അന്ന് അച്ഛന്റെ വാക്കുകളായിരുന്നു ധൈര്യം, അനിലുമായുള്ള വേർപിരിയലിനെ കുറിച്ച് കൽപ്പന

മലയാളി പ്രേക്ഷകർ ഏറെ വേദനയോടെ ഇന്നും കേൾക്കുന്ന പേരാണ് നടി കൽപ്പനയുടേത്. ഇന്നും താരത്തിന്റെ വിയോഗം പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. 2016 ജനുവരി 25 ന് ആയിരുന്നു കൽപനയുടെ വിയോഗം. ആറ് വർഷം പൂർത്തിയാക്കുമ്പോഴും ഇന്നും മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിലും മനസ്സിലും കൽപ്പന തിളങ്ങി നിൽക്കുന്നുണ്ട്. അധികം താരങ്ങൾക്ക് ലഭിക്കുന്ന ഭാഗ്യമല്ല ഇത്.

Kalpana

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൽപ്പനയുടെ അഭിമുഖമാണ്, ഉർവശിയെ കുറിച്ചും അനിലുമായുള്ള വിവാഹമോചനത്തെ കുറിച്ചുമൊക്കെയാണ് താരം സംസാരിക്കുന്നത്. വാഹമോചന സമയത്തും ധൈര്യമായി നേരിടാൻ കഴിഞ്ഞത് അച്ഛൻ ചെറുപ്പത്തിൽ തന്ന ധൈര്യം കൊണ്ടാണെന്നാണ് താരം പറയുന്നത്. ഒപ്പം ഉ‍ർവശിയുടെ പ്രശ്ന സമയത്ത് താൻ കൂടെ നിൽക്കാതിരിക്കാനുള്ള കാരണവും നടി പറയുന്നുണ്ട്. മനോരമ ന്യൂസിലെ നേരെ ചൊവ്വേയിലാണ് കൽപ്പന ഇക്കാര്യം വെളിപ്പെടുത്തിയത്.

കൽപ്പനയുടെ വാക്കുകൾ ഇങ്ങനെ... '' ഞാനെടുത്ത് നടന്ന കുട്ടിയാണവള്‍. ഒരു വശം മാത്രമല്ലല്ലോ നമ്മള്‍ നോക്കേണ്ടത്. അവളുടെ കുഞ്ഞ് ഞങ്ങളുടെ കുഞ്ഞാണ്. ആ കുഞ്ഞിന്‍റെ അച്ഛനായതിനാലാണ് അന്ന് മനോജ് പറഞ്ഞത് കേട്ടത്.

ഞാനെടുത്ത് നടന്ന കുട്ടിയാണവള്‍. ഒരു വശം മാത്രമല്ലല്ലോ നമ്മള്‍ നോക്കേണ്ടത്. അവളുടെ കുഞ്ഞ് ഞങ്ങളുടെ കുഞ്ഞാണ്. ആ കുഞ്ഞിന്‍റെ അച്ഛനായതിനാലാണ് അന്ന് മനോജ് പറഞ്ഞത് കേട്ടത്, ഒരുപാട് സ്നേഹമുള്ള കുടുംബത്തിൽ ജനിച്ചവരാണ് ഞങ്ങള്‍. വിനയം വിട്ടോ ബഹുമാനം വിട്ടോ ആരോടും ഒരിക്കലും പെരുമാറിയിട്ടില്ല ഞങ്ങളെന്ന് എല്ലാവര്‍ക്കും അറിയാം.

ഞങ്ങള്‍ പ്രശസ്താരായതിനാലാണ് വിവാഹ മോചന വാർത്തയൊക്കെ വലിയ ച‍ർച്ചയായത്. എത്രയെത്ര വീടുകളിൽ ഇതൊക്കെ നടക്കുന്നു. ഞാനൊരു ഈസി ഗോയിങ്ങായ ആളാണ്. ബഹളം വയ്ക്കുകകയോ അട്ടഹസിക്കുകയോ ചെയ്യാത്തയാളാണ്. എന്നാൽ പ്രതികരിക്കേണ്ടതായ കാര്യങ്ങളിൽ പ്രതികരിച്ചിട്ടുമുണ്ടെന്ന് കൽപ്പന.

ക്ഷമ കൂടിപ്പോയാലും ആപത്താണ്. വീട്ടിലും കോമഡി ആര്‍ടിസ്റ്റായാൽ പ്രശ്നമാണ്. ചില കാര്യങ്ങളിലൊക്കെ തുലാഭാരം ശാരദയും കള്ളിച്ചെല്ലമ്മ ഷീലയുമൊക്കെയാകണം. എപ്പോഴും അടൂര്‍ഭാസി - ശ്രീലത പോലെയായാൽ പ്രശ്നമാണ്.

ഇഷ്ടമില്ലാത്ത വഴിയെ പോകേണ്ടെന്ന് പറഞ്ഞ് മനസ്സിനെ പഠിപ്പിച്ചാണ് ഞാനും അനിലും വിവാഹമോചിതരായത്. നമ്മുടെ കൈയിലല്ല ജീവിതം, മുകളിലൊരാളുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്. വിവാഹമോചന സമയത്തും ധൈര്യമായി നേരിടാൻ കഴിഞ്ഞത് അച്ഛൻ ചെറുപ്പത്തിൽ തന്ന ധൈര്യം കൊണ്ടാണ്. ആരുടേയും മുന്നിൽ തലതാഴ്ത്താതെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ധൈര്യം വന്നത് അങ്ങനെയാണ്''... കൽപ്പന പഴയ അഭിമുഖത്തിൽ പറയുന്നു

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X