For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൈക്ക് കിട്ടിയാല്‍ വെറുതെ വിടില്ല, അച്ഛനെപ്പോലെയാണെന്ന് പറയാറുണ്ട്; രാജന്‍ പി ദേവിന്റെ മകന്‍ ജൂബിൽ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് രാജൻ പി. ദേവ്. നാടക രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലും നടൻ സജീവമായിരുന്നു. അഭിനയത്തിന് ഉപരി സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. മിനിസ്ക്രീനിലും നടൻ അഭിനയിച്ചിട്ടുണ്ട്. ടൈപ്പ് കാസ്റ്റിന് ഒതുങ്ങി നിൽക്കാത്ത നടനാണ് രാജൻ പി ദേവ്. കോമഡി, വില്ലൻ, ക്യാരക്ടർ റോൾ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും രാജൻ പി ദേവിന്റെ കൈകളിൽ ഭഭ്രമായിരുന്നു. ഇന്നും നടന്റെ പഴയ ചിത്രങ്ങൾ കാഴ്ചക്കാരെ നേടുന്നുണ്ട്.

  എന്നെ നന്നായി വളർത്താൻ വേണ്ടി ഒത്തിരി കാര്യങ്ങൾ മാറ്റി വെച്ചിട്ടുണ്ട്, അമ്മയ്ക്ക് ആശംസയുമായി സായി വിഷ്ണു

  സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് രാജൻ പി ദേവ് സിനിമയിൽ എത്തുന്നത്. കാട്ടുകുതിര എന്ന നാടകമാണ് താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാരുന്നത്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു നടന്റെ വിയോഗം. കരൾ രോഗത്തെ തുടർന്നാണ് അന്ത്യം സംംഭവിക്കുന്നത്. മമ്മൂട്ടി ചിത്രമായ ഈ പട്ടണത്തിൽ ഭൂതമായിരുന്നു രാജൻ പി ദേവിന്റെ അവസാന ചിത്രം.

  എല്ലാത്തിനും യെസ് പറയില്ല, പഴയത് പോലെ ഇനി സിനിമ ചെയ്യില്ല, തുറന്ന് പറഞ്ഞ് ഭാവന

  നിക്കിന്‌റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പ്രിയങ്കയുടെ ബുദ്ധി,നടിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ

  അച്ഛന് പിന്നാലെ മകൻ ജൂബിൽ രാജൻ പി ദേവും സിനിമയിൽ എത്തിയിട്ടുണ്ട്. മാഫി ഡോണ, യക്ഷിയും ഞാനും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, താപ്പാന തുടങ്ങിയവയാണ് ജൂബിൽ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. സുരേഷ് ഗോപി ചിത്രമായ കാവലിൽ ഒരു പ്രധാന വേഷത്തിൽ താരപുത്രൻ എത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം മുന്നോട്ട് പോവുകയാണ്. ഇപ്പോഴിത തന്റെ സിനിമ വിശേഷവും അച്ഛനെ കുറിച്ചുള്ള ഓർമകളും പങ്കുവെയ്ക്കുകയാണ് ജൂബിൽ , ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. നിതിന്‍ രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ് എന്നിവര്‍ക്കൊപ്പമാണ് ജൂബിലും എത്തിയത്.

  ജൂബിലിന്റെ വാക്കുകൾ ഇങ്ങനെ...'' കാവല്‍ എന്റെ 18ാമത്തെ പടമാണ്. ഇത്രയും പടങ്ങളില്‍ വര്‍ക്ക് ചെയ്തപ്പോ ബാക്കിയുള്ള ആളുകള്‍ പറയുന്നത് ഡാഡിച്ചന്‍ (രാജന്‍ പി. ദേവ്) സെറ്റില്‍ പെറുമാറിയിരുന്ന രീതി തന്നെയാണ് എനിക്കും എന്നാണ്. ഒത്തിരി ഫ്രണ്ട്‌ലി ആയിട്ടാണ് എല്ലാവരുടെ അടുത്തും പെരുമാറുന്നത്.എനിക്ക് വെറുതെ മിണ്ടാതിരിക്കാന്‍ പറ്റില്ല. എനിക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കണം. ഇഷ്ടഭക്ഷണം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ മൈക്രോഫോണ്‍ ആണെന്ന്. കാരണം മൈക്ക് കിട്ടിയാല്‍ ഞാനത് വെറുതെ വിടില്ല. എനിക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കണം.ഏത് സിനിമയുടെ സെറ്റില്‍ പോയാലും ഞാന്‍ അവിടെ ഒരു ഗ്യാംഗ് ഒക്കെ ഉണ്ടാക്കി, സംസാരിച്ച്, കഥ പറച്ചിലും കാര്യങ്ങളുമൊക്കെയായി ഇരിക്കും," ജുബില്‍ പറഞ്ഞു.

  ജൂബിലിനോടൊപ്പം പത്മരാജ് രതീഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . നടനും അച്ഛനെ കുറിച്ചും സിനിമ വിശേഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. കമ്മീഷണറിലെ അച്ഛന്റെ പ്രകടനം കണ്ടിട്ടാണ് സിനിമയില്‍ വരാന്‍ ആഗ്രഹം തോന്നിയതെന്നാണ പത്മരാജ് രതീഷ പറയുന്നു. കൂടാതെ വില്ലനായി വരണമെന്നായിരുന്നു ആഗ്രഹമെന്നും അഭിമുഖത്തിൽ പറയുന്നു."ചെറുപ്പത്തിലെ സിനിമാ ആഗ്രഹം ഉണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് അച്ഛനും പറഞ്ഞിട്ടുണ്ട്. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നും ഞങ്ങള്‍ കേരളത്തിലേയ്ക്ക് മാറിത്താമസിച്ചപ്പോള്‍ അവസരങ്ങള്‍ വന്നുതുടങ്ങി. ഞാന്‍ ആദ്യമായി കാണുന്ന അച്ഛന്റെ സിനിമ കമ്മീഷണര്‍ ആണ്. അപ്പൊ തുടങ്ങിയ ആഗ്രഹമാണ് ഒരു വില്ലനാവണം എന്നുള്ളത്. അങ്ങനെയാണ് സിനിമയില്‍ എത്തുന്നത്," പത്മരാജ് പറഞ്ഞു.കരിങ്കുന്നം സിക്‌സസ്, ഫയര്‍മാന്‍, അച്ഛാ ദിന്‍ എന്നീ സിനിമകളിലും പത്മരാജ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

  Recommended Video

  നയന്‍താരയെക്കൊണ്ടുള്ള പൊല്ലാപ്പ് ചില്ലറയല്ല..ഇവര്‍ മമ്മൂക്കയെ കണ്ട് പഠിക്കണം | FilmiBeat Malayalam

  മമ്മൂട്ടി ചിത്രമായ കാവലിന് ശേഷം നിതിന് രഞ്ജി പണിക്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. സരേഷ് ഗോപിയും രഞ്ജി പണിക്കരുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി ഒരു ആക്ഷൻ ചിത്രവുമായി എത്തുന്നത്. തിയേറ്റർ റിലീസായി എത്തിയ ചിത്രം സൂപ്പർ ഹിറ്റാണ്. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപി, രൻജി പണിക്കർ എന്നിവർക്കൊപ്പം സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

  Read more about: suresh gopi cinema
  English summary
  Late Actor Rajn P Dev Son Jubil Rajan P Dev Opens Up About Father And His Similarities,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X