'ഇത്രത്തോളം ഭയത്തോടെ ഞാൻ ഒരു സെലിബ്രിറ്റിയേയും ഇന്റർവ്യൂ ചെയ്തിട്ടില്ല'; ഇന്നസെന്റിനെ കുറിച്ച് സുബി പറഞ്ഞത്!

ഇന്നസെന്റിനുള്ള ഇൻട്രോ പറയുമ്പോൾ തന്നെ എത്രത്തോളം പേടിയുണ്ടെന്നത് സുബി പറയുന്നുണ്ട്

പ്രതിസന്ധികളിൽ നിന്ന് ദൃഢനിശ്ചയവും സ്ഥിരോൽസാഹവും കൊണ്ട് ഉയർന്നുവന്ന അഭിനേത്രിയായിരുന്നു സുബി സുരേഷ്. മലയാളി കുടുംബ സദസുകളുടെ പ്രിയം നേടിയ അവതാരക കൂടിയായിരുന്ന സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമ-സീരിയൽ ലോകം.

കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ‌ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് അപേക്ഷ പരിഗണിക്കാനാരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

Subi Suresh,  Subi Suresh news,  Subi Suresh Innocent, actor Innocent , സുബി സുരേഷ്, സുബി സുരേഷ് വാർത്ത, സുബി സുരേഷ് ഇന്നസെന്റ്, നടൻ ഇന്നസെന്റ്

ഫെബ്രുവരി മാസം വിവാഹം കഴിക്കാനിരിക്കെയായിരുന്നു മരണം. സുബി സുരേഷിന്റെ അവതരണം മികച്ചതായതുകൊണ്ട് മാത്രം വിജയിച്ച കുട്ടിപട്ടാളം അടക്കമുള്ള നിരവധി പരിപാടികളുണ്ട്. ഒട്ടും കൃത്രിമത്വമില്ലാതെ അഭിമുഖങ്ങൾ ചെയ്തിരുന്ന പ്രതിഭ കൂടിയാണ് സുബി.

ഒരിക്കൽ താൻ ഏറ്റവും കൂടുതൽ ഭയത്തോടെയും വിറയലോടെയും ചെയ്ത അഭിമുഖത്തെ കുറിച്ച് സുബി സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ ഇന്നസെന്റുമായുള്ള അഭിമുഖമായിരുന്നു അത്.

അത്രത്തോളം താൻ ഭയത്തോടെ ഇരിക്കാനുള്ള കാരണവും സുബി ആ അഭിമുഖത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നസെന്റുമായി സുബി നടത്തിയ ആ അഭിമുഖം ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

കൊവിഡ് സമയത്ത് വന്ന് പോയ ഒരു തിരുവോണത്തോട് അനുബന്ധിച്ചാണ് സുബി സുരേഷ് നടൻ ഇന്നസെന്റിനെ അഭിമുഖം ചെയ്തത്. ഇന്നസെന്റിന്റെ ഓണ വിശേഷങ്ങൾ ചോദിച്ചറിയാനായിരുന്നു സെപ്ഷ്യൽ ചാറ്റ് ഷോ നടത്തിയത്.

ഇന്നസെന്റിനുള്ള ഇൻട്രോ പറയുമ്പോൾ തന്നെ എത്രത്തോളം പേടിയുണ്ടെന്നത് സുബി പറയുന്നുണ്ട്. 'ഒരു സെലിബ്രിറ്റിയെ ഇന്റർവ്യൂ ചെയ്യാൻ പോയിട്ട് ഇത്രമാത്രം പേടിച്ചിട്ട് ഞാൻ ക്യാമറയ്ക്ക് മുമ്പിൽ ഇരുന്നിട്ടില്ല. നമ്മളെക്കാളും ബുദ്ധിയും വിവരവുമുള്ളവരെ നമ്മൾ അം​ഗീകരിക്കണമല്ലോ.'

'എന്റെ ബുദ്ധിക്കും വിവരത്തിനും അനുസരിച്ചുള്ള എന്തെങ്കിലും മണ്ടത്തരങ്ങൾ വന്നാൽ ക്ഷമിക്കണം' എന്ന് ഇന്നസെന്റിനോട് ആദ്യമെ പറഞ്ഞശേഷമാണ് സുബി അഭിമുഖം തുടങ്ങിയത് തന്നെ.

പുസ്തകം എഴുതുകയും എംപിയാവുകയും ചെയ്ത ഒരു നടന് മുമ്പിൽ ഇരിക്കുമ്പോൾ തനിക്ക് മുട്ടിടിക്കുമെന്നും സുബി പറയുന്നുണ്ട്. തന്റെ മനസിൽ ദൈവതുല്യനാണ് ഇന്നസെന്റ് എന്ന നടനെന്നും സുബി പറയുന്നുണ്ട്.

ശേഷം ഇരുവരും ഒരുമിച്ച് വിദേശത്ത് ഷോകൾക്ക് പോയ വിശേഷവും ഒരുമിച്ച് സിനിമ ചെയ്ത വിശേഷവും പങ്കുവെച്ചു. പിന്നീട് ഇന്നസെന്റ് തന്റെ പഴയകാല ഓണവും പുതിയ കാല ഓണവും വിലയിരുത്തി തമാശ കലർത്തി പറയുന്നതും പുതിയ വീഡിയോയിൽ കാണാം.

Subi Suresh,  Subi Suresh news,  Subi Suresh Innocent, actor Innocent , സുബി സുരേഷ്, സുബി സുരേഷ് വാർത്ത, സുബി സുരേഷ് ഇന്നസെന്റ്, നടൻ ഇന്നസെന്റ്

സുബിയുടെ പഴയ വീഡിയോകൾ വീണ്ടും കാണുമ്പോൾ എന്തെന്നില്ലാത്ത സങ്കടം വരുന്നുവെന്നാണ് ആരാധകർ കമന്റായി കുറിക്കുന്നത്. നാൽപ്പത്തിയൊന്ന് വയസായിരുന്നു മരിക്കുമ്പോൾ സുബിക്ക് പ്രായം.

ഇൻസ്റ്റിറ്റ്യൂഷനിൽ മെഡിക്കൽ ബോർഡ് കൂടി സുബിയുടെ അവയവമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ മുതൽ ചികിത്സയോട് പ്രതികരിക്കാതെ സുബിയുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ആദ്യം വൃക്കയെ ചെറുതായി ബാധിച്ചു. വളരെ പെട്ടെന്നുതന്നെ അത് ഹൃദയത്തെ ബാധിക്കുകയും ഒരു കാർഡിയാക് ഫെയിലുവറിലേക്ക് പോകുകയുമായിരുന്നു.

കാർഡിയാക് ഫെയിലുവർ കൊണ്ടാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. രോഗം ഗുരുതരമായ അവസ്ഥയിലാണ് സുബി രാജഗിരി ആശുപത്രിയിലെത്തുന്നത്. അക്യൂട്ട് ഓൺ ക്രോണിക് ലിവർ ഡിസീസ് എന്ന അവസ്ഥയിൽ. രോഗം നേരത്തെ ഉള്ളപ്പോഴും ക്രോണിക് ആയിരിക്കുമ്പോഴും പല രോഗികളിലും ബാഹ്യമായ ലക്ഷണങ്ങൾ കാണിക്കില്ല.

പരിശോധന നടത്തുമ്പോൾ മാത്രമെ രോഗം ഉണ്ടെന്ന് അറിയൂ. ഈ രോഗികളിൽ ഇമ്യൂണിറ്റി വളരെ കുറവായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ഏതെങ്കിലും ഒരവസ്ഥയിൽ അക്യൂട്ട് ആകും. ആ അക്യൂട്ട് അവസ്ഥയിലാണ് സുബി ആശുപത്രിയിൽ എത്തിയതെന്നും അധികൃതർ പറഞ്ഞിരുന്നു.

More from Filmibeat

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X