twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അച്ഛൻ മരിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല, അമ്മയുടെ സപ്പോർട്ടാണ് ബലം'; മണിയുടെ മകൾ!

    |

    മലയാള സിനിമയ്ക്കും കലാ സാംസ്കരിക മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമാണ് നടൻ കലാഭവൻ മണിയുടെ വേർപാട്. തന്മയത്വമാർന്ന കഥാപാത്രങ്ങളിലൂടെയും മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെയും മലയാളി ഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി മണി ഇന്നും ജീവിക്കുന്നു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാഭവനിലെത്തി.

    അങ്ങനെ മണി കലാഭവൻ മണിയായി. അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിൽ മണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുന്ദർദാസ് ചിത്രം സല്ലാപത്തിലൂടെ കലാഭവൻ മണി ഏറെ ശ്രദ്ധിക്കപ്പെട്ടു.

    Also Read: ആദ്യ ബന്ധമായിരുന്നു നല്ലതെന്ന് പിന്നീട് തോന്നും; എടുത്ത് ചാടി ഡിവോഴ്‌സ് ചെയ്തതിനെ കുറിച്ച് ആര്യ പറഞ്ഞത്Also Read: ആദ്യ ബന്ധമായിരുന്നു നല്ലതെന്ന് പിന്നീട് തോന്നും; എടുത്ത് ചാടി ഡിവോഴ്‌സ് ചെയ്തതിനെ കുറിച്ച് ആര്യ പറഞ്ഞത്

    പിന്നീടങ്ങോട്ട് ഹാസ്യലോകത്ത് മണി തന്റേതായ സിംഹാസനമുറപ്പിക്കുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമ സാക്ഷിയായത്. 1999ൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയൻ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തിയ മണിയുടെ അഭിനയമികവിനെ സിനിമാപ്രേമികൾ ഒന്നടങ്കം വാഴ്ത്തി.

    അന്ധനായ രാമുവായി മണി പകർന്നാടിയപ്പോൾ അത് മികച്ച നടനുള്ള ദേശീയ അവാർഡിനരികിൽ വരെ മണിയെ എത്തിച്ചു. പക്ഷെ അം​ഗീകാരം പ്രത്യേക ജൂറി പുരസ്ക്കാരത്തിലൊതുങ്ങി.

    Also Read: തീർച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്, ആ വികാരം ഇല്ലെന്ന് പറയാൻ പറ്റില്ല! പക്ഷെ..; അഭയ ഹിരൺമയി പറയുന്നുAlso Read: തീർച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്, ആ വികാരം ഇല്ലെന്ന് പറയാൻ പറ്റില്ല! പക്ഷെ..; അഭയ ഹിരൺമയി പറയുന്നു

    അച്ഛൻ മരിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല

    വാസന്തിയും ലക്ഷ്മിയും, കരുമാടിക്കുട്ടൻ, ബെൻജോൺസൺ, ആയിരത്തിൽ ഒരുവൻ, ലോകനാഥൻ ഐഎഎസ്, റെഡ് സല്യൂട്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പരമ്പരാഗത നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി. കൂടാതെ വില്ലൻ വേഷങ്ങളിലും മണിയുടെ അഭിനയ പ്രതിഭ കയ്യൊപ്പ് ചാർത്തി.

    മലയാളത്തിനപ്പുറവും വളർന്ന മണിപ്പെരുമ. തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മണി തന്റേതായ ഇടം നേടി. സിനിമയിൽ താരപദവി അലങ്കരിക്കുമ്പോഴും ചെറുപ്പം മുതൽ കൈമുതലായിരുന്ന നാടൻ പാട്ടിനെ കൈവിടാൻ മണി തയ്യാറായിരുന്നില്ല.

    Also Read: സിനിമകളിൽ മരിക്കുന്ന സീൻ ഷൂട്ട് ചെയ്താൽ ഉടനെ ചെയ്യുന്നത്; അന്ധവിശ്വാസത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മിAlso Read: സിനിമകളിൽ മരിക്കുന്ന സീൻ ഷൂട്ട് ചെയ്താൽ ഉടനെ ചെയ്യുന്നത്; അന്ധവിശ്വാസത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

    അമ്മയുടെ സപ്പോർട്ടാണ് ബലം

    കാസറ്റുകളിലൂടെയും ആൽബങ്ങളിലൂടെയും നാടൻ പാട്ടിനെ മണി കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തിച്ചു. കലാഭവൻ മണിയുടെ വേർപാടിന് ആറ് വർ‌ഷം തികയുമ്പോൾ അദ്ദേഹത്തെ കുറിച്ച് മകൾ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

    'അച്ഛൻ മരിച്ചൂവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. മരിക്കും മുമ്പെ എന്നോട് പറഞ്ഞത് നന്നായി പഠിക്കണം എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നാണ്. അച്ഛന് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കണം. എന്നെ എപ്പോഴും അച്ഛൻ മോനേ എന്നാണ് വിളിക്കുക.'

    കാറ്റിനും അച്ഛന്റെ മണം

    'ആൺകുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛൻ പറയാറുള്ളത്. കാര്യപ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങൾ മനസിലാകുന്നത്.'

    'അച്ഛന് ഇങ്ങനെ ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണെന്ന് ആളുകൾ പറയുന്നത് കേൾക്കാം. എന്നാൽ വീട്ടിൽ വരുന്ന അദ്ദേഹത്തിന് എന്നും ഞാൻ ആയിരുന്നു കൂട്ടുകാരൻ. കുടുംബം കഴിഞ്ഞെ അദ്ദേഹത്തിന് എന്തും ഉണ്ടായുള്ളൂ.'

    അച്ഛന് എന്താണ് സംഭവിച്ചത്

    'അച്ഛന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. കുറെ ആളുകൾ, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീട് യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിഞ്ഞു. അച്ഛൻ മരിച്ചതിന് പിന്നാലെ ആയിരുന്നു പരീക്ഷ.'

    'എന്നാൽ അദ്ദേഹം ലൊക്കേഷനിൽ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ് ഞാൻ പരീക്ഷ എഴുതിയത്. അച്ഛൻ മരിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോട് ഒപ്പമല്ലാതെ അമ്മ വീടിന് പുറത്തുപോകാറുണ്ടായിരുന്നില്ല.'

    നോൺ വേജ് പാകം ചെയ്യാറില്ല

    'അമ്മയുടെ സപ്പോർട്ടാണ് എന്റെ ബലം. അച്ഛൻ മരിച്ച ശേഷം വീട്ടിൽ നോൺ വേജ് പാകം ചെയ്യാറില്ല. ഞാനും അമ്മയും നോൺ കഴിക്കാറുമില്ല.'

    'അച്ഛന്റെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേക കാറ്റ് വരും. ആ കാറ്റിന് അച്ഛന്റെ പെർഫ്യൂമിന്റെ മണം ആയിരിക്കും. അച്ഛൻ എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോൾ കിട്ടുക...' ശ്രീലക്ഷ്മി പറയുന്നു.

    Read more about: kalabhavan mani
    English summary
    Late Actor Kalabhavan Mani's Daughter Opens Up About About Her Father Demise, Goes Viral-Read In malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X