ബോബിയെ സിനിമയില്‍ ഒതുക്കിയതാണ്! അഭിനയിച്ച സിനിമകള്‍ക്ക് പൈസ പോലും കിട്ടിയിട്ടില്ലെന്ന് കുടുംബം
മുന്നൂറിലധികം സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള അനശ്വര നടനാണ് ബോബി കൊട്ടാരക്കര. ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള ബോബിയുടെ വേര്‍പാടിന്റെ വേദനയിലാണ് കുടുംബം ഇന്നും. ഹൃദയാഘാതത്തെ തുടര്‍ന്ന് 2000 ത്തിലാണ് ബോബി അന്തരിക്കുന്നത്.
അദ്ദേഹത്തിന്റെ മരണം വളരെ ദാരുണമായിട്ടാണെന്ന് പറയുകയാണ് താരകുടുംബം. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബോബിയുടെ സഹോദരങ്ങള്‍. സിനിമയില്‍ മൊത്തം പാരയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പല വേഷങ്ങളും ചേട്ടന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സഹോദരങ്ങള്‍ പറഞ്ഞത്. മാത്രമല്ല അവസാനം ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് ബോബി മരിക്കുന്നതെന്നും സഹോദരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ദ്രന്‍സ്, ജഗതി ശ്രീകുമാര്‍ ക്യാപ്റ്റന്‍ രാജു, തുടങ്ങിയവരൊക്കെയാണ് ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ഇന്ദ്രന്‍സ് സ്ഥിരം വീട്ടില്‍ വരുമായിരുന്നു. കൂടെ അഭിനയിച്ചിരുന്നവരുമൊക്കെയായി നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല. എന്നാല്‍ നല്ല വേഷങ്ങളൊന്നും അദ്ദേഹത്തിന് കിട്ടിയിരുന്നില്ല.
തനിക്ക് കിട്ടുന്ന ഏത് വേഷവും നന്നായി ചെയ്യുന്ന നടനായിരുന്നു ബോബി കൊട്ടാരക്കര. നെറ്റിപ്പട്ടം എന്ന ചിത്രത്തിലൊക്കെ കിടിലന്‍ കഥാപാത്രം ചെയ്തിരുന്നു. നല്ല വേഷങ്ങളൊന്നും കിട്ടാതെ പുള്ളിയെ അങ്ങ് ഒതുക്കിയെന്ന് പറയാം. സിനിമാ ഫീല്‍ഡ് മൊത്തം പാരയാണെന്നാണ് പുള്ളി പറയുന്നതെന്ന് സഹോദരന്‍ സൂചിപ്പിച്ചു.
ചിത്രം സിനിമയില്‍ മണിയന്‍പിള്ള രാജു ചെയ്ത കഥാപാത്രം ബോബിയ്ക്ക് പറഞ്ഞിരുന്നതാണ്. എന്നാല്‍ അത് നഷ്ടപ്പെടുകയായിരുന്നു. അതിനെ പറ്റി വീട്ടില്‍ നിന്നും ഫോണിലൂടെ സുഹൃത്തിനോട് സംസാരിച്ചത് വളരെ വികാരപരമായിട്ടാണ്. ആ വേഷം പോയതില്‍ പുള്ളിയ്ക്ക് വിഷമം ഉണ്ടായിരുന്നു. പിന്നീട് 'ചിത്രം' സിനിമയില്‍ തന്നെ ഒരു കല്യാണ ബ്രോക്കറുടെ ചെറിയൊരു വേഷം കൊടുത്തു. അതിനകത്ത് ഒക്കെ ഒത്തിരി പേര്‍ കളിച്ചത് കൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടത്.

തന്റെ വേദനകളും വിഷമങ്ങളുമൊക്കെ അദ്ദേഹം വീട്ടില്‍ ആരോടും പറയില്ലായിരുന്നു. എല്ലാ ടെന്‍ഷനും അദ്ദേഹം തലയില്‍ ചുമന്ന് നടക്കും. അഭിനയിച്ച സിനിമകൡ പലതിനും പൈസ പോലും കിട്ടിയിരുന്നില്ല. ആദ്യം ചെറിയ തുക മാത്രം കൊടുക്കും.
പിന്നെ കൊടുക്കുന്ന ചെക്ക് ബൗണ്‍സായി പോകും. അങ്ങനെ ഒത്തിരി പൈസ കിട്ടാനുണ്ട്. പക്ഷേ പുള്ളി അത് തിരിച്ച് ചോദിക്കില്ല. കാരണം പൈസ ചോദിച്ചാല്‍ പിന്നെ വേഷം കിട്ടിയില്ലെങ്കിലോ എന്ന പേടിയായിരുന്നു. അത്രത്തോളം ശുദ്ധനായിരുന്നു ബോബി.
ആരെയും വെറുപ്പിക്കാത്ത വ്യക്തിത്വമായിരുന്നു ബോബി കൊട്ടാരക്കരയുടേത്. എനിക്ക് ഇയാള്‍ പൈസ തരാനുണ്ടെന്ന് പറഞ്ഞ് ആരുടെയും അടുത്തേക്ക് പോവില്ലായിരുന്നു. പൈസ കിട്ടിയില്ലെങ്കിലും അഭിനയിക്കും. അതുപോലെ എനിക്ക് ഈ കഥാപാത്രം വേണമെന്നൊന്നും അങ്ങോട്ട് ചോദിക്കാറില്ല. ഇങ്ങോട്ട് കിട്ടുന്നതൊക്കെ പോയി നന്നായി അഭിനയിക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്.
ബോബിയുടെ മരണം വളരെ ദാരുണമായിരുന്നുവെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. ശ്വാസകോശം ചുരുങ്ങി പോവുകയായിരുന്നു. അദ്ദേഹത്തിന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് മരിക്കുന്നത്. ഇത്രയൊക്കെ സിനിമകള്‍ ചെയ്തിട്ടും ശ്വാസംമുട്ടി വല്ലാത്തൊരു മരണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനാസ്ഥ വന്നത് കൊണ്ട് ഉണ്ടായ മരണമാണെന്നാണ് പറഞ്ഞിരുന്നതെന്നും സഹോദരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











