അമ്പിളി ദേവിയുടെ മകന്റെ ഉമിനീരുണ്ടായാലും സത്യം തെളിയിക്കാം! ജയന്റെ മകനല്ലെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയും; മുരളി

നടന്‍ ജയന്റെ വേര്‍പാട് ഉണ്ടായിട്ട് 44 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 1980 നവംബര്‍ 16 നാണ് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയന്‍ അപകടത്തില്‍പ്പെടുന്നത്. ഹെലികോപ്റ്ററിലേക്ക് വലിഞ്ഞു കയറുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ആയിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ നിലത്ത് വീഴുകയും ജയന്‍ ഇതിനടിയിലായി പോവുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായിരുന്നു നടന്റെ മരണത്തിന് കാരണമായത്. ഇന്ന് ജയന്റെ ഓര്‍മ്മ ദിനത്തില്‍ ഉടനെ കുറിച്ചുള്ള പല കഥകളും പുറത്തുവരികയാണ്.

jayan

ഇതിനൊപ്പം ജയന്റെ മകന്‍ എന്ന് അവകാശപ്പെട്ട മുരളിയുടെ ഒരു വീഡിയോയും വൈറലാവുകയാണ്. ജയനെ പോലൊരു നടന്റെ മകനല്ല ഞാനെന്ന് തെളിയിക്കേണ്ടത് അതിനെതിരെ സംസാരിക്കുന്നവരാണെന്നും എന്തിനും തനിക്ക് സമ്മതമാണെന്നും മുരളി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്.

'ഞാന്‍ ജയന്റെ മകനല്ലെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി പലരും ശ്രമിച്ചിരുന്നു. എന്റെ അമ്മ ജയന്റെ വീട്ടില്‍ ജോലിക്ക് നിന്നതാണെന്നും അവിടുത്തെ കറവക്കാരന്റെ മകനാണെന്നും പാണ്ടിയുടെ മകനാണെന്നും ഏറ്റവും ഒടുവില്‍ ജയന്റെ അനിയന്‍ സോമന്‍ നായരുടെ മകനാണെന്നും പറഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. എനിക്ക് എന്റെ അമ്മ പറയുന്നത് മാത്രം വിശ്വസിച്ചാല്‍ മതി. ഇടയ്ക്ക് എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നു. അതിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും എന്നെ അപമാനിക്കുകയും ചെയ്തു.

എന്റെ പിതൃത്വം തെളിയിക്കുന്നതിന് വേണ്ടി ഡിഎന്‍എ ടെസ്റ്റിനുള്ള സാധനങ്ങള്‍ വാങ്ങി വച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയി. കേസ് വന്ന സമയത്ത് തന്നെ ഡിഎന്‍എയുടെ കിറ്റ് വാങ്ങി വെച്ചിരുന്നു. അവരുടെ ആരുടെയെങ്കിലും ഉമിനീര് ഉണ്ടായാല്‍ മാത്രം മതി അത് തെളിയിക്കാന്‍.

ആദിത്യനോ അദ്ദേഹത്തിന്റെ പെങ്ങളോ ഉണ്ടായാല്‍ മതി. 25 ലക്ഷം രൂപ കൊടുത്താല്‍ കണ്ണന്‍ നായര്‍ ഡിഎന്‍എയ്ക്ക് വരാമെന്ന് പറഞ്ഞിരുന്നു. ഇനി ആദിത്യന് വയ്യെങ്കില്‍ അയാളുടെ മക്കളില്‍ ആരെങ്കിലും ഒരാള്‍ മതി. കേരളത്തില്‍ നാലോളം മക്കളെ അയാള്‍ ജനിപ്പിച്ചിട്ടുണ്ട്. മൂന്നു പേരെ എനിക്ക് വ്യക്തമായിട്ട് അറിയാം. അതില്‍ ഒരു കുട്ടി നടി അമ്പിളി ദേവിയുടെയാണ്. അമ്പിളിയുടെ കുഞ്ഞിന്റെ ഉമിനീര് കിട്ടിയാലും ഡിഎന്‍എ എടുക്കാന്‍ പറ്റുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

jayan-murali

അവര്‍ അതിന് തയ്യാറാണെന്ന് പറഞ്ഞാല്‍ എടുക്കാന്‍ പറ്റും. അതല്ലാതെ അങ്ങോട്ട് പോയി ചോദിക്കുന്നത് മോശമാണ്. കുട്ടികളെയൊക്കെ അതിലേക്ക് വലിച്ചിരിക്കുന്നത് എന്തിനാണ്. ജയന് മകനില്ല എന്ന് പറയുന്നവര്‍ അത് തെളിയിക്കുന്നതിന് വേണ്ടി മുന്നോട്ട് വരണമെന്നാണ് ഞാന്‍ പറയുന്നത്. എന്നിട്ട് എന്നോട് പറയുകയാണെങ്കില്‍ ഞാന്‍ ഡിഎന്‍എ ടെസ്റ്റിനോ മറ്റ് എന്തിനാണെങ്കിലും തയ്യാറാണ്. ഇനി ജയന്റെ മകനല്ല ഞാനെന്ന് തെളിഞ്ഞാല്‍ കേരളത്തിലുള്ള എല്ലാ ജനങ്ങളോടും മാപ്പ് പറയാനും തയ്യാറാണ്

ജയന് ഒരു മകനുണ്ടെന്ന് പറഞ്ഞാല്‍ എന്താണ് പ്രശ്‌നം ഉണ്ടാകുന്നത്? മലയാള സിനിമ ഇടിഞ്ഞു വീഴുകയോ, ഞാന്‍ നാളെ സൂപ്പര്‍സ്റ്റാറായി മാറുകയോ ഒന്നും ചെയ്യില്ലല്ലോ. സാമ്പത്തികമായിട്ടും ഞാനൊന്നും പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാറില്ല. എനിക്ക് ചെറിയൊരു ജോലിയുണ്ട്. ആ വരുമാനത്തില്‍ ജീവിക്കുന്നു. അതില്‍ നിന്നും ഉള്ളത് വെച്ച് മറ്റുള്ളവരെ സഹായിക്കാനൊക്കെ ശ്രമിക്കാറുണ്ടെന്നും മുരളി വ്യക്തമാക്കുന്നു.

More from Filmibeat

Read more about: jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X