മേഘ്ന ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ചിരു നല്‍കിയ സമ്മാനം, പ്രിയതമന്‍റെ സര്‍പ്രൈസില്‍ ഞെട്ടിയ താരം
മേഘ്‌ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും വിശേഷങ്ങള്‍ എപ്പോഴും വൈറലായി മാറാറുണ്ട്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. വിവാഹ ജീവിതം രണ്ടാം വര്‍ഷത്തിലേക്ക് എത്തിയപ്പോഴായിരുന്നു കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് അറിഞ്ഞത്. ഈ സന്തോഷം ആഘോഷിച്ച് തീരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ യാത്രയായത്. പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മേഘ്‌ന രാജും തളര്‍ന്നുപോയിരുന്നു. കുഞ്ഞിനെ കരുതിയായിരുന്നു പിന്നീടുള്ള ജീവിതം.
കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. തന്നെ വിട്ട് പ്രിയതമന്‍ എങ്ങും പോയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷമായി കുഞ്ഞതിഥി എത്തുകയായിരുന്നു. ചിരു തിരികെ വന്നത് പോലെയാണ് തോന്നിയതെന്നായിരുന്നു മേഘ്‌നയുടെ മാതാപിതാക്കള്‍ പറഞ്ഞത്. അമ്മയായതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് മേഘ്‌നയും എത്തിയിരുന്നു. മേഘ്‌ന ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ചിരു നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചിരുവിന്റെ സമ്മാനം
ഇടയ്ക്ക് സര്‍പ്രൈസുകളൊരുക്കി ഭാര്യയെ ഞെട്ടിക്കാറുണ്ട് ചിരു. ഇരുവരും ഒരുമിച്ചാഘോഷിച്ച ചടങ്ങുകളെല്ലാം ഗംഭീരമായിരുന്നു. നിന്റെ അച്ഛന്‍ എന്നും ആഘോഷമായിരുന്നു കുഞ്ഞേയെന്നായിരുന്നു മേഘ്‌ന കുഞ്ഞിനോട് പറഞ്ഞത്. തങ്ങള്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ മനോഹരമായൊരു പാവക്കുട്ടിയെയായിരുന്നു ചിരു ഭാര്യയ്ക്ക് സമ്മാനിച്ചത്. കുഞ്ഞിനെ കാണും മുന്‍പായാണ് അദ്ദേഹം യാത്രയായത്. കുടുംബത്തിലെല്ലാവരും ഇതേക്കുറിച്ച് പറഞ്ഞ് സങ്കടപ്പെട്ടിരുന്നു. വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും ചിരുവിനെ കൂടെക്കൂട്ടുകയായിരുന്നു മേഘ്‌ന രാജ്.

ചിരിച്ച മുഖത്തോടെ
എപ്പോഴും ചിരിച്ച മുഖത്തോടെ സന്തോഷിക്കുന്ന തന്നെ കാണാനാണ് ചിരു ആഗ്രഹിച്ചത്. വിയോഗ ശേഷവും പ്രിയതമന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്തുടരുന്നുണ്ട് മേഘ്‌ന രാജ്. സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയിലുമെല്ലാം ചിരിച്ച മുഖത്തോടെയുള്ള മേഘ്‌നയെ ആയിരുന്നു ആരാധകര്‍ കണ്ടത്. ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ പാലിച്ച് മുന്നേറാനുള്ള തീരുമാനത്തിലാണ് താനെന്നും താരം പറഞ്ഞിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍കെട്ട് ചടങ്ങിന് ശേഷമായാണ് മേഘ്‌ന മാധ്യമങ്ങള്‍ക്ക് മുന്നിലേക്കെത്തിയത്. ചിരുവിന്റെ വിയോഗ ശേഷം ഇതാദ്യമായാണ് താരം പൊതുവേദിയില്‍ സംസാരിച്ചത്.

തിരിച്ചുവരും
അഭിനയ രംഗത്തേക്ക് വൈകാതെ തന്നെ താന്‍ തിരിച്ചുവരുമെന്ന് മേഘ്‌ന പറഞ്ഞിരുന്നു. വിവാഹ ശേഷവും താന്‍ അഭിനയ രംഗത്ത് സജീവമായിരുന്നു. ജോലി തുടരുന്നതില്‍ ചിരുവിന് വിയോജിപ്പുകളൊന്നുമുണ്ടായിരുന്നില്ല. ഇനിയുള്ള ജീവിതം മകന് വേണ്ടിയായിരിക്കുമെന്നും അവന് അച്ഛനും അമ്മയുമാണ് താനെന്നും മേഘ്‌ന പറഞ്ഞിരുന്നു. അമ്മയെന്ന നിലയില്‍ മികച്ചതായിരിക്കുമെന്നുറപ്പുണ്ട്. അച്ഛന്‍ റോളില്‍ താന്‍ എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.
Recommended Video

പേരിടല്‍ ചടങ്ങ്
തൊട്ടില്‍ കെട്ട് ചടങ്ങിന് പിന്നാലെയായി കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങും വിപുലമായി നടത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിരുവിന്‍റേയും മേഘ്നയുടേയും എന്‍ഗേജ്മെന്‍റ് ആനിവേഴ്സറി ദിനത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ചിരു ഞങ്ങളുടെ വീട്ടിലേക്ക് വീണ്ടും എത്തിയത് പോലെയാണ് തോന്നുന്നതെന്നായിരുന്നു മേഘ്ന രാജിന്‍രെ പിതാവായ സുന്ദര്‍രാജ് പറഞ്ഞത്. ചിന്‍റുവെന്നാണ് കൊച്ചുമകനെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈകാതെ തന്നെ പേരിടല്‍ ചടങ്ങ് നടത്തുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











