നടന്‍ രതീഷിന്റെ മരണശേഷം വീട്ടില്‍ പോയി വരുന്നതിനിടെ തനിക്ക് അപകടം പറ്റി; ആ സംഭവത്തെ കുറിച്ച് ലാലു അലക്‌സ്

ബ്രോ ഡാഡി എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടന്‍ ലാലു അലക്‌സ്. കുര്യന്‍ മാളിയേക്കല്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലാലു അലക്‌സിന്റെ ശക്തമായ തിരിച്ച് വരവ് ആയിരുന്നുവെന്ന് പറയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിറം പോലെയുള്ള സിനിമകളില്‍ കണ്ട അതേ ലാലുവിനെയാണ് ബ്രോ ഡാഡിയിലും കണ്ടെതന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേ സമയം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും അന്തരിച്ച നടന്‍ രതീഷിനെ കുറിച്ചുമൊക്കെ നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

'രതീഷ് തന്റെ നല്ല സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ എന്റെ കയ്യില്‍ നിന്നും കാറിന്റെ സ്റ്റീയറിങ് കണ്‍ട്രോള്‍ പോയി എവിടെയോ ചെന്ന് ഇടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും എനിക്ക് കാര്യമായി ഒന്നും സംഭവിക്കാതെ ഇരുന്നത് എന്നാണ് ലാലു അലക്‌സ് വെളിപ്പെടുത്തുന്നത്.

സിനിമയിലെ സൗഹൃദങ്ങള്‍

സിനിമയിലെ സൗഹൃദങ്ങള്‍ കുറവായിരുന്നോ എന്ന് ചോദിച്ചാല്‍ തനിക്ക് ഒത്തിരി സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ലാലു അലക്‌സ് പറയുക. പക്ഷേ പിന്നീട് ആ സൗഹൃദങ്ങള്‍ ഒക്കെ വിട്ടുപോയി അതിന് കാരണം അവരൊക്കെ കൂടുതല്‍ തിരക്കില്‍ ആയതു കൊണ്ടാണ് അത് നമ്മള്‍ മനസ്സിലാക്കണം അതുകൊണ്ട് തനിക്ക് ആരോടും ഒരു പരാതിയും ഇല്ല.

പൃഥ്വിരാജുമായി അടുത്ത ബന്ധം

അതേ സമയം പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സംവിധായകരുടേയും സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും ലാലു അലക്‌സ് പങ്കുവെച്ചു. അതൊന്നും നിസാര കാര്യമല്ല. എനിക്ക് കിട്ടിയ വലിയ ഗിഫ്റ്റ് ആണ്. പൃഥ്വിരാജുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട് ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലാലുച്ചായാ എന്ന് രാജുവും എടാ മോനേ എന്ന് ഞാനും പരസ്പരം വിളിക്കുന്ന ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍ നല്ല സംവിധായകന്‍ എന്ന നിലയില്‍ സിനിമ പ്രേക്ഷകര്‍ രാജുവിനെ അംഗീകരിച്ചതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് താനെന്നും നടന്‍ പറയുന്നു.

പഴയ സിനിമ ജീവിതം

അതേസമയം മോഹന്‍ലാലിനെ മമ്മൂട്ടിയുടെയും ഒക്കെ വില്ലനായി താന്‍ അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ചും ലാലുഅലക്‌സ് ഓര്‍മ്മിച്ചു അന്ന് സത്യത്തില്‍ സിനിമയിലൂടെ ജീവിക്കാനുള്ള കാശൊന്നും കിട്ടില്ലായിരുന്നു മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് ഉപരി സെറ്റില്‍ ഒരുമിച്ച് ഉള്ളപ്പോള്‍ ഉള്ള തമാശകളാണ് എന്നും ഓര്‍മ്മയില്‍ വരിക മോഹന്‍ലാല്‍ സിറ്റുവേഷന്‍ അനുസരിച്ച് കോമഡി ഉണ്ടാക്കുന്ന ആളാണ്. യൂണിറ്റിന് ചാര്‍ജ് ആക്കാന്‍ ലാലിന് എളുപ്പത്തില്‍ കഴിയുമെന്നും ലാലു അലക്‌സ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X