തലയ്ക്കിട്ട് ആരോ അടിക്കുന്നത് പോലെയുള്ള വേദനയാണ്! ശരണ്യയുടെ അസുഖത്തെ കുറിച്ച് ആദ്യം അറിഞ്ഞതിനെ പറ്റി അമ്മ

മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് നടി ശരണ്യയുടേത്. ഒരു കാലത്ത് സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി നിന്നിരുന്ന നടി കാന്‍സര്‍ രോഗബാധിതയായിരുന്നു. രക്ഷപ്പെടാന്‍ മുപ്പത് ശതമാനം മാത്രമുള്ള അവസ്ഥയില്‍ നിന്നും ശരണ്യ ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. ഇതോടെ അതിജീവനത്തിന്റെ രാജകുമാരി എന്ന പേരില്‍ എല്ലാവരും നടിയെ വിശേഷിപ്പിച്ചു.

ശരണ്യയ്ക്ക് അസുഖം ബാധിച്ചതിനെ പറ്റിയും അത് തിരിച്ചറിഞ്ഞതിനെ കുറിച്ചും നടിയുടെ അമ്മ പലപ്പോഴായി തുറന്ന് സംസാരിച്ചിരുന്നു. ജീവിതത്തില്‍ വലിയ പ്രതീക്ഷകള്‍ വന്ന് ചേര്‍ന്നതിന് പിന്നാലെയാണ് ശരണ്യയ്ക്ക് ഈ അസുഖം വന്നതെന്നാണ് അമ്മയിപ്പോള്‍ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരമാതാവ്.

saranyasasi

ശരണ്യയ്ക്ക് അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതിന് കൂടി വേണ്ടിയാണ് നാട്ടില്‍ നിന്നും താമസം മാറ്റുന്നത്. അവളുടെ സഹോദരങ്ങളുടെ വിദ്യാഭ്യാസവും ഇങ്ങോട്ടേക്ക് മാറ്റി. അങ്ങനെ സൂര്യ ടിവിയിലെ ഒരു സീരിയല്‍ കണ്ടിട്ടാണ് തെലുങ്കിലെ സീരിയലിലേക്ക് നായികയായിട്ടുള്ള അവസരം അവള്‍ക്ക് ലഭിക്കുന്നത്. അതിന്റെ പ്രൊമോ ഷൂട്ടിന് വേണ്ടി ഞങ്ങള്‍ ചെന്നൈയിലേക്ക് പോയി.

അന്നാണ് ആദ്യമായി ഫ്‌ളൈറ്റിലൊക്കെ കയറുന്നത്. നാട്ടില്‍ മൂവായിരം നാലായിരം രൂപ കിട്ടുമ്പോള്‍ അവിടെ പതിനായിരം രൂപയാണ് ലഭിച്ചത്. മലയാളത്തിലെ സീരിയലുകളില്‍ നായികമാര്‍ തന്നെ അവരിടുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ കൊണ്ട് ചെല്ലണം. എന്നാല്‍ തെലുങ്കിലേക്ക് ചെന്നപ്പോള്‍ അങ്ങനെയല്ല. എല്ലാം അവിടെ നിന്ന് ലഭിക്കും. ശരിക്കും അവള്‍ എന്തോക്കെയോ നേടി തുടങ്ങി എന്ന് ചിന്തിച്ചിരുന്നു.

ഒരു വസ്തു വാങ്ങി അതില്‍ വീട് വെക്കണമെന്ന് കരുതി. പിന്നെ ലോണ്‍ എടുത്തിട്ട് കാറ് വാങ്ങി. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും കാറുണ്ട്. എനിക്കും ഒരെണ്ണം വേണമെന്ന് ആഗ്രഹിച്ചാണ് അവള്‍ കാറ് വാങ്ങിയത്. അങ്ങനെ തെലുങ്കില്‍ അഭിനയിക്കാന്‍ പോയി ഹൈദരബാദിലുള്ളപ്പോഴാണ് ആദ്യമായി തലവേദന വരുന്നത്. ഇടയ്ക്കിടെ വേദന വരും. ആരോ തലയ്ക്കിട്ട് അടിക്കുന്നത് പോലെ വലിയൊരു വേദന വരുമെങ്കിലും കുറച്ച് കഴിയുമ്പോള്‍ അത് പോകും.

saranyasasi

അഭിനയിക്കുന്നതിനിടയില്‍ അതികഠിന വേദന വന്നാലും പെയിന്‍ കില്ലര്‍ കഴിച്ചിട്ട് അഭിനയിക്കും. മൈഗ്രെയിന്‍ ആയിരിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. നാട്ടില്‍ വന്ന് ഡോക്ടറെ കണ്ട് ഗുളിക തന്നു. അത് കഴിച്ചിട്ടും കുറഞ്ഞില്ല. വേറൊരു ഡോക്ടറെ കണ്ടപ്പോള്‍ സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. അവള്‍ സമ്മതിച്ചില്ല. പിന്നെ ഒരു തവണ സീരിയലില്‍ കോസ്റ്റിയൂം എടുക്കാനെന്ന നിലയില്‍ വീട്ടില്‍ നിന്നും ഇറങ്ങി. അവള്‍ അറിയാതെ നേരെ ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നിട്ട് സ്‌കാന്‍ ചെയ്തു. ഒരു ഷാഡോ പോലെയുണ്ടെന്നാണ് ആദ്യം പറഞ്ഞത്.

പിന്നെ എംആര്‍ ഐ സ്‌കാന്‍ എടുത്തപ്പോഴാണ് കാര്യം മനസിലായത്. ശരണ്യയോട് ഡോക്ടര്‍ പുറത്തിരിക്കാന്‍ പറഞ്ഞിട്ട് ഞങ്ങളോട് സംസാരിച്ചു. കുറച്ച് സീരിയസാണ്. സര്‍ജനെ കാണിക്കണമെന്ന് ഒക്കെ പറഞ്ഞു. സത്യത്തില്‍ സിനിമയിലൊക്കെ കാണുന്നത് പോലൊരു അവസ്ഥയായി. അവള്‍ക്കും കാര്യങ്ങള്‍ മനസിലായി.

സര്‍ജറിയുടെ തലേ ദിവസം ഡോക്ടര്‍ വിളിച്ചു. എന്നിട്ട് ശരണ്യയോട് പറഞ്ഞു 'ശരണ്യ ഡു ഓര്‍ ഡൈ' എന്ന്. സാധാരണ ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറയുമെങ്കില്‍ അവര്‍ അവളോടാണ് പറഞ്ഞത്. അസുഖത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം അവള്‍ ചിരിച്ച് തുടങ്ങി. നന്ദു മഹാദേവയെ പറ്റി അവള്‍ക്ക് അറിയാമായിരുന്നു. അവനെ പോലെ എന്തിനും കുഞ്ഞുങ്ങളെ പോലെ ഇവള്‍ ചിരിക്കുകയാണ് ചെയ്തതെന്ന് അമ്മ പറയുന്നു.

More from Filmibeat

Read more about: sharanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X