twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മഞ്ജുവിന്റേയും ദിലീപിന്റേയും വിവാഹത്തിൽ പങ്കുണ്ട്, നല്ല ബന്ധമായിരുന്നു, സാഹസികതയുണ്ടായിരുന്നില്ല'; കലാഭവൻ മണി

    |

    നൊമ്പരങ്ങൾ സമ്മാനിച്ച് പ്രിയ നടൻ കലാഭവൻ മണി പോയി മറഞ്ഞിട്ട് ആറ് വർഷങ്ങൾ പിന്നിടുന്നു. രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച മണിയുടെ ഓർമകൾക്ക് മരണമില്ല. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുമായിരുന്നു.

    ന്യൂഇയർ വിഷസിനൊപ്പം ആരാധകരടക്കം എല്ലാവരും മണിയെ കുറിച്ചുള്ള കുറിപ്പുകളും പങ്കുവെക്കുന്നുണ്ട്. തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍ത്തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ അങ്ങനൊരാളായിരുന്നു മലയാളികൾക്ക് മണി.

    Also Read: 'പതിനാറ് മാസം കൊണ്ട് വന്ന മാറ്റം... കുറച്ചത് അറുപത് കിലോ....'; ഉറ്റ സുഹൃത്തിനെ കുറിച്ച് രഞ്ജിനിയുടെ കുറിപ്പ്!Also Read: 'പതിനാറ് മാസം കൊണ്ട് വന്ന മാറ്റം... കുറച്ചത് അറുപത് കിലോ....'; ഉറ്റ സുഹൃത്തിനെ കുറിച്ച് രഞ്ജിനിയുടെ കുറിപ്പ്!

    മകൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റായും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് പ്രിയങ്കരനായിരുന്നു മണി.

    മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്.

    മഞ്ജുവിന്റേയും ദിലീപിന്റേയും വിവാഹത്തിന് ഒരു പങ്കുണ്ട്

    ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു.

    പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വെച്ചു. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം.

    നല്ല ബന്ധമായിരുന്നു

    സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി.

    ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ പഴയൊരു അഭിമുഖം വൈറലാവുകയാണ്. തന്റെ സുഹൃത്തുക്കളെ കുറിച്ചും താൻ കടന്നുവന്ന വഴികളെ കുറിച്ചു‌മെല്ലാം കലാഭവൻ മണി ആ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. 'മഞ്ജു വാര്യരുടേയും ദിലീപിന്റേയും വിവാഹത്തിന് ഒരു പങ്കുണ്ട്.'

    Also Read: ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്രAlso Read: ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്ര

    സാഹസികതയുണ്ടായിരുന്നില്ല

    'ഞാൻ അവരുമായി നല്ല ബന്ധം ആയിരുന്നു. ഒരു സാഹസികതയും അതിൽ ഉണ്ടായിരുന്നില്ല. ഞാൻ ചെയ്ത നല്ല കാര്യങ്ങൾ എന്തുകൊണ്ട് ആരും പറയുന്നില്ല. പഴയകാലം എനിക്ക് മറക്കാൻ ആകില്ല.'

    'മറന്നാൽ ഞാൻ ഇല്ല സാറേ' മണി പറഞ്ഞു. 'അച്ഛന്റേയും അമ്മയുടേയും പണി സ്ഥലം ആരുന്നു എന്റെ ആദ്യ വേദി. പിന്നെ ഞാൻ ആ സ്ഥലമൊക്കെ വാങ്ങി വാശി ആയിരുന്നില്ല മധുരമായ പ്രതികാരം ആയിരുന്നു.'

    'ആ സ്ഥലം സ്വന്തം ആക്കുന്നതിൽ അല്ല അവിടെ പണി എടുത്തിരുന്ന ആളുകളെയാണ് ചിന്തിച്ചതെന്നും' മണി വീഡിയോയിൽ പറയുന്നുണ്ട്.

    മണിയുമായുള്ള ദാമ്പത്യ ജീവിതം

    അതേസമയം മണിയുമായുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച ഭാര്യ നിമ്മി പറഞ്ഞ വാക്കുകളും സോഷ്യൽമീഡിയയിൽ വ്യാപ​കമായി പ്രചരിക്കുന്നുണ്ട്. തങ്ങൾ തമ്മിൽ ഒരു വിഷയവും ഉണ്ടായിരുന്നില്ല എന്നാണ് ആ വീഡിയോയിൽ ഭാര്യ നിമ്മി പറയുന്നത്.

    മലയാളികളെ ഏറെ ചിരിപ്പിച്ച വെള്ളിത്തിരയിലെ ഹിറ്റ് കോമ്പോ ആയിരുന്നു ദിലീപും കലാഭവൻ മണിയും. മഞ്ജു വാര്യർക്കൊപ്പവും നിരവധി സിനിമകൾ കലാഭവൻ മണി ചെയ്തിട്ടുണ്ട്.

    മണിയുടെ വേർപാട്

    2016 മാർച്ച് അഞ്ചിനാണ് വീടിന് സമീപത്തെ അതിഥി മന്ദിരമായ പാഡിയിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

    ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ അഞ്ച് വർഷങ്ങൾക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നുണ്ട്.

    Read more about: kalabhavan mani
    English summary
    Late Actor Kalabhavan Mani Old Video About His Life And Friends, Video Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X