ജയറാം ചിത്രത്തിന് സംഭവിച്ച അപ്രതീക്ഷിത പരാജയം, പ്രിയപ്പെട്ട സിനിമയെ കുറിച്ച് ലാലു അലക്‌സ്
മലയാളത്തില്‍ ക്യാരക്ടര്‍ റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ലാലു അലക്‌സ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമൊപ്പം എല്ലാം നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. സഹനടനായുളള വേഷങ്ങള്‍ക്ക് പുറമെ വില്ലന്‍ റോളുകളിലും ലാലു അലക്‌സ് തിളങ്ങിയിരുന്നു. ഏത് തരം കഥാപാത്രങ്ങളായാലും തന്‌റെ അഭിനയ മികവുകൊണ്ട് താരം മികവുറ്റതാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാദ്യം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് ആയിരുന്നു ലാലു അലക്‌സിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
വരനെ ആവശ്യമുണ്ടിന് പുറമെ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മല്‍സരിച്ചഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സിലും പ്രധാന വേഷത്തില്‍ ലാലു അലക്‌സ് അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെ മോളിവുഡിലെ മിക്ക താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് ലാലു അലക്‌സ്.

അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം ഇടയ്ക്കുവെച്ച് നിന്നുപോയ ഒരു ജയറാം ചിത്രത്തെ കുറിച്ച് ലാലു അലക്‌സ് മനസുതുറന്നിരുന്നു. അപ്രതീക്ഷിത ബോക്‌സോഫീസ് പരാജയമാണ് ആ ചിത്രം ഏറ്റുവാങ്ങിയതെന്നും അഭിമുഖത്തില്‍ ലാലു അലക്‌സ് പറയുന്നു. വിനോദ സിനിമ എന്ന നിലയില്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടാന്‍ അര്‍ഹതയുളള ഒരു ചിത്രമായിരുന്നു അതെന്നും നടന്‍ പറഞ്ഞു.

ഞാന്‍ ചെയ്ത വിനോദ സിനിമകളില്‍ ഒന്നായിരുന്നു ജയറാം നായകനായ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി. അനില്‍ ബാബു സംവിധാനം ചെയ്ത ആ സിനിമയില്‍ എനിക്ക് നല്ലൊരു വേഷമായിരുന്നു. സല്‍പ്പേര് രാമന്‍കുട്ടി ഇന്നും ടിവിയില്‍ കാണിക്കുമ്പോള്‍ എന്റെ കഥാപാത്രത്തെ പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരും കൈയ്യടിച്ച് സ്വീകരിക്കുന്നുണ്ട്.

പക്ഷേ ആ ചിത്രം അന്ന് തിയ്യേറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല. നന്നായി ഓടേണ്ട ഒരു കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു അത്. വിനോദ സിനിമ എന്ന നിലയില്‍ നല്ല ഒരു സബ്ജക്ട് ആയിരുന്നു ആ ചിത്രം പ്രേക്ഷകരുമായി പങ്കുവെച്ചത്. അതിന് ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ സിനിമ ഇടയ്ക്ക് വെച്ചുനിന്നുപോയി.
Recommended Video

പിന്നീട് അതൊക്കെ പരിഹരിച്ചു വളരെ വൈകിയാണ് അത് റിലീസിനെത്തുന്നത്. അപ്പോഴേക്കും അതിന്‌റെ ഒരു ലൈവ് ഫീല്‍ നഷ്ടമായി. സല്‍പ്പേര് രാമന്‍കുട്ടിയിലെ സീന്‍ ചെയ്തു കഴിയുന്ന സന്ദര്‍ഭങ്ങളില്‍ ജയറാം എന്നോട് പറയുമായിരുന്നു. ചേട്ടന്‌റെ കഥാപാത്രം അത്രത്തോളം ഹിറ്റ് ആകുമെന്ന്. എന്റെ സിനിമ ജീവിതത്തില്‍ തന്നെ മറക്കാന്‍ കഴിയാത്ത ഒരു സിനിമ തന്നെയായിരുന്നു സല്‍പ്പേര് രാമന്‍കുട്ടി. അഭിമുഖത്തില്‍ ലാലു അലക്‌സ് പറഞ്ഞു. അതേസമയം 2004ലായിരുന്നു ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി പുറത്തിറങ്ങിയത്. ഗായത്രി ജയരാമന്‍ ആണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചത്.


Click it and Unblock the Notifications











