എന്റെ 21-ാമത്തെ വയസില്‍ അദ്ദേഹം പോയത്; മൂന്ന് വര്‍ഷത്തിന് ശേഷം അമ്മയെ വേറെ കല്യാണം കഴിപ്പിച്ചെന്ന് സുബി

നടിയും മിമിക്രി താരവും അവതാരകയുമൊക്കെയായ സുബി സുരേഷ് വിട്ട് പിരിഞ്ഞിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ അസുഖബാധിതയായ നടി ഫെബ്രുവരി ഇരുപത്തിരണ്ടിന് രാവിലെ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. സിനിമാലോകത്തുള്ളവരെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗം തന്നെയായിരുന്നിത്.

അതേ സമയം സുബിയുടെ ജീവിതത്തെ സംബന്ധിക്കുന്ന നിരവധി കഥകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ചെറിയ പ്രായത്തിലെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നതിനെ കുറിച്ച് മുന്‍പ് പലപ്പോഴും സുബി പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതും അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിച്ചതിനെ കുറിച്ചും സുബി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

18 വയസിലാണ് അമ്മയെയും അനിയനെയും വിളിച്ച് എറണാകുളത്തുള്ള വാടക വീട്ടിലേക്ക് മാറിയത്

പതിനെട്ടാമത്തെ വയസിലാണ് അമ്മയെയും അനിയനെയും വിളിച്ച് എറണാകുളത്തുള്ള വാടക വീട്ടിലേക്ക് മാറിയത്. അമ്മയും അച്ഛനും പ്രണയിച്ച് ഒന്നായവരായിരുന്നു. എനിക്ക് 20 വയസായ സമയത്താണ് ഇരുവരും പിരിഞ്ഞത്. ഡാഡിയുടെ കുറ്റമാണോ അതെന്ന് ചോദിച്ചാല്‍ അല്ലെന്നാണ് പറയുക. അച്ഛന്‍ മദ്യപിക്കുമായിരുന്നു. കൂടെയുള്ളവരില്‍ ചിലര്‍ അത് മുതലെടുത്തു. അവര്‍ ആരൊക്കെയാണെന്ന് പേരെടുത്ത് പറയാനുദ്ദേശിക്കുന്നില്ല. അങ്ങനെയാണ് അമ്മ പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്നാണ്', ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ സുബി പറഞ്ഞത്.

മ്മി ഹിന്ദുവും ഡാഡി ക്രിസ്ത്യനുമാണ്

'നല്ല രീതിയിലാണ് അവര്‍ പിരിഞ്ഞത്. അമ്മയുമായി പിരിഞ്ഞതിന് ശേഷവും അച്ഛനെ കണ്ടിട്ടുണ്ട്. മമ്മി ഹിന്ദുവും ഡാഡി ക്രിസ്ത്യനുമാണ്. ഞങ്ങളെ ഞങ്ങളുടേതായ രീതിക്ക് വിടുകയായിരുന്നു.

വിദേശത്ത് ഷോ യ്ക്ക് ഒക്കെ പോയി വരുമ്പോള്‍ അച്ഛന് സമ്മാനങ്ങളൊക്കെ കൊടുക്കാറുണ്ട്. കൂെടയുള്ള ആള്‍ക്കാര്‍ കാരണമാണ് ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടമായത്. അതിന് ശേഷവും അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. പറ്റുന്ന സമയത്തെല്ലാം പോയി കാണാറുണ്ടായിരുന്നു.

അമ്മയുമായി പിരിഞ്ഞതിന് ശേഷമാണ് അച്ഛന് തന്റെ തെറ്റ് മനസിലാവുന്നത്

അമ്മയുമായി പിരിഞ്ഞതിന് ശേഷമാണ് അച്ഛന് തന്റെ തെറ്റ് മനസിലാവുന്നത്. അതേക്കുറിച്ച് പിന്നീട് സംസാരിച്ചിട്ടുണ്ട്. അച്ഛന് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ കൂടെയുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു. അസുഖം വന്നാല്‍ കൂടെ നിര്‍ത്തി നോക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ അത് സാധിച്ചില്ല.

തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം വിടവാങ്ങിയത്. തലയിടിച്ച് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. ആ സമയത്ത് ഞാന്‍ വിദേശത്താണ്. ഇസ്രയേലില്‍ നിന്നും തിരിച്ച് കൊച്ചിയില്‍ എത്തിയപ്പോഴാണ് അച്ഛന്‍ മരിച്ചെന്ന് വിവരം അറിഞ്ഞത്.

ധര്‍മ്മജനാണ് എന്നോട് മരണവിവരം പറയുന്നത്

തിരിച്ച് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴാണ് അവറാച്ചന്‍ ചേട്ടന്‍ പോയെന്നായിരുന്നു സന്ദേശം എനിക്ക് വന്നത്. എല്ലാവരും സുരേഷ് എന്നാണ് വിളിക്കുന്നത്. അവറാച്ചന്‍ എന്നൊരു പേരുള്ളതായി എനിക്കറിയില്ലായിരുന്നു. ധര്‍മ്മജനാണ് എന്നോട് മരണവിവരം പറയുന്നത്.

നമ്മളുമായി ബന്ധമില്ലായിരുന്നെങ്കിലും അവസാനമായി കാണാന്‍ പോയപ്പോള്‍ അവര്‍ക്കൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല. പിന്നീടുള്ള പിതാവിന്റെ ചടങ്ങുകൡ താനും അനിയനും പങ്കെടുത്തതായിട്ടും നടി വെളിപ്പെടുത്തി.

അമ്മയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് ഞാനും അനിയനും ചേര്‍ന്നായിരുന്നു

അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോയി 3 വര്‍ഷത്തിന് ശേഷമാണ് അമ്മ രണ്ടാമതും വിവാഹിതയാവുന്നത്. അന്നെനിക്ക് ഇരുപത്തിയൊന്ന് വയസ് കാണും. ഒത്തിരി സഹായിച്ചിട്ടുള്ള കുടുംബസുഹൃത്തായിരുന്നു അദ്ദേഹം. അമ്മ ഒരിക്കലും അതിനെ പറ്റി ചിന്തിച്ചിരുന്നില്ല. അമ്മയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് ഞാനും അനിയനും ചേര്‍ന്നായിരുന്നു. അമ്മയ്ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അങ്ങനെ അമ്മയുടെ കല്യാണം മക്കള്‍ ചേര്‍ന്ന് നടത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X