For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗതിയും മല്ലികയും എന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്; പിന്നീടവര്‍ എന്നെ മറന്നു, നടി ഖദീജയുടെ വെളിപ്പെടുത്തല്‍

  |

  ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് ഖദീജ. അറുപതുകളിലും എഴുപതുകളിലും പ്രമുഖ നടിയായിരുന്നെങ്കിലും പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു. അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള 2017 ലാണ് അന്തരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖദീജ നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് സഹായിച്ച ചില താരങ്ങളെ പറ്റി പറഞ്ഞ് ഖദീജ വീകാരധീനയായി. നടന്‍ ജഗതി ശ്രീകുമാറും മല്ലികയും വിവാഹം കഴിഞ്ഞ് വന്ന നാളുകളില്‍ താന്‍ സഹായിച്ചെങ്കിലും അവര്‍ തന്നെ മറന്ന് പോയി. പിന്നീട് കണ്ടാല്‍ മിണ്ടുക പോലും ചെയ്യാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും ഖദീജ വെളിപ്പെടുത്തി.

  jagathy-mallika

  ഖദീജയുടെ വാക്കുകളിങ്ങനെ...

  'ഒരീസം സന്ധ്യയ്ക്ക് ജഗതി ശ്രീകുമാറും മല്ലികയും കൂടി എന്റെ വീട്ടിലേക്ക് വന്നു. അന്ന് ജഗതി വല്ലാതെ വിഷമിച്ചിരുന്നു. ഒരുപാട് നാള്‍ എന്റെ വീട്ടില്‍ താമസിച്ചു. രണ്ട് പേര്‍ക്കും ജോലി ഇല്ലായിരുന്നു. ഞാനവര്‍ക്ക് വേണ്ടി ഒരു സ്ഥലത്ത് ജോലി അന്വേഷിച്ചു. നിങ്ങള്‍ക്ക് വേറെ പണിയില്ലേ എന്നാണ് അവരെന്നോട് ചോദിച്ചത്.

  അയാള്‍ക്ക് മാത്രം കിട്ടിയത് 16 കോടി വോട്ട് ആണ്; റോബിനും അതേ പാതയിലാണ്, തമിഴ് താരത്തെ കുറിച്ച് ആരാധകര്‍

  അങ്ങനെ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി, കുറച്ച് നാള്‍ പണിയെടുത്ത കാശ് കൊണ്ട് കല്‍പക സ്റ്റുഡിയോയുടെ പുറകില്‍ ഒരു വീടെടുത്ത് കൊടുത്തു. അത്രയധികം സഹായങ്ങള്‍ ഞാന്‍ പലര്‍ക്കും ചെയ്ത് കൊടുത്തിട്ടുണ്ട്. ഇന്നത്തെ പല താരങ്ങളും സംവിധായകരുമൊക്കെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്'.

  മുന്നേയുള്ള കുലസ്ത്രീ ഇമേജ് ആണ് ഈ അവഗണനയ്ക്ക് കാരണം; ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി അവര്‍ ഒന്നിക്കുന്നു

  jagathy-mallika

  പക്ഷേ ഇന്ന് ജഗതി എന്നെ കണ്ടാല്‍ അറിയില്ല. മല്ലിക കണ്ടാല്‍ ഹാ.. എന്ന് പറയും. എന്നോട് മിണ്ടാന്‍ തന്നെ ജഗതിയ്ക്ക് മടിയാണ്. അവന്റെ രണ്ട് മക്കളുടെ കല്യാണം വന്നിട്ട് എനിക്കൊരു ക്ഷണക്കത്ത് അയച്ചിട്ടില്ല. എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് അവനെ ഞാന്‍ കണ്ടത്. നെടുമുടി വേണു അവന്റെ മകന്റെ കല്യാണത്തിന് എന്നെ വിളിച്ചു. ഭീമന്‍ രഘു വിളിച്ചു, ജഗദീഷുമൊക്ക വിളിച്ചിട്ടുണ്ട്. പക്ഷേ ജഗതിയുമായി മാത്രം ബന്ധമൊന്നുമില്ലാതായി പോയി. ജഗതിയുടെ രണ്ട് മക്കളുടെ കല്യാണവും ലോകം മുഴുവന്‍ വിളിച്ചു. അതിന്റെ വിഷമം ഉണ്ടെന്ന് ഖദീജ പറയുന്നു.

  എല്ലാ കാലത്തും നായകനായോ സൂപ്പര്‍സ്റ്റാറായോ നിലനില്‍ക്കാന്‍ സാധിക്കില്ല; നെഗറ്റീവ് വേഷത്തെ കുറിച്ച് മമ്മൂട്ടി

  ചേച്ചിയ്ക്ക് വല്ല സഹായവും വന്നാല്‍ എന്നെ അറിയിക്കണം. ഞാന്‍ സഹായിക്കാമെന്ന് അവന്‍ പറഞ്ഞിരുന്നു. അത് ആത്മാര്‍ഥമായി പറഞ്ഞതാണെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അതൊരു സിനിമാ ഡയലോഗ് ആണെന്ന് പിന്നീടാണ് മനസിലായത്. എന്റെ മകന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ കുറച്ച് പണം തന്ന് സഹായിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനെന്താ താരമെന്ന് പറഞ്ഞു. പിന്നീട് യാതൊരു വിവരവുമില്ലാതെയായി. സിനിമാക്കാരായിട്ട് ഇപ്പോള്‍ എന്നെ സഹായിക്കുന്ന ഒരേയൊരു ആള്‍ ഉഷറാണിയാണെന്നും ഖദീജ വ്യക്തമാക്കുന്നു.

  വീഡിയോ കാണാം

  Read more about: jagathy sreekumar
  English summary
  Late Actress Khadeeja About Jagathy And Mallika Sukumaran's Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X