»   » ഉയരത്തില്‍ നിന്നുള്ള വീഴ്ച.. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍.. അന്ന് എെവി ശശി പറഞ്ഞത്!

ഉയരത്തില്‍ നിന്നുള്ള വീഴ്ച.. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍.. അന്ന് എെവി ശശി പറഞ്ഞത്!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ നികത്താനാവാത്ത നഷ്ടം. സംവിധായകന്‍ ഐവി ശശിയുടെ വേര്‍പാടില്‍ നിന്നും സിനിമാലോകം മുക്തരായിട്ടില്ല. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സംവിധായകന്റെ അപ്രതീക്ഷിത വേര്‍പാട് പ്രേക്ഷകരെയും വേദനിപ്പിച്ചിരുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും കൂടുതല്‍ ഒരുമിച്ചത് ശശിയേട്ടന്‍റെ സിനിമകളില്‍.. ദൈവത്തിന് തെറ്റിയതാവണം!

കീറിയ ക്യാന്‍വാസില്‍ വെറും വയറുമായി കിടന്നുറങ്ങി.. സിനിമയായിരുന്നു ലക്ഷ്യം!

എെവി ശശിയുടെ കഴുതക്കുട്ടി വിളിക്കായി കാത്തിരുന്ന മമ്മൂട്ടി.. അങ്ങനെ വിളിപ്പിച്ചതിന് പിന്നിലെ കാരണം?

ശശിയേട്ടന്‍ ഭരണിയിലാ എന്ന ഡയലോഗ് ഇനി ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു നഷ്ട ബോധമായിരിക്കും അനുഭവപ്പെടുക. ശാന്തിയെന്ന നര്‍ത്തകിയായാണ് സീമ മലയാള സിനിമയിലേക്ക് കടന്നുവന്നത്. അവളുടെ രാവുകള്‍ എന്ന സിനിമ താരത്തിന്‍രെ കരിയറിലെ മാത്രമല്ല ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട സിനിമയാണ്. ആ സിനിമ പൂര്‍ത്തിയാകുന്നതിനും മുന്‍പു തന്നെ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തിരുന്നു.

അവസാനം നല്‍കിയ അഭിമുഖത്തിലും സീമയുടെ പിന്തുണയെക്കുറിച്ച് വാചാലനായിരുന്നു അദ്ദേഹമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിക്കുന്നതിന് മുന്‍പ് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇതായിരുന്നു. കൂടുതല്‍ വായിക്കൂ..

ഉയര്‍ച്ചയില്‍ നിന്നുള്ള വീഴ്ച

ബല്‍റാം വേഴ്‌സ് താരാദാസ് എന്ന ചിത്രത്തിന് ശേഷമാണ് നിരവധി പ്രശ്‌നങ്ങള്‍ ഒരുമിച്ചെത്തിയത്. ബിസിനസില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ആകെ പ്രശ്‌നങ്ങളായിരുന്നു. ഒരുപാട് ഉയരത്തില്‍ നിന്നുള്ള വീഴ്ചയായതിനാല്‍ത്തന്നെ ആഘാതവും കൂടുതലായിരുന്നു.

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍

ആ സമയത്ത് സ്‌ട്രോക്ക് വന്നിരുന്നു. 2012 ലാണ് ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്. രണ്ടു വര്‍ഷം കൂടിയെ ജീവിച്ചിരിക്കൂവെന്നായിരുന്നു അന്ന് ഡോക്ടര്‍ പറഞ്ഞത്.

കമലഹാസന്റെ പിന്തുണ

അന്ന് കമലഹാസന്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഒരുപാട് വിജയവും സന്തോഷവും നമ്മള്‍ ഒരുപാട് കണ്ടിട്ടുള്ളവരല്ലേ. അതുകൊണ്ട് ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

അദ്ദേഹത്തിന്റെ പ്രതിസന്ധി

തന്‍രെ ചിത്രം പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട കമലഹാസന്‍ അന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധികള്‍ മറി കടക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

സീമയെ ബാധിച്ചിരുന്നില്ല

നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടയിലും സീമയ്ക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഓടി നടന്ന് കാര്യങ്ങള്‍ ചെയ്യുന്ന അവളെ കണ്ടപ്പോള്‍ ഇവളാണ് നിന്‍രെ കരുത്തെന്നായിരുന്നു കമലഹാസന്‍ പറഞ്ഞത്.

നിഴലു പോലെ കൂടെ നിന്നു

അന്ന് സീമ നിഴലു പോലെ നിന്ന് തന്നെ പരിചരിച്ചിരുന്നു. ഇത്രയക്ക് ധൈര്യം എവിടെ നിന്നു കിട്ടിയെന്നായിരുന്നു കമലഹാസന്‍ സീമയോട് ചോദിച്ചത്. അവള്‍ ഇല്ലായിരുന്നുവെങ്കില്‍ അന്ന് താന്‍ മരിച്ചേനെയെന്ന് അഭിമുഖത്തില്‍ ഐവി ശശി പറഞ്ഞിരുന്നു.

38 വര്‍ഷത്തെ ദാമ്പത്യം

ഐവി ശശി വിടപറഞ്ഞതോടെ 38 വര്‍ഷം നീണ്ടു നിന്ന ഇവരുടെ ദാമ്പത്യ ജീവിതത്തിന് കൂടിയാണ് വിരാമമാവുന്നത്. 16ാമത്തെ വയസ്സില്‍ മനസ്സില്‍ കയറിക്കൂടിയ ആ വെള്ളത്തൊപ്പിക്കാരന്‍ ഇനി സീമയ്‌ക്കൊപ്പമില്ല. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്.

English summary
IV Sasi's last interview.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam