കേട്ടു.. കാണും...പടം കണ്ടിട്ട് മമ്മൂട്ടി പറയുന്നത്, എന്നാൽ ലാൽ പറഞ്ഞത്, വെളിപ്പെടുത്തി ലാലു അലക്സ്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രോ ഡാഡി. ലൂസിഫറിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലൂസിഫറിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ബ്രോ ഡാഡി. മിതഭാഷിയായ സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ട പ്രേക്ഷകർക്ക് ജോൺ കാറ്റാടിയെ ഉൾക്കൊള്ളാൻ അൽപം ബുദ്ധിമുട്ടായിരുന്നു. തീര്‍ത്തും വ്യത്യസ്തമായ മൂഡിലുള്ള സിനിമയായിരുന്നു ബ്രോ ഡാഡി.

മോഹൻലാൽ- പൃഥ്വരാജ് ചിത്രം എന്നതിൽ ഉപരി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ കഥാപാത്രമായിരുന്നു ലാലു അലക്സ് അവതരിപ്പിച്ച മാളിയേക്കൽ കുര്യന്റേത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ലാലു അലക്സ് എത്തിയത്. കല്യാണി പ്രിയദർശന്റെ അച്ഛൻ കഥാപാത്രമായിരുന്നു ഇത്. ഏറെ നാളുകൾക്ക് ശേഷമാണ് ലാലു അലക്സ് ഇത്തരത്തിലൊരു കഥാപാത്രവുമായി എത്തുന്നത്. ലഭിച്ച കോമഡി സീനുകളായാലും ഇമോഷണല്‍ സീനുകളാണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം.

ഡാൻസ് രംഗം

ബ്രോ ഡാഡിയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രംഗമായിരുന്നു ലാലു അലക്സിന്റെ ഡാൻസ്. പ്രേക്ഷകരെ മാത്രമല്ല സംവിധായകൻ പൃഥ്വിയേയും ആ രംഗം ചിരിപ്പിച്ചുവെന്നാണ് ലാലു അലക്സ് പറയുന്നത്. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് പ്രേക്ഷകരേയും അണിയറ പ്രവർത്തകരേയും ഒരുപോലെ ചിരിപ്പിച്ച ഡാൻസ് രംഗത്തെ കുറിച്ച് പറഞ്ഞത്.

ഡാൻസ്

ഇതു കൂടാതെ സിനിമ കണ്ടതിന് ശേഷം മോഹൻലാലും മമ്മൂട്ടിയും പറയുന്നതിനെ കുറിച്ചും ലാലു അലക്സ് വെളിപ്പെടുത്തുന്നുണ്ട്. മമ്മൂട്ടിയുടെ മേസേജ് ഇപ്പോഴും തന്റെ ഫോണിലുണ്ടെന്നും നടൻ പറയുന്നുണ്ട്. ലാലു അലക്സിന്റെ വാക്കുകൾ ഇങ്ങനെ...'' തന്റെ ഡാൻസ് കണ്ടിട്ട് പൃഥ്വി എഴുന്നേറ്റ് നിന്ന് ചിരിയായിരുന്നു. പൃഥ്വി മാത്രമല്ല അവിടെയുണ്ടായിരുന്ന കല്യാണിയും എല്ലാവരും ചിരിയായിരുന്നു. ആ പാട്ട് സിനിമയിലേയ്ക്ക് സെലക്ട് ചെയ്തത് രാജു ആയിരുന്നു എങ്കിലും ഡാൻസ് എൻറേതായിരുന്നു. ലാലു ചേട്ടൻ പാട്ട് പാടി കയറി പോയാൽ മതി എന്നായിരുന്നു പൃഥ്വി പറഞ്ഞത്. എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ തന്നോട് ചെയ്താൽ മതി എന്നായിരുന്നു പൃഥ്വി പറഞ്ഞത്

തനിക്ക് തോന്നിയത്

അപ്പോൾ തനിക്ക് തോന്നിയതാണ് ആ ഡാൻസ് എന്നാണ് ലാലു അലക്സ് പറയുന്നത്. കേവലം പാട്ട് പാടി പോയാൽ പോരല്ലോ എന്ന് തനിക്ക് അപ്പോൾ തോന്നി. അങ്ങനെയാണ് ഡാൻസ് വന്നതെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു. ആ ഡാൻസോട് കൂടി ആ സീൻ തന്നെ മാറുകയായിരുന്നു. മകളുടെ വിവാഹത്തിലുള്ള അച്ഛന്റെ സന്തോഷമായിരുന്നു അതൊന്നും ലാലു അലക്സ് ആ കഥാപാത്രത്തെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു. ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ‌ ചിരിപ്പിച്ച രംഗമായിരുന്നു അത്..

Recommended Video

മധുവിന്റെ ജീവന് പകരംചോദിക്കാൻ മമ്മൂക്ക, കേസ് മമ്മൂട്ടി ഏറ്റെടുത്തു
മോഹൻലാലും  മമ്മൂട്ടിയും പറയുന്നത്

ചിത്രത്തിലെ പ്രേക്ഷകരെ ഏറെ സങ്കടത്തിലാക്കിയ രംഗമായിരുന്നു മകൾ ഗർഭിണിയാണെന്ന് കുര്യൻ മനസിലാക്കുന്ന സീൻ. ലാലു അലക്സിന്റെ ആ വൈകാരിക പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആ രംഗം കഴിഞ്ഞതിന് ശേഷം മോഹൻലാൽ അതിഗംഭീരം എന്നായിരുന്നു പറഞ്ഞത്. ലാലിൽ നിന്ന് തനിക്ക് കിട്ടിയ അഭിനന്ദനമായിരുന്നു അതെന്നാണ് നടൻ പറയുന്നത്. അതുപോലെ മമ്മൂട്ടി പറയാറുള്ളതിനെ കുറിച്ചും ലാലു അലക്സ് അഭിമുഖത്തിൽ പറയുന്നുണ്ട്. കേട്ടു.. എന്നാണ് ആദ്യം പറയുന്നത്. കാണും... എന്നായിരിക്കും രണ്ടാമത്തെ സന്ദേശം. കുറച്ച് കഴിയുമ്പോൾ തകർത്തു എന്ന് പറഞ്ഞ് കൊണ്ട് അടുത്ത മെസേജ് വരും. ആ സന്ദേശങ്ങൾ ഇപ്പോഴും തന്റെ ഫോണിൽ ഉണ്ടെന്നും നടൻ പറയുന്നു.

More from Filmibeat

Read more about: lalu alex mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X