'സുബി ചേച്ചിയുടെ അവസാനത്തെ വീഡിയോകളാണ്, വൈകാതെ അപ്ലോഡ് ചെയ്യും, ചേച്ചിയുടെ ആഗ്രഹമാണ്'; സഹോദരൻ

മറ്റുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ സുബിയും ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു

കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ ആകസ്മിക മരണം സംഭവിച്ചത്. നടനും മിമിക്രി താരവുമായ ടിനി ടോം സുബിയുടെ വിയോ​ഗ വാർത്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ആദ്യം പലർക്കും അത് വിശ്വസിക്കാനായില്ല.

രോഗം ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ സുബി ചികിത്സ തേടിയത്. പിന്നീട് അവസ്ഥ വഷളായി മരണം സംഭവിക്കുകയായിരുന്നു. മറ്റുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ സുബിയും ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു.

Late Actress Subi Suresh, Actress Subi Suresh, Subi Suresh news, Subi Suresh family, Subi Suresh films, Subi Suresh latest, അന്തരിച്ച നടി സുബി സുരേഷ്, നടി സുബി സുരേഷ്, സുബി സുരേഷ് വാർത്തകൾ, സുബി സുരേഷ് കുടുംബം, സുബി സുരേഷ് ചിത്രങ്ങൾ, സുബി

തന്റെ യാത്ര വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സുബി പങ്കുവെച്ചിരുന്നു. സുബിയുടെ മരണത്തോടെ താരത്തിന്റെ യുട്യൂബ് ചാനൽ നിശ്ചലമായി.

എന്നാൽ ചേച്ചി വളരെ ആ​ഗ്രഹിച്ച് തുടങ്ങിയതാണ് യുട്യൂബ് ചാനലെന്നും അതിനാൽ തന്നെ ഇത് കളയാതെ നിലനിർത്തി കൊണ്ട് പോകാനാണ് തങ്ങൾ ഉദ്ദേ​ശിക്കുന്നതെന്നും സുബി മരിക്കും മുമ്പ് അവസാനമായി എടുത്ത് വെച്ച ചില വീഡിയോകൾ ഉണ്ടെന്നും അവയെല്ലാം വൈകാതെ ഈ യുട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യുമെന്നും സഹോദരൻ എബി സുരേഷ് പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നു.

'ഞാൻ സുബി സുരേഷിന്റെ ബ്രദറാണ്. ഞാൻ ഈ വീഡിയോയുമായി വരാൻ കാരണം വേറൊന്നുമല്ല. എല്ലാവരോടും ഒരു നന്ദി പറയാൻ വേണ്ടിയാണ്. എന്റെ ചേച്ചിയെ നിങ്ങളുടെ കുടുംബത്തിലെ ഒരു അം​ഗത്തെപ്പോലെ കണ്ടതിനും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചതിനും നന്ദി പറയുകയാണ്.'

'അതുപോലെ തന്നെ ചേച്ചിയെ ചികിത്സിച്ച ‍ഡോക്ടർമാരോടും ചേച്ചിയെ നല്ല രീതിയിൽ പരിചരിച്ച ഭൂമിയിലെ മാലാഖമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഴ്സുമാരോടും പിന്നെ ഞങ്ങൾ ചേച്ചിയുടെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി കഷ്ടപ്പെട്ടപ്പോൾ അതിന്റെ പേപ്പർ വർക്കുകളും കാര്യങ്ങളുമൊക്കെ വളരെ അധികം പെട്ടന്ന് തന്നെ ചെയ്യാൻ ഞങ്ങളെ സഹായിച്ച ​ഗവൺമന്റ് ഒഫീഷ്യൽസിനും സുരേഷ് ​ഗോപി സാറിനുമെല്ലാം നന്ദി പറയുന്നു.'

'ഹൈബി ഈഡൻ സാർ, എൽ​​ദോസ് കുന്നപ്പള്ളി സാർ, ടിനി ചേട്ടൻ, ധർമജൻ ചേട്ടൻ, പിഷാരടി ചേട്ടൻ, ഇതിന് വേണ്ടിയെല്ലാം ഞങ്ങൾക്കൊപ്പം ഓടിയ രാഹുൽ ചേട്ടനോടുമെല്ലാം ഞങ്ങളുടെ ഈ വീഡിയോയിലൂടെ നന്ദി പറയുകയാണ്.'

'വളരെ അധികം എല്ലാവരും കഷ്ടപ്പെട്ടിരുന്നു. ചേച്ചി വളരെ അധികം ആ​ഗ്രഹിച്ചതിന്റെ പേരിലാണ് ഈ എഫ്ബി പേജും യുട്യൂബ് ചാനലും. ആശുപത്രിയിൽ കിടക്കുമ്പോഴും ചേച്ചി എന്നോട് പറയുമായിരുന്നു.... ഞാൻ കുറച്ച് വീഡിയോകൾ എടുത്ത് വെച്ചിട്ടുണ്ട് അത് വേ​ഗം തന്നെ ഇടണമെന്ന്. ഞാൻ ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്കും അപ്ലോഡ് നീ അപ്ലോഡ് ചെയ്യണം എന്നൊക്കെ പറയുമായിരുന്നു.'

Late Actress Subi Suresh, Actress Subi Suresh, Subi Suresh news, Subi Suresh family, Subi Suresh films, Subi Suresh latest, അന്തരിച്ച നടി സുബി സുരേഷ്, നടി സുബി സുരേഷ്, സുബി സുരേഷ് വാർത്തകൾ, സുബി സുരേഷ് കുടുംബം, സുബി സുരേഷ് ചിത്രങ്ങൾ, സുബി

'പിന്നീടുള്ള ദിവസങ്ങളിലും അപ്ലോഡ് ചെയ്തോയെന്ന് ചേച്ചി എന്നോട് തിരക്കാറുണ്ടായിരുന്നു. ആശുപത്രിയിൽ‌ ചികിത്സയിൽ ആയിരുന്നുവെങ്കിലും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ചേച്ചിയുടെ യുട്യൂബ് ചാനലും ഫേസ്ബുക്കുമൊന്നും ഞങ്ങൾ കളയാൻ തീരുമാനിച്ചിട്ടില്ല.'

'എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഇത് ഉപയോ​ഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നെ ചേച്ചി എടുത്ത് വെച്ച കുറച്ച് വീഡിയോകൾ കൂടി ഞങ്ങൾ ഈ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യും വൈകാതെ.'

'വീഡിയോ ഇട്ടില്ലേയെന്ന് ചോദിച്ച് ചേച്ചി എപ്പോഴും എന്നെ വഴക്ക് പറഞ്ഞുകൊണ്ട് ഇരുന്നതാണ്. ആശുപത്രിയിലെ തിരക്കും മറ്റ് പിന്നെ ചികിത്സയുടെ മറ്റ് കാര്യങ്ങൾക്ക് വേണ്ടിയുമുള്ള ഓട്ടത്തിലായിരുന്നു. അതുകൊണ്ട് ചേച്ചി പറഞ്ഞപ്പോൾ അപ്ലോഡ് ചെയ്യാൻ പറ്റിയില്ല. അത് ചേച്ചിയോട് പറയാൻ പറ്റില്ലല്ലോ.'

'മാത്രമല്ല അതിനുള്ള മാനസീകാവസ്ഥയും ഉണ്ടായിരുന്നില്ല. ചേച്ചിയുടെ അവസാനത്തെ വീഡിയോകളാണ് എല്ലാം. എല്ലാവരുടേയും സപ്പോർട്ടും പ്രാർഥനയും അനു​ഗ്രഹവും വേണം. കൂടെ നിന്നത് നന്ദി' സുബി സുരേഷിന്റെ സഹോദരൻ എബി സുരേഷ് പറഞ്ഞു.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X