For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ, ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ലഭിച്ചിട്ടില്ല '; ഭർത്താവ് പറഞ്ഞത്!

  |

  മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്.

  ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരിൽ നിന്നും ഞൊടിയിടയിൽ കവര്‍ന്നെടുത്തത്.

  Also Read: 'അങ്ങനെ അവർ ഒന്നിച്ചു... ജീവിതത്തിലെ സതീഷേട്ടനും രേവതിയും'; ജിസ്മയും വിമലും വിവാഹിതരായി!

  മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്‌. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കൽപന എന്ന പ്രതിഭ അവിസ്മരണീയമാക്കി.

  1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറിയത്. പിന്നീട് ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചതോടെ ചുരിങ്ങിയ കാലം കൊണ്ട് അവര്‍ തെന്നിന്ത്യൻ സിനിമാലോകത്ത് കൽപന തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

  ഹാസ്യം കൈകാര്യം ചെയ്യാൻ മാത്രമല്ല മികച്ച രീതിയിൽ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയിൽ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളിൽ ഇവര്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചാര്‍ലിയാണ് കൽപന അഭിനയിച്ച അവസാന മലയാള ചിത്രം.

  സിനിമ ജീവിതം കൽപനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭർത്താവ് അനിൽ കുമാറുമായുള്ള ബന്ധം 2012ൽ കൽപ്പന വേർപെടുത്തിയിരുന്നു.

  ആ ബന്ധത്തിൽ ശ്രീമയി എന്നൊരു മകളും കൽപ്പനയ്ക്കുണ്ട്. കൽപ്പനയുടെ കുടുംബ ചിത്രങ്ങൾ വളരെ വിരളമായി മാത്രമെ സോഷ്യൽമീഡിയയിൽ കാണാൻ സാധിക്കു. കൽപ്പനയുടെ ഭർത്താവ് അനിൽ കുമാറും സോഷ്യൽമീഡിയയിൽ അത്ര സജീവമല്ല.

  കൽപ്പനയുടെ മരണ വിവരം വന്നപ്പോഴും മകളെപ്പോലെ തന്നെ ഭർത്താവിനേയും സോഷ്യൽമീഡിയ തിരഞ്ഞിരുന്നു. പക്ഷെ കണ്ടെത്താനായില്ല. എന്നാലിപ്പോൾ അനിൽ കുമാറിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ കണ്ടെത്തിയിരിക്കുകയാണ്.

  Also Read: 'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത

  അമ്മക്ക് ഒപ്പമുള്ള ചിത്രങ്ങളും യാത്രകളിലെ നിമിഷങ്ങളുമെല്ലാം അനിൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ അക്കൗണ്ടുണ്ടെങ്കിലും നിരന്തരം അതിൽ കയറുന്ന കൂട്ടത്തിലല്ല അനിൽ. ഏറ്റവും അവസാനം അനിൽ കുമാർ ഒരു പോസ്റ്റ് പങ്കുവെച്ചത് 2022 ജൂലൈയിലാണ്.

  കൽപ്പനയുടെ മരണത്തിന് മുമ്പ് ഒരിക്കൽ ജെബി ജെം​ഗ്ഷനിൽ പങ്കെടുക്കാനെത്തിയ നടിയോട് ഭർത്താവ് പറഞ്ഞത് ഇങ്ങനെയായിരുന്നു... 'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞ് നോക്കിയില്ല എന്നാണ്' അതിന് കൽപ്പന നൽകിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  'ആയിരിക്കാം.... രാമായണം അല്ലെങ്കിൽ മഹാഭാരതമൊക്കെ എടുക്കുമ്പോൾ കഥകളും ഉപ കഥകളുമൊക്കെയായി ഒരുപാട് നീളുമ്പോഴാണ് അത് മഹാഭാരതം അല്ലെങ്കിൽ രാമായണമായി മാറുന്നത്. മഹാഭാരതം ആകാൻ എനിക്ക് താത്പര്യമില്ല. എനിക്ക് ഒറ്റ കഥയെ ഉള്ളൂ. അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് വിഷയവുമില്ല.'

  'ഞങ്ങളെ പൊതുവെ വീട്ടിൽ പഠിപ്പിച്ച കാര്യങ്ങളുണ്ട്. അതാണ് ഞാൻ പിന്തുടരുന്നത്. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം. പക്ഷെ ഞാൻ അത് ചെയ്യില്ല. കേട്ട് കൊണ്ടുനിൽകുക തലയാട്ടുക അതാണ് എന്റെ രീതി. ഞങ്ങളെ അതാണ് പഠിപ്പിച്ചത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. പതിനാറ് വർഷത്തെ ബന്ധമാണുള്ളത്' കൽപന പറഞ്ഞു.

  'ഞങ്ങൾ രണ്ടുപേരും അത്തമാണ് പിരിയാൻ സാധ്യതയുണ്ടെന്ന് നേരത്തെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. കർമ്മമാകാം പിരിയാൻ കാരണം. ഒരിക്കലും ഞാൻ ആരെയും പഴിക്കാൻ നിൽക്കുന്നില്ല.' അനിലും കൽപനയ്ക്ക് എതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു. 'കഴിഞ്ഞ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും സ്വസ്ഥത ലഭിച്ചിട്ടില്ല.'

  'ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന കല്‍പ്പനയുടെ പ്രചാരണം ശുദ്ധ അസംബന്ധമാണ്. കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത ബന്ധങ്ങള്‍ പറഞ്ഞ് പരത്തി.'

  'എന്നാല്‍ അപ്പോഴെല്ലാം ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയിരുന്നു. സ്വന്തം സഹോദരിയേയും അവരുടെ ഭര്‍ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുമ്പോട്ട് പോകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്' അനിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

  Read more about: kalpana
  English summary
  Late Actress Kalpana Ex Husband Once Open Up About His Struggles In Marriage Life-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X