നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടെ പിറന്നാളാണ്! മക്കളുടെ ജന്മദിനം ആഘോഷിച്ച് സന്തോഷ് ജോഗിയുടെ ഭാര്യ
വളരെ കുറച്ച് കാലത്തിനിടെ മലയാളത്തില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായ താരത്തിന്റെ മരണവാര്‍ത്ത കേരളത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സന്തോഷിന്റെ മക്കളുടെ പിറന്നാള്‍ ദിവസത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. താരത്തിന്റെ ഭാര്യ ജിജി ജോഗി ഫേസ്്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രണ്ട് പെണ്‍ മക്കളുടെയും പിറന്നാളിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
'പപ്പൂ... നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണിന്ന്. രണ്ടു വര്‍ഷത്തിന്റെ കൃത്യമായ ഇടവേളയില്‍ 2006 മാര്‍ച്ച് 11 നും 2008 മാര്‍ച്ച് 11 നുമായി നമ്മുടെ ഉയിരിലേക്ക് പിറന്നുവീണ കുഞ്ഞിപ്പെണ്ണുങ്ങള്‍, ഇന്നിപ്പോഴിങ്ങനെ പതിനാലുകാരിയും പന്ത്രണ്ടുകാരിയുമായി, നമ്മളേക്കാള്‍ വലിയവരായി നില്‍ക്കുന്നു.

നീ ഒപ്പമില്ലാത്ത പത്തു വര്‍ഷങ്ങള്‍. നീയവശേഷിപ്പിച്ച ശൂന്യത. നീയുണ്ടായിരുന്നെങ്കിലെന്ന കാല്‍പനികത. എല്ലാറ്റിനുമിടയില്‍ അവര്‍ വളരുന്നു. മിടുക്കിക്കുട്ടികളാണ് പപ്പൂ... സത്യമായും എനിക്കറിയാം, you are missing them.... നിന്റെയും ചേര്‍ത്ത് രണ്ടാളുടേയും തിരുനെറ്റിയില്‍ കൊടുത്തിട്ടുണ്ട് നിറയെ ഉമ്മകള്‍'.
മാര്‍ച്ച് പതിനൊന്നിനായിരുന്നു മക്കളുടെ ജന്മദിനം. 2006 ലും 2008 ലുമായി രണ്ട് വര്‍ഷത്തെ ഗ്യാപ്പില്‍ ഒരേ ദിവസമായിരുന്നു സന്തോഷ് ജോഗിയ്ക്കും ജിജിയ്ക്കും ചിത്രലേഖ, കപില എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികള്‍ ജനിക്കുന്നത്. ജിജിയുടെ പോസ്റ്റ് വൈറലായതോടെ താരപുത്രിമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും രംഗത്ത് എത്തി.

ഒപ്പം സന്തോഷ് ജോഗിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും നിറയുകയാണ്. ഗായകനായി ഏറെ കാലം പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു സന്തോഷ് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. രാജമാണിക്യത്തിലൂടെയായിരുന്നു ആദ്യമായി അഭിനയിക്കുന്നത്. ശേഷം 23 ഓളം ചിത്രങ്ങളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മോഹന്‍ലാലിനൊപ്പം അഭിനയിച്ച കീര്‍ത്തിചക്ര എന്ന ചിത്രത്തിലെ കിഷോരിലാല്‍ എന്ന കഥാപാത്രത്തിലൂടെയാണ് സന്തോഷ് ജോഗി ശ്രദ്ധേയനാവുന്നത്. 2010 ഏപ്രിലിലായിരുന്നു താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്നും സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications