അദ്ദേഹമൊരു നോട്ടം നോക്കി, അന്ന് തന്നെ ഇങ്ങേരെ കെട്ടുമെന്ന് തീരുമാനിച്ചു! വാശിപ്പുറത്തെടുത്ത തീരുമാനം; കല്‍പന
നടി കല്‍പനയുടെ ഓര്‍മ്മകള്‍ക്ക് ഒന്‍പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2016 ജനുവരിയിലായിരുന്നു നടിയെ മരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഹൈദരാബാദിലേക്ക് പോയ കല്‍പന അവിടൊരു ഹോട്ടല്‍ മുറിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഹാസ്യത്തില്‍ ആര്‍ക്കും ചെയ്യാനാവാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് നടി കല്‍പന മലയാള സിനിമയില്‍ നിറസാന്നിധ്യമായത്.
ജീവിതത്തെയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇടയ്ക്ക് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിച്ച കല്‍പന മകളുടെ കൂടായിയരുന്നു ജീവിച്ചിരുന്നത്. അടുത്തിടെ കല്‍പനയെ കുറിച്ച് സംസാരിച്ച് നടിയുടെ മുന്‍ഭര്‍ത്താവ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് കല്‍പന വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലാവുകയാണ്. കൈരളിയ്ക്ക് നല്‍കിയൊരു അഭിമുഖത്തിലാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി സംസാരിച്ചത്.

കല്‍പനയ്ക്ക് കല്യാണത്തിന് മുന്‍പ് എത്ര പ്രണയം ഉണ്ടായിരുന്നു എന്നാണ് അവതാരകന്‍ ചോദിച്ചത്. 'കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു. ഞാന്‍ സ്‌നേഹിച്ചത് പത്ത് പേരെ ആയിരുന്നെങ്കില്‍ എന്നെ ഇങ്ങോട്ട് സ്‌നേഹിച്ചത് ഇരുപത് പേരായിരിക്കും. പക്ഷെ അങ്ങനെയൊക്കെ വരുമെന്ന് വിചാരിച്ചായിരിക്കും എന്നെ കോളേജില്‍ വിടാത്തതെന്നാണ് തമാശരൂപേണ നടി പറയുന്നത്.
പിന്നെ വിവാഹത്തിന് മുന്‍പ് പ്രണയിച്ചെന്ന് പറഞ്ഞാല്‍ ഞാന്‍ സ്‌നേഹിച്ച് പഞ്ചാരയടിച്ച് പുറകേ നടക്കുകയായിരുന്നു എന്ന് പറയാം. അത് തന്നെ പത്ത് പന്ത്രണ്ട് പേരുണ്ട്. പക്ഷേ അതൊക്കെ സിനിമയിലായി പോയി. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഒറ്റയാള്‍ പട്ടാളം എന്നിങ്ങനെയുള്ള സിനിമകളിലായിരുന്നു. ജീവിതത്തിലാണ് ചോദിച്ചതെങ്കില്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. എന്നെ പ്രേമിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്തത് കൊണ്ടാണോന്നും അറിയത്തില്ല.
പ്രണയിക്കാന്‍ വരുന്നവരെ ആരെങ്കിലും തല്ലുമോ,അത് പേടിച്ചാണ് ആരും എന്റെ അടുത്ത് വരാത്തതെങ്കില്‍ ഒന്ന് വന്ന് പ്രണയിച്ച് നോക്കാന്‍ പറയ്. ഞാന്‍ എങ്ങനെ അത് ഡീല്‍ ചെയ്യുമെന്ന് അപ്പോള്‍ അറിയാന്‍ സാധിക്കുമെന്നും കല്‍പന പറയുന്നു. മാത്രമല്ല പ്രണയിച്ച് നടക്കുന്ന ചിന്തകളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്താണെന്ന് അറിയുകയുമില്ല. പിന്നെ ഇരുപത്തിയഞ്ച് വയസുള്ളപ്പോള്‍ എനിക്ക് ആദ്യമായി പ്രണയം തോന്നിയ വ്യക്തി അനിലാണ്. അങ്ങേരെ തന്നെ കല്യാണം കഴിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമല്ലേ എന്നാണ് നടി ചോദിക്കുന്നത്.

ഒരു വാശി പുറത്താണ് ഞാന്‍ പുള്ളിയെ കെട്ടിയത്. സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് വന്നതിന് ശേഷം എല്ലാവരുമായിട്ടും ഞാന്‍ നല്ല കമ്പനിയായിരുന്നു. ആരോടെങ്കിലും ഇഷ്ടക്കേടുണ്ടെന്ന് പറയാന്‍ പറ്റില്ല. ലൈറ്റ്മാന്‍മാരും പ്രൊഡക്ഷനിലെ കുട്ടികളുമായിട്ടാണ് എനിക്കേറ്റവും കമ്പനി ഉണ്ടായിരുന്നത്. അത് കഴിഞ്ഞാല്‍ ക്യാമറ അസിസ്റ്റന്റ്മാരുണ്ടാവും. അതല്ലാതെ സംവിധായകരോ പ്രൊഡ്യൂസേഴ്‌സോ തുടങ്ങിയ ആരുമായിട്ടും ഇന്നും സൗഹൃദമില്ല. അങ്ങനെയുള്ളപ്പോള്‍ ചേച്ചി എന്ന് വിളിക്കുന്ന കുട്ടികളെ എനിക്ക് പ്രണയിക്കാന്‍ സാധിക്കില്ലല്ലോ.
ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ് എന്ന സിനിമയില്‍ അനില്‍ ബാബു ആയിരുന്നു സംവിധായകന്‍. എനിക്കതില്‍ ചട്ടയും മുണ്ടുമാണ് വേഷം. കെപിഎസി ലളിത ചേച്ചിയൊക്കെ ആ സിനിമയിലുണ്ട്. ഇത്രയും ചെറുപ്പമായ നിനക്ക് ചട്ടയും മുണ്ടും എന്തിനാ, നീ ഒരു സാരി ഉടുത്തോ അനിലിനോട് ഞാന്‍ പറഞ്ഞോളാമെന്ന് ചേച്ചി എന്നോട് പറഞ്ഞു. ഞാനങ്ങനെ ചെയ്തു.
ആ സമയത്ത് അസോസിയേറ്റ് ഡയറക്ടര്‍ വന്നിട്ട് കല്‍പനയോട് ഈ കോസ്റ്റിയൂം അല്ലല്ലോ ഇടാന്‍ പറഞ്ഞതെന്ന് ചോദിച്ചു. ഇവരെല്ലാവരും പറഞ്ഞിട്ടാണ് ഇട്ടത്, ഇത് ഓക്കെയാണോന്ന് സംവിധായകനോട് ചോദിക്കാമോന്ന് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. കുറേ നേരം കഴിഞ്ഞിട്ട് എന്നെ വിളിക്കുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് പറഞ്ഞ ഡ്രസ്സ് ഇടാത്തത് കൊണ്ട് അനിലിന് ദേഷ്യമായെന്ന് പറയുന്നത്. അന്ന് ഷോട്ട് എടുത്തതേയില്ല. മാത്രമല്ല ഇടയ്ക്ക് പുള്ളിയുടെ കുടുംബത്തെ ഒന്നടങ്കം ആക്ഷേപിച്ചത് പോലൊരു നോട്ടം നോക്കി.
അന്നെഴുതി വെച്ചു, ഇങ്ങേരെ കെട്ടി അനുഭവിപ്പിക്കുക എന്ന്. അതേ മാര്‍ഗമുള്ളു. അങ്ങനൊരു വാശിയില്‍ കെട്ടിയതാണ്. അതിലൊരു നഷ്ടവും എനിക്ക് തോന്നിയില്ല. പുള്ളിയത് ലാഭമാക്കി എടുത്തതായിരിക്കാമെന്നും കല്‍പന കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications