സുധി ചേട്ടന്റെ അനുഗ്രഹം കൊണ്ട് സംഭവിച്ചതാണ്! മറ്റൊരു ഭാഗ്യം തേടി എത്തിയതിനെ കുറിച്ച് സുധിയുടെ ഭാര്യ രേണു

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യയ്ക്കും മക്കള്‍ക്കുമായി പുതിയൊരു വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. പല സംഘടനകളും നടന്റെ സുഹൃത്തുക്കളും ഒക്കെ ചേര്‍ന്നാണ് വീട് നിര്‍മ്മിച്ചത്. ഇന്നലെ വീടിന്റെ പാലുകാച്ചല്‍ നടത്തി കുടുംബം താമസിക്കാന്‍ തുടങ്ങുകയും ചെയ്തു.

ഈ വിശേഷങ്ങള്‍ പങ്കുവെച്ച് താരപത്‌നി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷം കൂടി ജീവിതത്തിലുണ്ടായതിനെ പറ്റിയാണ് രേണു സംസാരിച്ചിരിക്കുന്നത്. സുധിയുടെ വേര്‍പാടിന് ശേഷം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ പറ്റി മുന്‍പും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ രേണുവിന്റെ അഭിനയത്തെ പറ്റി അണിയറ പ്രവര്‍ത്തകരാണ് സംസാരിക്കുന്നത്.

kollam-sudhi

സുധിയുടെ മകനെ അഭിനയിപ്പിക്കാന്‍ വേണ്ടിയാണ് ആദ്യം തീരുമാനിക്കുന്നത്. അങ്ങനെ കോണ്‍ടാക്ട് ചെയ്തതിന് ശേഷം പിന്നീട് ഈ സിനിമയിലൊരു വേഷം വന്നപ്പോള്‍ രേണുവിനെ വിളിക്കുകയായിരുന്നു. അവര്‍ സമ്മതം പറഞ്ഞതോടെ ബാക്കി ട്രെയിന്‍ ചെയ്ത് എടുക്കാമെന്ന് വിചാരിച്ചു. സിനിമയുടെ ഫസ്റ്റ് സീനിന്റെ ഷൂട്ടില്‍ തന്നെ രേണു ഉണ്ട്. അടുത്ത മാസമാണ് സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്ക് തുടങ്ങുന്നത്.

കാസ്റ്റിങ്ങിന്റെ കാര്യം പറഞ്ഞപ്പോഴാണ് രേണുവിലേക്ക് എത്തുന്നത്. രണ്ട് തലത്തിലുള്ള കഥാപാത്രമാണ്്. ഒരു വിദ്യാര്‍ഥിനിയുടെ വേഷത്തിലും രേണു ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ആദ്യം രേണുവിനെ അഭിനയിപ്പിക്കാമെന്ന് വിചാരിച്ചപ്പോള്‍ ടൈന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പ്രകടനം കണ്ട് ഞെട്ടിയെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു സീനില്‍ രേണു ഓടി വരുന്നതും വീഴുന്നതുമൊക്കെയാണ് എടുത്തത്. അതൊക്കെ ഒര്‍ജിനലായി വീണത് പോലെയായിരുന്നു. ക്ലേസപ്പ് സീനുകളും എടുത്തു. അതിലും നല്ല എക്‌സ്പ്രഷനൊക്കെയാണ് ഇട്ടിരിക്കുന്നത്. ഭാവിയില്‍ എന്തായാലും കൂടുതല്‍ അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

kollam-sudhi

ആദ്യം സിനിമയില്‍ അഭിനയിക്കാനൊക്കെ പറ്റുമോ എന്ന് അറിയില്ലായിരുന്നു. പിന്നെ സുധി ചേട്ടന്റെ അനുഗ്രഹം കൊണ്ടും മറ്റും ചെയ്യാമെന്ന് വിചാരിച്ചു. ടെന്‍ഷന്‍ ഒന്നും തോന്നിയില്ല. ചെറുപ്പത്തിലേ ഡാന്‍സൊക്കെ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് അഭിനയിക്കുന്നതിനോട് കൂടുതല്‍ പ്രശ്‌നമായി തോന്നിയില്ലെന്ന് രേണുവും പറയുന്നു.

ഓഗസ്റ്റ് 25 നാണ് രേണുവും മക്കളും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇതിനെ കുറിച്ചും നടി സംസാരിച്ചിരുന്നു. ചെറിയൊരു വീടായിരുന്നു സുധിച്ചേട്ടന്റെ മനസില്‍. ഒരു ഹാള്‍, രണ്ട് മുറി, ബാത്ത്റൂം, അടുക്കള അതായിരുന്നു ആഗ്രഹിച്ചിരുന്നത്. പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷമുണ്ടെങ്കിലും അതിനെക്കാളും സങ്കടമാണ്. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. അദ്ദേഹം ഇല്ലാത്തതിന്റെ വേദന മാത്രമേ ഇപ്പോള്‍ ഉള്ളുവെന്നാണ് രേണു പറഞ്ഞത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X