ജന്മം തന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്, കുഞ്ഞിലെ കാണാനായി വരുമായിരുന്നു, ഒരു സമയത്ത് ലൈഫ് മടുപ്പായിരുന്നു; കിച്ചു
അടുത്തിടെയാണ് കൊല്ലം സുധിയുടെ മകനായ രാഹുലെന്ന കിച്ചു സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചത്. സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിലാണ് കിച്ചുവിന്റെ താമസം. അവിടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളുമാണ് യുട്യൂബ് ചാനൽ ആരംഭിക്കാൻ കിച്ചുവിന് ആത്മവിശ്വാസം നൽകിയത്. പ്രതീക്ഷിച്ചതിനേക്കാൾ സ്വീകാര്യത ചാനലിന് ലഭിച്ചു. അതിനാൽ തന്നെ അതിവേഗത്തിൽ രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ നേടാനും കഴിഞ്ഞു.
ഇടയ്ക്കിടെ ആരാധകരുമായും തന്റെ സബ്സ്ക്രൈബേഴ്സുമായി സംവദിക്കാൻ ലൈവിൽ എത്താറുണ്ട് കിച്ചു. അത്തരത്തിൽ തന്റെ പുതിയ വിശേഷങ്ങളും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് കിച്ചു നൽകിയ ചില മറുപടികളുമാണ് ശ്രദ്ധനേടുന്നത്. മുൻകാല ജീവിതം, അമ്മ രേണു സുധി, പഠനം, ഭാവി പദ്ധതികൾ, സഫലീകരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ എന്നിവയെ കുറിച്ചെല്ലാം കിച്ചു സംസാരിച്ചു.

ആദ്യം പ്രേക്ഷകരിൽ നിന്നും വന്ന ചോദ്യം ജന്മം നൽകിയ അമ്മയെ കുറിച്ചായിരുന്നു. അവരെ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ എനിക്ക് ജന്മം തന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്. കുഞ്ഞിലെ എന്നെ കാണാനായി വരുമായിരുന്നു. പിറന്നാളിനും വരുമായിരുന്നു എന്നായിരുന്നു കിച്ചുവിന്റെ മറുപടി. അമ്മ രേണു ദുബായിൽ നിന്നും തനിക്കായി കൊണ്ടുവന്ന വാച്ചും ലൈവിനിടയിൽ പ്രേക്ഷകർക്കായി കിച്ചു കാണിച്ചു. അമ്മയും റിഥപ്പനും എല്ലാം സുഖമായിരിക്കുന്നു.
അമ്മ ബഹറൈനിലാണ് ഇപ്പോൾ. വർക്കിന് വേണ്ടി പോയതാണ്. അമ്മയെ സോഷ്യൽമീഡിയയിൽ ആവശ്യമില്ലാതെ തെറി പറയുന്നവർ പറയട്ടെ. നമ്മൾ അത് മൈന്റ് ചെയ്യാൻ നിന്നാലാണല്ലോ പ്രശ്നം. നമ്മൾ ഒരു കാര്യം ചെയ്താൽ അതിനെ കുറിച്ച് നല്ലത് പറയാനും ചീത്ത പറയാനും ആളുകൾ ഉണ്ടാകും. രണ്ടും ഫെയ്സ് ചെയ്യാൻ റെഡിയായിരിക്കണം.
എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണമെന്നില്ല. നമ്മൾ ചെയ്യുന്നത് നമുക്ക് ഇഷ്ടപ്പെട്ടതാണെങ്കിൽ അത് തുടർന്നും ചെയ്യുക. ഇപ്പോൾ ഞാനും ആരും പറയുന്ന് മൈന്റ് ചെയ്യാതെയാണ് മുന്നോട്ട് പോകുന്നത്. ഒരു സമയത്ത് ലൈഫ് മടുപ്പായിരുന്നു. ഇപ്പോൾ എല്ലാം മാറി മാറി വരുന്നു. ലൈഫൊക്കെ ഇപ്പോൾ സൂപ്പറായി പോകുന്നു. അമ്മ ബെഹ്റൈനിലേക്ക് പോയപ്പോൾ വിളിച്ചിരുന്നു.
കൊല്ലത്തെ വീട്ടിൽ അച്ഛന്റെ അമ്മയും വല്യച്ഛനും വല്യമ്മയും അനിയത്തിയും ഞാനുമാണ് താമസം. ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ളയാൾ അച്ഛനായിരുന്നു കിച്ചു പറയുന്നു. ബിഗ് ബോസ് കാണാറുണ്ടോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... ഞാൻ ബിഗ് ബോസ് ഇപ്പോൾ കാണാറില്ല. റീൽ വരുമ്പോൾ മാത്രമാണ് കാണുന്നത്. അനീഷിനെയാണോ എല്ലാവർക്കും ഇഷ്ടം?.

നെവിനെ ആദ്യം ഇഷ്ടമായിരുന്നു. ഇപ്പോൾ അത്ര തോന്നുന്നില്ല. ആരാണോ നന്നായി ഗെയിം കളിക്കുന്നത് അവർ കപ്പ് അടിക്കണം എന്നാണ് എന്റെ ആഗ്രഹം. ബിഗ് ബോസിൽ വിളിച്ചാൽ പോകുമോയെന്ന് ചോദിച്ചാൽ അവർ വിളിക്കട്ടെ അപ്പോൾ നോക്കാം. ആനിമേഷനാണ് ഞാൻ പഠിക്കുന്നത്. ക്ലാസൊക്കെ നന്നായി പോകുന്നു. ലവ് മാരേജിനോടാണ് താൽപര്യം.
ഇപ്പോൾ ഇരുപത്തിയൊന്ന് വയസേയുള്ളു. നവംബറിലാണ് പിറന്നാൾ. എനിക്കും ചില ഡ്രീമുണ്ട്. അത് നടന്നശേഷം ലൈവിൽ തന്നെ വന്ന് പറയാമെന്നും കിച്ചു പറയുന്നു. പുതിയ വ്ലോഗ് ഐഡിയകളും ചിലർ കിച്ചുവിന് പറഞ്ഞ് കൊടുത്തപ്പോൾ അത് ട്രൈ ചെയ്യാമെന്നായിരുന്നു മറുപടി. ഫുഡ് സ്പോട്ടിൽ പോയി ഫുഡ് വ്ലോഗ് ചെയ്യുന്ന പരിപാടി നല്ലതാണ്. അത് സെറ്റ് ചെയ്യാൻ ശ്രമിക്കാം.
അടുത്ത വ്ലോഗ് ഉടനെ ചാനലിൽ വരും. ചലഞ്ച് വീഡിയോകൾ ചെയ്യാൻ ശ്രമിക്കാമെന്നും കിച്ചു പറഞ്ഞു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം വിദേശത്തും സ്വദേശത്തുമായി ഉദ്ഘാടനവും പ്രമോഷനുമെല്ലാമായി തിരക്കിലാണ് രേണു സുധി.


Click it and Unblock the Notifications