയിച്ച് സ്‌കോര്‍ ചെയ്ത് നില്‍ക്കുകയാണ് നടന്‍ ലാലു അലക്‌സ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമയിലെ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രമാണ് ലാലു അലക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. കല്യാണി പ്രിയദര്‍ശന്റെ പിതാവിന്റെ വേഷം അവതരിപ്പിച്ച താരം തനിക്ക് കിട്ടിയ വേഷം മനോഹരമാക്കാന്‍ ശ്രമിച്ചിരുന്നു. സിനിമയുടെ റിലീസ് മുതല്‍ ഇത് തന്നെയാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
പല അഭിമുഖങ്ങളിലൂടെയുമായി സിനിമാ ജീവിതത്തെ കുറിച്ച് ലാലു അലക്‌സ് തുറന്ന് സംസാരിച്ചിരുന്നു. ഏറ്റവും പുതിയതായി ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സിനിമയില്‍ നിന്നും വിവാഹം കഴിക്കാത്തതിനെ കുറിച്ചും തനിക്കേറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ചുമൊക്കെ ലാലു അലക്‌സ് വെളിപ്പെടുത്തിയിരിക്കുകയാണ്.

'സിനിമയില്‍ നിന്ന് കല്യാണം കഴിക്കാത്തത് എന്താണെന്നാണ് ലാലു അലക്‌സിനോട് ചോദിച്ച ഒരു ചോദ്യം. 'എന്ത് ചോദ്യമാണ് ടോ ഉവ്വേ. ഏത് മതക്കാരോട് ചോദിച്ചാലും പറയാറില്ലേ വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചാണ് നടക്കുന്നതെന്ന്. അല്ലെങ്കില്‍ ദൈവത്തില്‍ നിശ്ചയിക്കപ്പെട്ടത് ആണെന്നാണ്. അങ്ങനെയാണ് ജീവിത പങ്കാളി വന്നു ചേരുന്നത്. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹം ആണ് തന്റേത്. 1987 ലായിരുന്നു വിവാഹം. ഈ നാട് ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഞാന്‍ ബെറ്റിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. നാല് മക്കള്‍ തനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ മൂന്നു പേരെ ഉള്ളൂ. ബെന്‍, സെന്‍, സിയ എന്നാണ് അവരുടെ പേരുകള്‍.

അതേ സമയം ഒപ്പം അഭിനയിച്ച നടിമാരില്‍ നല്ല കെമിസ്ട്രിയും കംഫര്‍ട്ടും തോന്നിയ അഭിനയത്രി എന്ന് ഒരാളെ എടുത്തു പറയാന്‍ കഴിയില്ല. ഒരുപാട് മികച്ച നടിമാര്‍ക്കൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ട്. സുകുമാരി ചേച്ചി ഒക്കെ വലിയ പിന്തുണയും സ്‌നേഹവും നല്‍കിയവരാണ്. ചേച്ചി അടുത്തുള്ളപ്പോള്‍ നമുക്ക് ഒരു തലവേദന വന്നു എന്ന് വിചാരിക്കുക, ചേച്ചിയുടെ കയ്യില്‍ മരുന്നുണ്ടാകും. അല്ലെങ്കില്‍ കാലിന് വേദനയുണ്ടോ അതിനും വരുന്നുണ്ടാകും. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ വണ്ടര്‍ഫുള്‍ ആയിരുന്നു ചേച്ചി. എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നു അതുപോലെ തന്നെയാണ് മീനമ്മ ചേച്ചിയും എന്നാണ് താരം പറയുന്നത്.

സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും കോമഡി ട്രാക്കിലേക്ക് ഉള്ള മാറ്റത്തെ കുറിച്ചും ലാലു അലക്‌സ് വെളിപ്പെടുത്തിയിരുന്നു. ചെറുപ്പം മുതലേ സിനിമയിലും കൂട്ടുകാര്‍ക്കൊപ്പം കോമഡി ആസ്വദിക്കുന്ന ആളായിരുന്നു ഞാന്‍. എന്റെ ഉള്ളില്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ കിടക്കുന്നുണ്ട്. അതായിരിക്കാം പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ തലമുറ കോമഡി നടനായാണ് കാണുന്നത് എന്ന് തോന്നുന്നു. സന്തോഷത്തോടെയാണ് ആ മാറ്റവും നോക്കി കാണുന്നത്. കോമഡി പറഞ്ഞ് രംഗത്ത് വരുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ടം വരുന്നുവെന്നാണ് അനുഭവമെന്നും ലാലു അലക്‌സ് പറയുന്നു.
Recommended Video

വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് ലാലു അലക്‌സ് അഭിനയിച്ചത്. ശേഷം ബ്രോ ഡാഡിയിലൂടെ വീണ്ടും എത്തി. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ലാലു അലക്‌സിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.


Click it and Unblock the Notifications











