ഗര്‍ഭിണിയായെന്ന സന്തോഷം അറിഞ്ഞതിന് പിന്നാലെ സൗന്ദര്യയുടെ വിയോഗം; നടിയുടെ സഹോദരന്റെ കല്യാണ വീഡിയോ
ചില താരങ്ങളുടെ വേര്‍പാട് ഉണ്ടാക്കുന്ന വേദന എത്ര കാലം കഴിഞ്ഞാലും മറക്കില്ല. അങ്ങനെ മലയാളികളുടെയടക്കം തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ മനസില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു സൗന്ദര്യ. അഭിനയിച്ച് തുടങ്ങിയ ആദ്യ കാലങ്ങളില്‍ തന്നെ മികവുറ്റ പ്രകടനം കാഴ്ച വെച്ച സൗന്ദര്യയുടെ വളര്‍ച്ച അതിവേഗമായിരുന്നു. എല്ലാ ഭാഷകളിലും മുന്‍നിര നായികയായി തിളങ്ങി നില്‍ക്കവേയാണ് സൗന്ദര്യ അപകടത്തില്‍ പെടുന്നത്.
സൗന്ദര്യയുടെ വേര്‍പാട് ഇന്നും വേദനയോടെ ഓര്‍ക്കുന്ന ആരാധകര്‍ നിരവധിയാണ്. പിറന്നാള്‍ ദിനങ്ങളിലും സൗന്ദര്യയുടെ ഓര്‍മ്മ ദിനത്തിലുമൊക്കെ നടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സൗന്ദര്യയുടെ ഒരു വീഡിയോ ആണ് വൈറലാവുന്നത്.

നടി സൗന്ദര്യ മലയാളത്തില്‍ കേവലം രണ്ട് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അത് തന്നെ ഒരുപാട് ചിത്രങ്ങള്‍ക്ക് തുല്യമായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ ജ്യോതി ആയിട്ടും കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ആമിനയായിട്ടുമാണ് സൗന്ദര്യ മലയാളത്തില്‍ എത്തിയത്. കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച സിനിമകളായിരുന്നു സൗന്ദര്യയുടേത്. അതുകൊണ്ട് തന്നെ നടിയുടെ വേര്‍പാട് നല്‍കിയ വേദന ഇന്നും ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിലുണ്ട്.

ഇപ്പോഴിതാ സഹോദരന്റെ വിവാഹചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള സൗന്ദര്യയുടെ ചില വീഡിയോസ് ആണ് വൈറലാവുന്നത്. സൗന്ദര്യയുടെ ഏകസഹോദരന്‍ അമര്‍നാഥിന്റെ വിവാഹത്തിന്റെ വീഡിയോസ് ആയിരുന്നിത്. കുടുംബാംഗങ്ങള്‍ക്കും വിരുന്നുകാര്‍ക്കുമിടയില്‍ താരജാഡകളൊന്നുമില്ലാതെ നിഷ്‌കളങ്കമായ ചിരിയോട് കൂടി നടക്കുന്ന സൗന്ദര്യയാണ് ദൃശ്യങ്ങളിലുള്ളത്. സഹോദരനെ വേദിയിലേക്ക് ആനയിച്ച് കൊണ്ടു വരികയും സുഹൃത്തുക്കളോട് സൗഹൃദ സംഭാഷണം നടത്തുകയുമൊക്കെ ചെയ്യുകയാണ് നടി. വളരെ കുറഞ്ഞ സമയം കൊണ്ട് വീഡിയോ വൈറലായി മാറി.

1992ല്‍ പുറത്തിറങ്ങിയ ഗന്ധര്‍വ എന്ന കന്നട ചിത്രമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. പിന്നീട് എംബിബിഎസ് പഠനകാലത്ത് 'അമ്മൊരു' എന്ന ചിത്രത്തില്‍ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും സിനിമയില്‍ സജീവമാവുകയുമായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഹിന്ദി സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

ബ്രഹ്മണ കുടുംബത്തില്‍ ജനിച്ച സൗന്ദര്യ തന്റെ കളിക്കൂട്ടുകാരനും ബന്ധുവുമായ ജിഎസ് രഘുവിനെയാണ് വിവാഹം കഴിച്ചത്. 2003 ഏപ്രില്‍ 27 നായിരുന്നു ഇവരുടെ വിവാഹം. കൃത്യം ഒരു വര്‍ഷം ആകുന്നതിന് മുന്‍പ് 2004 ഏപ്രില്‍ 17 ന് സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടു. ബാംഗ്ലൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം അപകടത്തില്‍ പെടുന്നതും ഇരുവരും ഒന്നിച്ച് മരിക്കുന്നതും. അപകടത്തിന് ശേഷമാണ് നടി അന്ന് ഗര്‍ഭിണി ആയിരന്നു എന്നത് കൂടി പുറംലോകം അറിയുന്നത്.


Click it and Unblock the Notifications











