സുബിയ്ക്ക് അങ്ങനൊരു നിര്‍ബന്ധം ഉണ്ടായിരുന്നു! മകളുടെ സന്തോഷ ദിവസം ആഘോഷമാക്കി സുബിയുടെ കുടുംബം

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖങ്ങളിലൊന്നാണ് സുബി സുരേഷിന്റേത്. അത്രയും സജീവമായി നിന്നിരുന്ന നടിയുടെ അപ്രതീക്ഷിത വിയോഗം ഇന്നും ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ ഒത്തിരി ആഗ്രഹങ്ങളുണ്ടായിരുന്ന സുബിയുടെ വിയോഗം വളരെ പെട്ടെന്നായി പോയി.

ഇപ്പോഴിതാ സുബിയുടെ യൂട്യൂബ് ചാനലിലൂടെ കുടുംബം പങ്കുവെച്ചൊരു വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. മകളുടെ ജന്മദിനം ആഘോഷിക്കുന്ന അമ്മയും സഹോദരനും കുടുംബവുമാണ് വീഡിയോയിലുള്ളത്. മാത്രമല്ല സുബിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന രാഹുലാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നത്.

subi-suresh

രാഹുലിന്റെ വാക്കുകളിങ്ങനെയാണ്... 'ഇന്ന് സുബിയുടെ ജന്മദിനമാണ്. അവിളിപ്പോള്‍ നമ്മുടെ കൂടെയില്ല. എങ്കില്‍പ്പോലും പിറന്നാള്‍ ദിനത്തില്‍ കേക്ക് കട്ട് ചെയ്യണമെന്നുള്ളത് അമ്മയ്ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. എല്ലാവരും എത്തിയിട്ടുണ്ട്. സുബിയുടെ സഹോദരന്റെ മകളാണ് കേക്ക് കട്ട് ചെയ്യുന്നത്.

സുബി നമ്മളെ വിട്ടുപോയിട്ട് ഒന്നര വര്‍ഷമായി, അതൊന്നും ഓര്‍മ്മിപ്പിക്കേണ്ടാത്ത കാര്യമാണ്. ബര്‍ത്ത് ഡേയ്ക്ക് കേക്ക് കട്ട് ചെയ്യണമെന്ന ശാഠ്യം സുബിക്ക് പണ്ടേ ഉള്ളതാണ്. എല്ലാവരുടെ ബര്‍ത്ത് ഡേയ്ക്കും കേക്ക് കട്ട് ചെയ്തിരിക്കണം എന്നാണ് സുബി പറയാറുള്ളത്.'

എല്ലാവരുടെ പിറന്നാളും സുബി ആഘോഷമാക്കാറുണ്ട്. സുബീ... സുബിയ്ക്ക് വേണ്ടി കൊച്ച് കേക്ക് കട്ട് ചെയ്യുവാണ്. സുബിയുടെ അതേ പതിപ്പായ മോള്‍ എന്നായിരുന്നു കേക്ക് മുറിക്കുമ്പോള്‍ അമ്മ പറഞ്ഞത്. നടിയുടെ മാതാപിതാക്കള്‍ക്കും രാഹുലിനുമൊക്കെ കേക്ക് നല്‍കി കൊണ്ടായിരുന്നു പിറന്നാള്‍ ആഘോഷം. സുബിക്ക് കൊടുക്കെന്ന് പറഞ്ഞ് ഫോട്ടോയ്ക്കും കേക്ക് കൊടുക്കുന്നുണ്ട്.

2023 ഫെബ്രുവരി 22 നാണ് സുബി സുരേഷ് അന്തരിച്ചു എന്ന തരത്തില്‍ നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. അതുവരെ സ്റ്റേജ് പ്രോഗ്രാമുകളും മറ്റ് പരിപാടികളുമൊക്കെയായി സജീവമായിരുന്ന സുബിയുടെ വേര്‍പാട് ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. മുന്‍പും പല അസുഖങ്ങളുള്ള സുബി ഇടയ്ക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആവുമായിരുന്നെങ്കിലും വളരെ പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരും.

subi-suresh

അതുകൊണ്ട് തന്നെ നടി ആശുപത്രിയിലാണെന്നോ അസുഖം മൂര്‍ച്ഛിച്ച അവസ്ഥയിലാണെന്നോ പുറംലോകം അറിഞ്ഞിരുന്നില്ല. കരള്‍ സംബന്ധമായ അസുഖമായിരുന്നു സുബിയ്ക്ക്. മകളുടെ വേര്‍പാടുണ്ടായ വേദനയിലാണ് നടിയുടെ മാതാപിതാക്കള്‍. അവള്‍ കൂടെയില്ലെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ സുബിയുടെ അമ്മ പറഞ്ഞിരുന്നത്.

അതുപോലെ പ്രിയതമയെ കുറിച്ചുള്ള വിശേഷങ്ങളുമായി നടനും മിമിക്രി താരവുമായ രാഹുലും എത്താറുണ്ട്. ഇരുവരും ഒരുമിച്ച് സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് പോകുമ്പോഴാണ് പരിചയത്തിലാവുന്നത്. സുബിയോട് ഇഷ്ടം തോന്നിയതിനാല്‍ അവരെ പ്രൊപ്പോസ് ചെയ്യുകയും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

അങ്ങനെ വൈകാതെ വിവാഹം കഴിച്ചേക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോഴായിരുന്നു സുബിയുടെ വിയോഗമുണ്ടാവുന്നത്. പിന്നീട് നടിയുടെ വീട്ടിലെ എല്ലാ ആഘോഷങ്ങളിലും അവരുടെ കുടുംബാംഗത്തെ പോലെ രാഹുല്‍ എത്തുന്നതും ശ്രദ്ധേയായിരുന്നു.

More from Filmibeat

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X