'ക​ഞ്ഞി​ ​കോരി തരുന്നതിനിടെ​ ഇഷ്ടമാണെന്ന് പറഞ്ഞു, അവിടം മുതൽ ഒരുമിച്ചായി യാത്ര'; നെടുമുടി വേണുവിന്റെ ഭാര്യ!

കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമായിരുന്നു അതുല്യ പ്രതിഭയായ നെടുമുടി വേണുവിന്റെ വേർപാട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ഒക്ടോബർ 11നാണ് നെടുമുടി വേണു അന്തരിച്ചത്.

മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരൻ. നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവ് തെളിയിച്ചിരുന്നു.

കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായിട്ടുമുണ്ട്. പാച്ചി എന്ന അപരനാമത്തിൽ ആയിരുന്നു പല ചലച്ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്റെ ഓർമകൾക്ക് ഒരാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുശീല അവരുടെ നാൽപ്പത് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയം തുടങ്ങിയത് എങ്ങനെയാണുമെന്നെല്ലാം വിശദീകരിച്ചിരിക്കുകയാണ് ഇപ്പോൾ.

'വേണു ​ചേ​ട്ട​നെന്ന് ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​വി​ളി​ച്ചിട്ടി​ല്ല.​ ​ശ​ശി​ ​ചേ​ട്ട​നെന്നാണ് ​വി​ളി​ച്ചിരുന്നത്​.​ വീ​ട്ടി​ലെ​ ​വി​ളി​ ​പേ​രാ​ണ് ​ശ​ശി.​'

ക​ഞ്ഞി​ ​കോരി തരുന്നതിനിടെ​ ഇഷ്ടമാണെന്ന് പറഞ്ഞു

'ശ​ശി​ ​ചേ​ട്ട​നെ​ ​ഞാ​ൻ​ ​അ​ഞ്ചാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​ത്.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​കു​ട്ട​നാ​ട്ടു​കാ​ർ.​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും.​ ​വീ​ടി​ന്റെ​ ​തൂ​ണി​ലും അടുക്കളയിലെ പാ​ത്ര​ങ്ങ​ളി​ലും​ ​താ​ളം​ ​പി​ടി​ക്കു​ന്ന​ ​ശ​ശി​ ​ചേ​ട്ട​നെ​ ​ഞാ​ൻ​ ​ക​ണ്ടി​ട്ടു​ണ്ട്.​ പി​ന്നെ അധിക സമയവും റേ​ഡി​യോ​യി​ൽ​ ​പാ​ട്ട് ​കേ​ൾ​ക്കുകയും ആ​ ​പാ​ട്ട് ​പാ​ടി കൊണ്ട് നടക്കുകയും ചെയ്യും.'

'കു​റ​ച്ച് സ​മ​യം​ ​മാ​ത്രം​ ​പ​ഠി​ക്കു​ന്ന​താ​ണ് ​സ്വ​ഭാ​വം.​ ​കു​ട്ടി​ക്കാ​ല​ത്ത് ​കു​ടും​ബ​ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​കൈ​യ്യും​ ​പി​ടി​ച്ച് ​എ​ന്നെ​ ​കൂ​ട്ടി​ കൊ​ണ്ട് ​പോ​യ​താ​ണ് ​ഓ​ർ​മ​യി​ൽ​ ​തെ​ളി​യുന്ന​ ​ആ​ദ്യ​ ​ചി​ത്രം.​ നാ​ളെ​ ​ശ​ശി​ ​ചേ​ട്ട​നൊ​പ്പം​ ​ഒ​ന്നി​ച്ച്​ ​ജീ​വി​ക്കു​മെ​ന്ന് ​മ​ന​സി​ൽ​ ​പോ​ലും​ ​അ​ന്ന് ക രു​തി​യി​ല്ല.​ ​എ​നി​ക്ക് ​ടൈ​ഫോ​യ്ഡ് ​പി​ടി​പെ​ട്ട​ ​സ​മ​യ​ത്ത് ​വീ​ട്ടി​ൽ​ ​വ​ന്നിരുന്നു അദ്ദേഹം.​'

അവിടം മുതൽ ഒരുമിച്ചായി യാത്ര

'ഞാ​ൻ​ ​ഭ​ക്ഷ​ണം​ ഒന്നും ​ക​ഴി​ക്കു​ന്നി​ല്ലെ​ന്ന് ​അ​മ്മ​ പരാതി ​പ​റ​ഞ്ഞു.​ ഒരു പാത്രത്തിൽ ​ ​ക​ഞ്ഞി​ ​കോരി തരുന്നതിനിടെ​ ഇഷ്ടമാണെന്നും വിവാഹത്തിന് താൽപര്യമുണ്ടെങ്കിൽ അ​ച്ഛ​നോ​ട് ​ അ​നു​വാ​ദം​ ​ചോ​ദിക്കാമെന്നും ശശിയേട്ടൻ പറഞ്ഞു.​ അ​വി​ടെ​ നി​ന്നാ​യി​രു​ന്നു​ ​നാ​ൽപത്​ ​വ​ർ​ഷം​ ​നീ​ണ്ട​ ​ഞ​ങ്ങ​ളു​ടെ​ ​ദാ​മ്പ​ത്യ​ ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്കം​.'

'സി​നി​മ​യി​ലെ​ ​തി​ര​ക്ക് ​കാ​ര​ണം​ ​എ​നി​ക്കും​ ​മ​ക്ക​ൾ​ക്കും​ ​ഒ​പ്പം​ ജീവിതത്തിൽ ​കു​റ​ച്ച് ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​ചെ​ല​വ​ഴി​ക്കാ​നേ​ ​ക​ഴി​ഞ്ഞി​ട്ടു​ള്ളൂ.​ എ​ന്നാ​ൽ​ ​കൊ​വി​ഡ് ​കാ​ല​ത്തി​ന്റെ​ ​ര​ണ്ട്,​ ​മൂ​ന്ന്​ ​വ​ർ​ഷം​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ച്​ ​ക​ഴി​ഞ്ഞു.​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം,​ ​മ​ര​ണ​നി​ര​ക്ക്,​ ​പ്രി​യ​പ്പെ​ട്ട​വ​രു​ടെ​ ​വേ​ർ​പാ​ട് ​എ​ല്ലാം​ ​വി​ഷ​മി​പ്പി​ച്ചു.'

അദ്ദേഹത്തിന്റെ മൗ​ന​ത്തി​ലൂ​ടെ​ ​എ​നി​ക്ക് ​അ​ത് ​കാണാമാ​യി​രു​ന്നു

'അദ്ദേഹത്തിന്റെ മൗ​ന​ത്തി​ലൂ​ടെ​ ​എ​നി​ക്ക് ​അ​ത് ​കാണാമാ​യി​രു​ന്നു.​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​നി​ല​ച്ച​തോ​ടെ​ ​ഉത്സാഹവും ഊർജവും​ ​പോ​യിരുന്നു.​ ​വാ​യ​ന​യോ​ട് ​താ​ത്പ​ര്യ​മി​ല്ലാ​തെ​ ​വ​ന്നു.​ ​എ​ഴു​താ​ൻ​ ​പ്രേരിപ്പിച്ചാൽ ​ ​മാ​ന​സി​ക​മാ​യി​ ​തയ്യാറെടുപ്പില്ലാതെ അതിന് കഴിയില്ലെന്നായിരുന്നു ​ ​മ​റു​പ​ടി.' ​

'ശ​ശി​ ​ചേ​ട്ട​ൻ​ ​പോ​യി​ ​ഒ​ന്ന​ര​ ​മാ​സ​ത്തോ​ളം​ ​വ​ല്ലാ​ത്ത​ ​മ​ര​വി​പ്പ് ​അ​നു​ഭ​വ​പ്പെട്ടു​.​ വീ​ട്ടി​ലേ​ക്ക് ആ​ളു​ക​ളു​ടെ​ ​വ​ര​വാ​യി​രു​ന്നു.​ ​ക​ണ്ണീ​ർ​ ​വ​രാ​തെ​ ​പി​ടി​ച്ച്​ ​നി​ന്നു. ​നാ​ൽപ​ത്തി​യൊ​ന്നി​ന്റെ​ ​ച​ട​ങ്ങു​ക​ൾ​ ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ആ​ളു​ക​ളു​ടെ​ ​വ​ര​വ് ​കു​റ​ഞ്ഞ​ത്.​ ​എ​ന്റെ​ ​മ​ന​സ് ​അ​യ​ഞ്ഞു.​' ​

​ഒ​ന്നി​നോ​ടും​ ​നി​ർ​ബ​ന്ധം​ ​കാ​ണി​ച്ചി​ല്ല

'ന​ഷ്ട​ത്തി​ന്റെ​ ​ആ​ഴം​ ​എ​ത്ര​ ​വ​ലു​താ​ണെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു.​ ​ഒ​രി​ക്ക​ലും​ ​നി​ക​ത്താ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും.​ മു​മ്പ് ​അ​തി​ഥി​ക​ൾ​ ​വ​ന്നാ​ൽ​ ​പു​റ​ത്തേ​ക്ക് ​വ​രാ​ത്ത​ ​ആ​ളാ​യി​രു​ന്നു​ ​ഞാ​ൻ.​ ​ആ​ളു​ക​ളോ​ട് ​ഇ​ട​പെ​ടാ​ൻ​ ​മ​ടി​കാ​ണി​ച്ച​ ​എ​ന്റെ​ ​ശീ​ലം​ ​ശ​ശി​ ​ചേ​ട്ട​ൻ​ ​പോ​യി​ക​ഴി​ഞ്ഞ​ ​ശേ​ഷം​ ​മാ​റി.​' ​

'ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ശ​ശി​ ​ചേ​ട്ട​ൻ​ ​എ​ന്നോ​ട് ​ദേ​ഷ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​മ​ക്ക​ളെ​ ​ശ​കാ​രി​ച്ചി​ട്ടി​ല്ല. രോ​ഗം​ ​മൂ​ർ​ച്ഛി​ച്ച​പ്പോ​ഴും​ ​സ​ഹ​നം​ ​ഉ​പേ​ക്ഷി​ച്ചി​ല്ല.​ ​ഒ​ന്നി​നോ​ടും​ ​നി​ർ​ബ​ന്ധം​ ​കാ​ണി​ച്ചി​ല്ല.​ ​തീ​വ്ര​ ​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ക​ഴി​യു​മ്പോ​ഴും​ ​ത​മാ​ശ​ ​പ​റ​ഞ്ഞും നഴ്സുമാർക്ക് പാട്ടുപാടി കേൾപ്പിച്ചും സമയം സന്തോഷകരമാക്കി മാറ്റി', നെടുമുടി വേണുവിന്റെ ഭാര്യ സുശീല പറഞ്ഞു.

More from Filmibeat

Read more about: nedumudi venu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X