'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചേച്ചിയുടെ സന്തോഷമാണ് നമുക്ക് വലുത്'; സുബിയുടെ പിറന്നാൾ ആഘോഷിച്ച് കുടുംബം!

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കലയെ സ്നേഹിക്കുന്ന സ്നേഹിക്കുന്ന എല്ലാവരെയും കണ്ണീരിലാഴ്ത്തി നടിയും അവതാരകയുമെല്ലാമായിരുന്ന സുബി സുരേഷ് അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു സുബി.

അതിനിടയില്‍ മഞ്ഞപ്പിത്തവും വന്നു. അതിന് ശേഷം കരള്‍ മാറ്റിവയ്ക്കുന്ന ശസ്‌ക്രിയ നടത്തണം എന്ന് പറഞ്ഞിരുന്നു. എന്നാൽ അസുഖം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. സുബി ഏറെ നാളുകളായി ചികിത്സയിലായിരുന്നുവെന്ന വിവിവരം പോലും പലരും അറിഞ്ഞിരുന്നില്ല.

അതുകൊണ്ട് തന്നെ താരത്തിന്റെ മരണവാർത്ത കേരളക്കരയ്ക്ക് ഉൾക്കൊള്ളാൻ ആവുന്ന ഒന്നായിരുന്നില്ല. സുബിയുടെ മരണശേഷവും താരത്തിന്റെ സോഷ്യൽമീഡിയ പേജ് ആക്ടീവാണ്. സഹോദരനും മറ്റ് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളുമാണ് പേജ് ഹാൻഡിൽ ചെയ്യുന്നത്.

ഇപ്പോഴിതാ സുബിയുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സുബിയുടെ സാന്നിധ്യമില്ലാതെ സുബിക്കായി ഒരു പിറന്നാൾ ആഘോഷം കുടുംബം സംഘടിപ്പിച്ചു.

Subi Suresh

താരത്തിന്റെ മരണശേഷമെത്തുന്ന ആദ്യത്തെ പിറന്നാളായിരുന്നു. പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നത് സുബിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് മുടക്കം വരുത്താതെ ഇത്തവണയും പിറന്നാൾ ആ​ഘോഷം നടത്തിയത്. മകളുടെ അസാന്നിധ്യത്തിൽ‌ ആഘോഷം നടന്നപ്പോൾ താരത്തിന്റെ അമ്മ കരയുകയായിരുന്നു.

'ഇന്നലെ ചേച്ചിയുടെ പിറന്നാളായിരുന്നു... ഏത് ലോകത്തിലാണെങ്കിലും ചേച്ചിയുടെ സന്തോഷത്തിനായി ഞങ്ങൾ അത് ഇങ്ങനെ ആഘോഷിക്കാൻ തീരുമാനിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ സന്തോഷമാണല്ലോ നമുക്ക് വലുത്', എന്നാണ് വീഡിയോ പങ്കുവെച്ച് സുബിയുടെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്.

സുബിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന രാഹുലും ആഘോഷത്തിൽ പങ്കെടുത്തു. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായി സുബിയുടെ വിടവാങ്ങല്‍. കല്യാണം കഴിച്ചോളാമെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്.

എന്റെ അടുത്ത സുഹൃത്താണ്. വീട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തെ അറിയാമെന്നായിരുന്നു സുബി രാഹുലിനെക്കുറിച്ച് മരിക്കുന്നതിന് മുമ്പ് പറഞ്ഞത്. സുബിയില്ലാത്ത പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് രാഹുലായിരുന്നു വീഡിയോയിൽ ആദ്യം സംസാരിച്ചത്. 'സുബിയുടെ പിറന്നാളാണ്. സുബി ഇപ്പോള്‍ നമുക്കൊപ്പമില്ല. എങ്കിലും ഇവിടെ എവിടെയൊക്കെയോ ഉള്ളതുപോലെയാണ് നമുക്ക് തോന്നാറുള്ളത്.'

Subi Suresh

'നമ്മളില്‍ നിന്നും അകന്ന് പോയതായുള്ളൊരു തോന്നലില്ല. എപ്പോഴും എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് സുബി. സുബി ഇത് കാണുമെന്നാണ് ഞങ്ങള്‍ കരുതുന്നത്', എന്നാണ് രാഹുൽ പറഞ്ഞത്. എന്റെ മോള്‍ക്ക് എന്നെഴുതിയ കേക്ക് മുറിച്ചത് സുബിയുടെ സഹോദരന്റെ മകളായിരുന്നു.

താനും തന്റെ സഹോദരന്റെ കുഞ്ഞും ഒരുപോലെയാണെന്ന് സുബി പറയാറുണ്ടായിരുന്നു. കേക്ക് മുറിച്ച് ഒരു കഷ്ണം സുബിയുടെ ഫോട്ടോയില്‍ കുഞ്ഞ് വെച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഞങ്ങള്‍ ചേച്ചിക്ക് വേണ്ടിയൊരു കേക്ക് മേടിച്ച് മുറിക്കുന്നുണ്ട്. എല്ലാ ബര്‍ത്ത് ഡേയ്ക്കും കേക്ക് കട്ട് ചെയ്യുന്നതാണ് ചേച്ചിക്ക് ഇഷ്ടം.

അത് നിര്‍ബന്ധമുള്ള കാര്യമാണ്. ചേച്ചി ഇത് കാണുന്നുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് എന്നാണ് സുബിയുടെ സഹോദരന്റെ ഭാര്യ പറഞ്ഞത്. നിരവധി പേരാണ് വീ‍ഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഉറപ്പായും സുബി നമുക്ക് ഒപ്പമുണ്ട്. സുബിയുടെ ആത്മാവ് ഇരുന്ന ശരീരം മാത്രം ആണ് മറഞ്ഞുപോയത്. നമുക്ക് ഒപ്പം സ്നേഹത്തോടെ ചേർത്ത് വെയ്ക്കുക.

മാലാഖ കുട്ടിയ്ക്ക് ആത്മീയ ലോകത്തിൽ പിറന്നാൾ ആശംസകൾ എന്നായിരുന്നു വന്ന കമന്റുകളിൽ ഒന്ന്. നിറഞ്ഞ കണ്ണുകളോടെ അല്ലാതെ വീഡിയോ കാണാൻ കഴിയുന്നില്ലെന്നും കമന്റുകളുണ്ട്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നാൽപ്പത്തിരണ്ട് വയസാകുമായിരുന്നു താരത്തിന്. രണ്ടായിരം കാലഘട്ടം മുതല്‍ കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായിരുന്നു സുബി. പുരുഷന്മാര്‍ അടക്കി വാണിരുന്ന കോമഡി സ്‌കിറ്റില്‍ സുബിയായിരുന്നു ഏക പെണ്‍തരി. ഏത് റോളും അനായാസം ചെയ്യാന്‍ സുബിയ്ക്കുള്ള കഴിവ് തന്നെയാണ് സുബിയുടെ വിജയം.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X