കല്‍പനയുടെ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി! രണ്ടാം ഭാര്യയ്‌ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് അനിൽ കുമാർ

മലയാളക്കരയെ ഞെട്ടിച്ചു കൊണ്ടാണ് നടി കല്‍പനയുടെ വിയോഗ വാര്‍ത്ത പുറത്തു വരുന്നത്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഹൈദരാബാദിലേക്ക് പോയ കല്പനയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചയാണ് നടി മരണപ്പെടുന്നത്.

അതിനുശേഷം നടിയുടെ കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. സിനിമയില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ദാമ്പത്യജീവിതത്തില്‍ നടിയ്ക്ക് വിജയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മരിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് അനില്‍ കുമാറുമായി നടി ബന്ധം വേര്‍പിരിഞ്ഞിരുന്നു.

kalpana

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത കല്പനയുടെ ഭര്‍ത്താവിനെ കുറിച്ച് പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ടാമതും വിവാഹിതനായ താരഭര്‍ത്താവിനെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്നലെ നടന്‍ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനില്‍ കുമാറും ഭാര്യയും.

കല്‍പനയുടെ ഭര്‍ത്താവാണെന്ന് മനസ്സിലായതോടെ ക്യാമറ കണ്ണുകള്‍ അദ്ദേഹത്തിന് പിന്നാലെയായി. ഇത് എപ്പോഴായിരുന്നു ഇവരുടെ വിവാഹം, ആരും അറിഞ്ഞില്ലല്ലോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് അനിലിന്റെ പുതിയ വീഡിയോയ്ക്ക് താഴെ വരുന്നത്. മാത്രമല്ല മുന്‍പ് വിവാഹ ജീവിതത്തെക്കുറിച്ച് കല്പന പറഞ്ഞതും ചിലര്‍ കമന്റുകളിലൂടെ രേഖപ്പെടുത്തി.

'കല്‍പനയും ഇദ്ദേഹവും തമ്മില്‍ ലവ് മാരേജ് ആയിരുന്നു. കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞിട്ടും ഇയാള്‍ നടിയുടെ പുറകെ നടന്നിട്ടാണ് കെട്ടിയത്. വിവാഹത്തിനുശേഷം നടിയെക്കുറിച്ച് ആരോ മോശമായി സംസാരിച്ചത് ഇയാള്‍ വിശ്വസിച്ചു. അടുത്ത സുഹൃത്തുക്കളില്‍ ആരോ ആണ് അങ്ങനെ ഒരു കഥ പറഞ്ഞത്. അതാണ് കല്‍പനയുമായി വേര്‍പിരിയാന്‍ ഉണ്ടായ കാരണം. ഇക്കാര്യം ഇദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു.' എന്നാണ് ഒരു കമന്റ്.

kalpana

ഇതിനിടെ കല്‍പ്പനയുടെ മകള്‍ ശ്രീമയിയെ കുറിച്ചും കമന്റുകളുണ്ട്. 'പാവം കല്പന, ഈ ദുഷ്ടന്‍ മകളെ കൂടി കളഞ്ഞല്ലേ' എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. എന്നാല്‍ അഭിനയം പഠിച്ചും മോഡലിംഗ് രംഗത്ത് സജീവമായും തന്റെ കരിയര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് താരപുത്രി.

ദുഷ്ടനാണെന്നും കല്‍പനയെ വേദനിപ്പിച്ച് വേറെ വിവാഹം കഴിച്ച് സന്തുഷ്ടനായി ജീവിക്കുന്നുവെന്നും തുടങ്ങി വളരെ മോശമായ രീതിയിലാണ് ചിലര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത്രയും വിമര്‍ശനത്തിന്റെ ആവശ്യമുണ്ടോന്നാണ് പൊതുവേ ഉയരുന്ന ചോദ്യം. കല്‍പന മരിക്കുന്നതിനും മുന്‍പ് തന്നെ അവര്‍ ഡിവോഴ്‌സ് ആയവരാണ്. ഇപ്പോള്‍ നടി മരിച്ചിട്ട് വര്‍ഷങ്ങളുമായി. ഇനി അയാള്‍ വേറൊരു വിവാഹം കഴിക്കുന്നതില്‍ എന്താണ് തെറ്റ്? കല്‍പ്പനയുടെ സഹോദരിയും നടിയുമായ ഉര്‍വശിയും റിവേഴ്‌സിനു ശേഷം വേറെ വിവാഹം കഴിച്ചില്ലേ? എന്നിങ്ങനെ അനിലിനെ പിന്തുണച്ചുകൊണ്ടും ചിലര്‍ എത്തിയിരിക്കുകയാണ്.

വൈറൽ വീഡിയോ

More from Filmibeat

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X