For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫേസ്ബുക്കിലൂടെ ശരണ്യയെ തേടി എത്തിയ ആള്‍ ഭര്‍ത്താവായി; 2014 ല്‍ വിവാഹിതയായ ശരണ്യയുടെ പ്രണയകഥയിങ്ങനെ

  |

  ശാലീന സൗന്ദര്യമായി മലയാളക്കരയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ ശശി. ചെറുതും വലുതുമായി മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ നിറഞ്ഞ് നിന്നെങ്കിലും ക്യാന്‍സര്‍ ബാധിച്ചതോടെ അഭിനയത്തോട് വിട പറഞ്ഞു. പതിനൊന്നോളം ശസ്ത്രക്രിയകള്‍ നടത്തിയപ്പോഴും നടി ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു.

  വെള്ള വസ്ത്രത്തിൽ മനോഹരിയായി പാർവതി നായർ, ആരെയും മയക്കുന്ന നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ശരണ്യ ഓര്‍മ്മയായിരിക്കുകയാണ്. നടിയുടെ വേര്‍പാട് പ്രിയപ്പെട്ടവരെ ഒന്നടങ്കം തളര്‍ത്തി. സോഷ്യല്‍ മീഡിയ പേജുകളില്‍ ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സീരിയല്‍-സിനിമ, രാഷ്ട്രീയ രംഗത്ത് നിന്നുള്ള നിരവധി പേരാണ് എത്തുന്നത്. ഇതിനിടയില്‍ നടിയുടെ വിവാഹം നടന്നതിനെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

  വിവാഹിത ആണെങ്കിലും വളരെ കുറച്ച് കാലമേ ശരണ്യ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നുള്ളു. 2012 ല്‍ സീരിയല്‍ ചിത്രീകരണത്തിനിടയില്‍ നടി തലകറങ്ങി വീണതോടെയാണ് എല്ലാത്തിന്റെയും തുടക്കം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ട്യൂമര്‍ ബാധിതയാണെന്ന് വ്യക്തമായി. ചികിത്സ ആരംഭിച്ച ശേഷം രോഗം ഭേദമായെങ്കിലും പിന്നീട് വരികയായിരുന്നു. അര്‍ബുദ രോഗവുമായി മല്ലിടുന്ന സമയത്താണ് ഫേസ്ബുക്ക് സുഹൃത്തായ ബിനുവിന്റെ ആലോചന ശരണ്യക്ക് വരുന്നത്.

  പ്രശസ്തമായ പ്രൊഡക്ഷന്‍ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന ബിനു. ഇപ്പോള്‍ ശരണ്യ അഭിനയിക്കാത്തത് എന്താണ് എന്ന് ചോദിച്ച് കൊണ്ടാണ് ബിനു സംസാരിച്ച് തുടങ്ങിയത്. അന്ന് ശരണ്യ അസുഖബാധിതയാണെന്ന് അറിഞ്ഞിരുന്നില്ല. ഇതേ കുറിച്ച് പറഞ്ഞതോടെ വന്ന് കണ്ടോട്ടേ എന്ന് അദ്ദേഹം ചോദിച്ചു. കീമോ ചെയ്ത് മുടിയെല്ലാം പോയ അവസ്ഥയില്‍ ആണെങ്കിലും ശരണ്യയെ ബിനു വന്നു കാണുകയും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ സമ്മതമാണെന്നും അറിയിച്ചു.

  നടി ശരണ്യ ശശി അന്തരിച്ചു, വേദനകളില്ലാത്ത ലോകത്തേക്ക് അതിജീവനത്തിൻ്റെ രാജകുമാരി യാത്രയായി

  വീട്ടുകാരോട് കൂടി വിവാഹം കഴിക്കാന്‍ താല്‍പര്യമാണെന്ന് അറിയിച്ചതോടെയാണ് ശരണ്യയുടെ വിവാഹം നടക്കുന്നത്. 2014 ല്‍ ഒക്ടോബര്‍ 26 നായിരുന്നു ബിനുവും ശരണ്യയും തമ്മിലുള്ള വിവാഹം നടത്തിയത്. സിനിമാ-സീരിയല്‍ മേഖലയിലെ ആധികം ആരെയും അറിയിക്കാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷം ശരണ്യയ്ക്ക് വീണ്ടും ട്യൂമര്‍ വന്നതോടെ അദ്ദേഹം ഈ ബന്ധത്തില്‍ നിന്നും അകലുകയായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

  നാദിര്‍ഷയുടെ ഈശോ മോഷണമോ? വാര്‍ത്തയ്ക്ക് പിന്നാലെ സിനിമയുടെ കഥയെ കുറിച്ച് വ്യക്തമാക്കി തിരക്കഥാകൃത്ത്

  അസുഖം കൂടി വരുന്നതോടെ ശരണ്യ ചികിത്സയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. ഈ സമയത്താണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. അസുഖക്കിടക്കയിലും എന്റെ ഏട്ടനാണ് ബലമെന്ന് ശരണ്യ മുന്‍പ് പറഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ബിനു സേവ്യര്‍ മറ്റൊരു വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിവരം ഇല്ലെങ്കിലും നടിയുടെ വിയോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരികയാണ്.

  ജീവിതത്തിൽ ഒത്തിരി സന്തോഷിച്ച നിമിഷമായിരുന്നു അത്, വെളിപ്പെടുത്തി കസ്തൂരിമാൻ താരം റബേക്ക

  കാന്‍സറിനോട് പൊരുതി ശരണ്യ വിടവാങ്ങി | FIlmiBeat Malayalam

  ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം കടുത്ത സാമ്പത്തിക പ്രശ്‌നവും നടി ശരണ്യയ്ക്കുണ്ടായിരുന്നു. താമസിക്കാന്‍ വീട് പോലും ഇല്ലാതിരുന്ന നടിയ്ക്ക് അടുത്തിടെയാണ് ഒരു വീടുണ്ടാക്കിയത്. ക്യാന്‍സറിനോട് പൊരുതി ജീവിച്ച നന്ദു മഹാദേവയ്‌ക്കൊപ്പം വലിയ സൗഹൃദമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നന്ദുവിന്റെ വേര്‍പാടുണ്ടായ സമയത്ത് ശരണ്യയും തളര്‍ന്ന് പോയിരുന്നു. എങ്കിലും ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള ശക്തമായ പോരാട്ടമായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ വിയോഗമുണ്ടാവുന്നത്.

  2000 രൂപ ബാദുഷ തരും, കുഞ്ഞിന് എന്തേലും വാങ്ങി കൊടുക്ക്; ഹൃദയം തൊട്ട ഒരു സൗഹൃദത്തിന്റെ കഥയുമായി ആര്‍ എസ് വിമല്‍

  Read more about: sharanya ശരണ്യ
  English summary
  Late Actress Saranya Sasi And Binu Xavier Marriage And Separation Goes Trending And Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X