മരിക്കുമ്പോൾ നമ്മൾ ഇതൊന്നും കൊണ്ട് പോകില്ലല്ലോ, റിസബാവയുടെ വാക്കുകൾ വൈറലാവുന്നു...
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് റിസബാവ. നടന്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും കേട്ടത്. വ്യക്കസംബന്ധമായ അസുഖത്ത തുടർന്ന് ചികിത്സയിലായിരുന്നുന്നു താരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡും സ്ഥിരീകരിച്ചട്ടുണ്ട്.
നൂറിലേറെ ചിത്രങ്ങളിൽ വില്ലനായിട്ടും സ്വഭാവ നാടനായും തിളങ്ങിയ റിസബാവ നാടകത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. 1987 ൽ പുറത്ത് വിഷു പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമയിൽ എത്തുന്നത്. എന്നാൽ ഈ ചിത്രം പുറത്ത് ഇറങ്ങിയിട്ടില്ല. 1990 ൽ പുറത്ത് ഇറങ്ങിയ ഡോക്ടർ പശുപതി എന്ന സിനിമയിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. പാർവതിയുടെ നായകനായിട്ടായിരുന്നു തുടക്കം. എന്നാൽ റിസബാവ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് സിദ്ദിഖ്- ലാല്‍ ചിത്രമായ ഇന്‍ ഹരിഹര്‍ നഗറിലൂടെയാണ്. സിനിമയിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷം നടന് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുക്കുകയായിരുന്നു. ഇന്നും സിനിമാ കോളങ്ങലിൽ ജോണ്‍ ഹോനായ് എന്ന സുന്ദരനായ വില്ലൻ ചർച്ച വിഷയമാണ്.

സിനിമയിൽ വില്ലനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ വളരെ നല്ലെരു മനുഷ്യനായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കൈരളി റിസർബാവയുടെ ഒരു പഴയ അഭിമുഖമാണ്. ജീവിതത്തിൽ നന്മയ്ക്കും സ്നേഹത്തിനും പ്രധാന്യം കൊടുക്കുന്ന ഒരാളാണ് താൻ എന്നാണ് നടൻ പറയുന്നത്. ജീവിതത്തിൽ ചെയ്ത ധാനധർമ്മങ്ങളെ കുറിച്ച് അവതാരക ചോദിച്ചപ്പോഴായിരുന്നു ജീവിത മൂല്യങ്ങളെ കുറിച്ചും പിന്തുടരുന്ന ആശയത്തെ കുറിച്ചും നടൻ വെളിപ്പെടുത്തിയത്.

റിസബാവയുടെ ഇങ്ങനെ'' ജീവിതത്തിൽ നന്മയ്ക്ക പ്രധാന്യം കൊടുക്കുകയും സ്നേഹത്തിന് മുൻതൂക്കം കൊടുക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. നമ്മൾ മരിച്ച് പോകുമ്പോൾ ഇതൊന്നും ആരും കൊണ്ട് പോവുകയില്ല ജീവിച്ചിരിക്കുമ്പോൾ സന്തോഷത്തോടെ മറ്റുള്ളവരെ സഹായിച്ച് ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും നടൻ പറയുന്നു. ചെയ്യുന് ജോലിയെ അങ്ങേറ്റം ബഹുമാനത്തോടെയായിരുന്നു റിസബാവ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ജോലിയ്ക്ക് അങ്ങേറ്റം ബഹുമാനം കൊടുത്തിരുന്നു.

പിതാവിന്റെ വഴിയെ ആയിരുന്നു റിസബാവയും സഞ്ചരിച്ചത്. അച്ഛൻ ഒരു അഭിനേതാവായിരുന്നു. എന്നാൽ മകന് അതെ രംഗത്ത് വരുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്ന് കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടക്കത്തിൽ ആയിരുന്നു ഈ എതിർപ്പെന്നും എന്നാൽ പിന്നീട് ഇത് മാറുകയും ചെയ്തതായി താരം അഭിമുഖത്തിൽ പറയുന്നുണ്ട്. നാടകത്തിലൂടെയാണ് റിസബാവ സിനിമയിൽ എത്തുന്നത്. സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് നാടകത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും നടൻ പറയുന്നുണ്ട്.

കൂട്ടുകാരൻ എഴുതിയ നീ വെളിച്ചമാണ് മകനെ എന്ന നാടകത്തിലാണ് അഭിനയിക്കുന്നത്. ആ നടകത്തിൽ 90 വയസ്സുള്ള വൃദ്ധനെ ആയിരുന്നു അവതരിപ്പിച്ചത്. ഈ കഥപാത്രത്തിന് അന്ന് ബെസ്റ്റ് ആക്ടറിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് ചാപ്പലുകളിൽ ഈ നാടകം അവതരിപ്പിച്ചിരുന്നു. അന്ന് ആളുകൾ എങ്ങനെയെങ്കിലും തിരിച്ചറിയണം എന്നായിരുന്നു ആഗ്രഹം. അതിനായി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുമായിരുന്നു. 3000- ൽ അധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അവസാനം വരെ സിനിമയിൽ സജീവമായിരുന്നു റിസബാബ. മമ്മൂട്ടി ചിത്രമായ വണ്ണിലായിരുന്നു ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പ്രെഫസർ ഡിങ്കനാണ് നടന്റെ മറ്റൊരു ചിത്രം.
വീഡിയോ; കടപ്പാട്, കൈരളി ടിവി


Click it and Unblock the Notifications











