For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെടുമുടി വേണു ഉറപ്പ് നൽകി, അത് മമ്മൂട്ടിയുടെ ജീവിതത്തിൽ സംഭവിച്ചു, മെഗാസ്റ്റാറിന്റെ ദുഃഖം അതായിരുന്നു

  |

  മലയാള സിനിമ ലോകം ഏറെ ഞെട്ടലോടെ ശ്രവിച്ച വിയോഗമായിരുന്നു നടൻ നെടുമുടി വേണുവിന്റേത്. 2021 ഓക്ടോബർ 11 ആയിരുന്നും താരം അന്തരിച്ചത്. ഇന്നും പ്രിയപ്പെട്ട നടന്റെ വിയോഗം പൂർണ്ണമായും ഉൾക്കൊള്ളാൻ മലയാള ആരാധകർക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. എല്ലാവരോടും വളരെ അടുത്ത സൗഹൃദമായിരുന്നു നടന് ഉണ്ടായിരുന്നത്. രണ്ട് തലമുറയിലെ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ നടന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ പകരം വെയ്ക്കാന്‍ ആളില്ലാത്ത നടനാണ് നെടുമുടി വേണു.

  ആദ്യ ദിവസം ആ കുട്ടി വന്നില്ല, വലിയ പനി ആയിരിക്കുമെന്നാണ് വിചാരിച്ചു, ആദ്യ പ്രണയത്തെ കുറിച്ച് ഫുക്രു

  മെഗാസ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് നെടുമുടിക്കുള്ളത്. കരിയറിന്റെ തുടക്കകാലത്തിൽ ഇരുവരും ചെന്നൈയിൽ ഒന്നിച്ചായിരുന്നു താമസം. പല അവസരത്തിലും തങ്ങളുടെ പഴയ കാലത്തെ കുറിച്ച് വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയെ കുറിച്ചുള്ള നെടുമുടിയു‍ടെ വാക്കുകളാണ്. നടന്റെ വിയോഗത്തെ തുടർന്നാണ് ആ പഴയ അഭിമുഖം വീണ്ടും സോഷ്യൽ മീ‍ഡിയയിൽ ഇടം പിടിക്കുന്നത്. ഏറെ വേദനയോടെയാണ് ആരാധകർ ഇന്ന് നടന്റെ വാക്കുകൾ കേൾക്കുന്നത്.

  സിദ്ധുവിന് താങ്ങായി പ്രതീഷ്, അച്ഛനോട് ബുദ്ധിമുട്ട് പറഞ്ഞ് അനിരുദ്ധ്, കുടുംബവിളക്ക് മറ്റൊരു ഘട്ടത്തിൽ

  മമ്മൂട്ടി തന്നോട് പറഞ്ഞ സങ്കടത്തെ കുറിച്ചാണ് നെടുമുടി വേണു അഭിമുഖത്തിൽ പറയുന്നത്. എന്നാൽ അന്ന് നെടുമുടി വേണു പറഞ്ഞ വാക്ക് മമ്മൂട്ടിയുടെ ജീവിതത്തിൽ സത്യമാവുകയായിരുന്നു. മമ്മൂട്ടയും നെടുമുടി വേണുവും ഒന്നിച്ച് അഭിനയിച്ച ബെസ്റ്റ് ആക്ടർ സിനിമയെ കുറിച്ച് പറയുമ്പോഴാണ് മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും തന്നോട് മമ്മൂട്ടി പണ്ട് പറഞ്ഞ സങ്കടത്തെ കുറിച്ചും നടൻ വെളിപ്പെടുത്തുന്നത്.

  നടന്റെ വാക്കുകൾ ഇങ്ങനെ...സിനിമയിൽ വന്ന കാലത്ത് തങ്ങൾ ഒന്നിച്ചായിരുന്നു മദ്രാസിൽ താമസം. അന്ന് മമ്മൂട്ടിയുടെ ഏറ്റവും വലിയ സങ്കടം തന്നെ നല്ല സിനിമയ്ക്കൊന്നും വിളിക്കുന്നില്ല എന്നാണ്. എന്നാൽ അന്ന് ഞാൻ മമ്മൂട്ടിയേട് പറഞ്ഞത്. ഒരു നടന് ഏറ്റവും ആവശ്യമായ ആകാരം, ശബ്ദം, ചുറ്റുപ്പാടും തിരിച്ചറിയാനുള്ള കഴിവ്, അഭിനയിക്കാനുള്ള വാസ ഇതെല്ലാം താങ്കൾക്കുണ്ട്. അതുകൊണ്ട് ഒന്നും കൊണ്ടും സങ്കടപ്പെടേണ്ട ഒരു ദിവസം താങ്കൾക്ക് വരും എന്ന് ഞാൻ അന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നതായി നെടുമുടു പറഞ്ഞു.

  മമ്മൂട്ടിക്കൊപ്പം മാത്രമല്ല ദുൽഖറിനോടെപ്പവും അഭിനയിക്കാൻ നെടുമുടി വേണുവിന് കഴിഞ്ഞിട്ടുണ്ട്. ചാർളി എന്ന സിനിമയിലെ വിശേഷവും നടൻ ആ അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. വളരെ നല്ല അനുഭവം ആയിരുന്നു ചാർളി എന്നാണ് അദ്ദേഹം പറയുന്നത്. ദുൽഖറിനോടൊപ്പം ചാർളിയിൽ അഭിനയിച്ച ദിവസം ഞാൻ മമ്മൂട്ടിയെ വിളിച്ചിരുന്നെന്നും താരം പറയുന്നു. രണ്ട് ജനറേഷനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെയെ വലിയ ഭാഗ്യമാണെന്നും നെടുമുടി അഭിമുഖത്തിൽ പറയുന്നുണ്ട്.

  നെടുമുടി വേണുവിന്റെ വിയോഗത്തിൽ വളരെ വൈകാരികമായിട്ടായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്. ഒരു സുഹൃത്തു മാത്രമല്ല, ഒരുപാടു വേഷങ്ങള്‍ എനിക്കൊപ്പം ജീവിച്ചുതീര്‍ത്ത ഒരു മനുഷ്യനാണെന്നാണ് മെഗാസ്റ്റാർ പങ്കുവെച്ചത്. നടന്റെ വാക്കുകൾ ഇങ്ങനെ...നെടുമുടി വേണു എനിക്ക് സുഹൃത്തു മാത്രമല്ല, ഒരുപാടു വേഷങ്ങള്‍ എനിക്കൊപ്പം ജീവിച്ചുതീര്‍ത്ത ഒരു മനുഷ്യനാണ്. സുഹൃത്തായും ചേട്ടനായും അച്ഛനായും അമ്മാവനായും അയലത്തുകാരനായും ബന്ധുവായും ശത്രുവായും സ്‌നേഹിതനായുമൊക്കെ ഒരുപാടൊരുപാട് വേഷങ്ങള്‍... ഇതെഴുതുമ്പോള്‍ അവയെല്ലാം എന്റെ കണ്മുന്നിലൂടെ ഓടിമറയുന്നു.

  എന്റെ സിനിമാപ്രവേശം സംഭവിച്ചതിനുശേഷം 'കോമരം' എന്ന സിനിമയിലാണ് ഞങ്ങള്‍ ആദ്യം ഒരുമിച്ചഭിനയിക്കുന്നത്. ഞാന്‍ പുതുമുഖം. അദ്ദേഹം പരിചയസമ്പന്നനും അരങ്ങും അണിയറയും അരച്ചുകലക്കി കുടിച്ചയാളും. ആദ്യത്തെ പരിചയപ്പെടലിനുശേഷം പതിയെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. പിന്നെ ഒരു മുറിയിലായി പാര്‍പ്പ്. 1985 വരെ ഞങ്ങള്‍ മദിരാശിയില്‍ ഒരു മുറിയില്‍ ഒരുമിച്ചായിരുന്നു താമസം. ഉറങ്ങാതെ കിടക്കുന്ന രാത്രികാലങ്ങളിലെ ചര്‍ച്ചയില്‍ സിനിമ മാത്രമായിരുന്നില്ല വിഷയം. ഉറങ്ങുന്നതിനുമുമ്പ് പുറത്തിറങ്ങി പ്രാര്‍ഥിക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്.

  ഷൂട്ടിങ്ങില്ലാത്ത രണ്ടാം ശനിയാഴ്ചകളില്‍ സൈക്കിള്‍റിക്ഷ വാടകയ്‌ക്കെടുത്ത് ഞങ്ങള്‍ മദിരാശിനഗരം ചുറ്റും. പതിനൊന്നുമണിക്ക് തുടങ്ങുന്ന സഞ്ചാരം രാത്രിവൈകുംവരെ നീളും. ഇതിനിടയ്ക്ക് മൃഷ്ടാന്നഭക്ഷണം, സിനിമ, ചായകുടി... ഈ റിക്ഷായാത്രയാണ് നെടുമുടി വേണുവുമൊന്നിച്ചുള്ള അനുഭവങ്ങളില്‍ എനിക്ക് ഇന്നും സുന്ദരമായ ഓര്‍മ. ഈ യാത്ര ഒരുപാടുകാലം തുടര്‍ന്നു. വുഡ്ലാന്‍ഡ്സ് ഹോട്ടലിലെ ഡീലക്‌സ് റൂമില്‍നിന്ന് പലയിടങ്ങളിലേക്ക്. ഉണര്‍ന്ന നേരങ്ങളിലല്ല, ഉറങ്ങുന്ന നേരങ്ങളിലായി പരസ്പരം കാഴ്ച.

  എനിക്ക് ഒരുപാട് പുതിയ കാര്യങ്ങളും അനുഭവങ്ങളും തന്ന സൗഹൃദകാലമായിരുന്നു അത്. സന്താപങ്ങളും സന്തോഷങ്ങളും നിര്‍ദോഷ പരദൂഷണങ്ങളും കുറുമ്പുകളും പങ്കിട്ട നാളുകള്‍. അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ഹൃദയബന്ധമുണ്ട് എന്നും. അവസാനം 'പുഴു'വിലും 'ഭീഷ്മപര്‍വ'ത്തിലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. 'പുഴു'വില്‍ എന്റെ അയല്‍ക്കാരനാണ് അദ്ദേഹം. എന്റെ ആത്മാവിന്റെ അയല്‍ക്കാരന്‍ ആണല്ലോ അദ്ദേഹം എന്നും....മമ്മൂട്ടി പങ്കുവെച്ചിരുന്നു.

  നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

  കടപ്പാട്; കൈരളി ടിവി(വീഡിയോ)

  Read more about: nedumudi venu mammootty
  English summary
  Late Actor Nedumudi venu Opens Up About Mammootty's Grief, throwback interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X