'കൽപ്പന മോഡേൺ ലുക്കിലേക്ക് മാറിയതുപോലെ...'; സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോകൾ പങ്കിട്ട് താരപുത്രി!
കൽപ്പനയെന്ന അതുല്യ പ്രതിഭ നമ്മെ കടന്നുപോയി എന്നത് ഇപ്പോഴും മലയാളികൾക്കും സിനിമാപ്രേമികൾക്കും വിശ്വസിക്കാനായിട്ടില്ല. ഏഴ് വര്‍ഷം മുമ്പാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍വെച്ച് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം കൽപ്പനയെ തട്ടിയെടുത്ത്. നിഷ്‌കളങ്കമായ നര്‍മ്മത്തിലൂടെ ഹാസ്യമെന്നത് കാട്ടിക്കൂട്ടലുകളല്ലെന്ന് ഓര്‍മ്മിപ്പിച്ച നടി കൂടിയാണ് കൽപ്പന. ചിരിയുടെ ഫ്രെയിമില്‍ നിന്ന് പെട്ടെന്നായിരുന്നു ആ ഇറങ്ങിപ്പോക്ക്.
ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചാര്‍ലി എന്ന ചിത്രത്തിലെ ക്യൂന്‍ മേരിയെ പോല. അറംപറ്റിപ്പോയി ആ അഭിനയം. മലയാളികളെ ചിരിച്ചിപ്പ് ചിരിപ്പിച്ച് ഒടുവില്‍ ഒരു വലിയ കണ്ണീരായി മാറി കൽപ്പന. അതുല്യപ്രതിഭയായ കൽപ്പനയ്ക്ക് പകരം മറ്റൊരാളെ കണ്ടെത്തുക എന്നത് സാധ്യമായ കാര്യമല്ല. ഇപ്പോഴിതാ അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയാണ് കൽപ്പനയുടെ ഏക മകൾ ശ്രീമയി.

കുടുംബത്തിലെ മൂന്ന് സഹോദരിമാരുടെ മക്കളിൽ സിനിമയിൽ വന്നത് ശ്രീമയി മാത്രമാണ്. നടൻ ജയൻ ചേർത്തല ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ശ്രീമയി ശ്രീസംഖ്യ എന്ന പേരിൽ അഭിനയിക്കുന്നത്. പൊടിയമ്മയെന്ന് ശ്രീമയി വിളിക്കുന്ന ചെറിയമ്മ ഉർവശിക്കൊപ്പമാണ് ശ്രീമയി സിനിമയിലെത്തിയത്.
സിനിമയുടെ പൂജയ്ക്ക് കല്‍പനയുടെ മൂത്ത സഹോദരി കലാരഞ്ജിനിയും എത്തിയിരുന്നു. സഹോദരിമാരിൽ മൂത്തയാൾ കലാരഞ്ജിനിയാണ്. ഒരു മകനുണ്ട്. കൽപ്പനയുടെയും സംവിധായകൻ അനിലിന്റേയും മകളാണ് ശ്രീമയി. ഉർവശിക്ക് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയും ഇഷാൻ പ്രജാപതിയുമാണ് മക്കൾ.
ഉർവശിയുടെ മകൾ തേജാലക്ഷ്മിയായിരിക്കും ആദ്യം സിനിമിലേക്ക് വരിക എന്നാണ് ആരാധകർ കരുതിയിരുന്നത്. പക്ഷെ തേജാലക്ഷ്മി പഠനവും ജോലിയുമെല്ലാമായി തിരക്കിലാണ്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ശ്രീമയി. ഇപ്പോഴിതാ ശ്രീമയി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഗേസ്റ്റ് മൂഡ് ഡിആക്ടിവേറ്റഡെന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ ശ്രീമയി പങ്കുവെച്ചിരിയ്ക്കുന്നത്.
പുഞ്ചിരിച്ചും മനോഹരമായി പോസ് ചെയ്തുമെല്ലാം നിൽക്കുന്ന ശ്രീമയിയാണ് ചിത്രങ്ങളിൽ ഉള്ളത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സ്‌നേഹം അറിയിച്ചുകൊണ്ടുള്ള ഒത്തിരി കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിട്ടുമുണ്ട്. ശ്രീമയിയുടെ ആദ്യ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് കല്‍പനയെ ഇഷ്ടപ്പെടുന്നവരെന്ന് കമന്റില്‍ നിന്ന് മനസിലാകും.

ശ്രീമയിയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് കൽപ്പന മോഡേൺ ലുക്കിലേക്ക് മാറിയതുപോലെ തോന്നുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 'കല്‍പന, കലാരഞ്ജിനി, ഉര്‍വശി ഈ മൂന്നുപേരുടെയും മകളാണ് ഞാന്‍. പഠനം പൂര്‍ത്തിയാക്കാതെ അഭിനയിക്കാന്‍ വിടുമായിരുന്നില്ല. കോളേജ് കഴിഞ്ഞപ്പോഴാണ് ഇനി പഠിക്കാനാവില്ലെന്ന് പറഞ്ഞത്. അതിനുശേഷം ഡ്രാമ ക്ലാസിന് പോയിരുന്നു. അതിനുശേഷമാണ് സിനിമയില്‍ നിന്നും അവസരം വന്നത്.'
'വല്യമ്മയായ കലാരഞ്ജിനിയാണ് എനിക്ക് ഓഫ് സ്‌ക്രീനില്‍ എല്ലാം ചെയ്ത് തരുന്നത്. ഓണ്‍ സ്‌ക്രീനില്‍ പൊടിയമ്മയുണ്ട്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്‌ക്രീനില്‍ പൊടിയമ്മ ഉള്ളതുകൊണ്ട് ടെന്‍ഷനൊക്കെയുണ്ടായിരുന്നു ആദ്യം. ചെയ്ത് തുടങ്ങിയപ്പോള്‍ നല്ല കൂളായി. അമ്മയുടെ കൂടെ അഭിനയിച്ചിരുന്നവരുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.'
'എല്ലാവരും എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു. വീട്ടില്‍ മലയാളം മാത്രമെ സംസാരിക്കാവൂയെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യമൊക്കെ അമ്മയെ ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്. പിന്നെയാണ് അത് മിനുവായത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലാണ് മിനു ആദ്യം കോമഡി ചെയ്യുന്നത്. ചിരിപ്പിക്കാനാണല്ലോ പാട്.'
'ഡയലോഗ് ഡെലിവറിയിലൂടെയും എക്‌സ്പ്രഷനിലൂടെയുമാണ് മിനു ചിരിപ്പിച്ചത്. ഇന്ത്യന്‍ റുപ്പിയിലായിരുന്നു സീരിയസായിട്ടുള്ള കഥാപാത്രം വന്നത്. അങ്ങനെയുള്ള ക്യാരക്ടറും പറ്റുമെന്ന് മനസിലാക്കിയതോടെ അങ്ങനെയുള്ള വേഷങ്ങളും മിനുവിന് ലഭിച്ചു', എന്നാണ് മുമ്പൊരു അഭിമുഖത്തിൽ അമ്മയേയും തന്റെ സിനിമാകുടുംബത്തെയും കുറിച്ച് സംസാരിച്ച് ശ്രീമയി പറഞ്ഞത്.


Click it and Unblock the Notifications