25 ദിവസം ഐസിയുവിലായിരുന്നു സുബി, എല്ലാം ഒരുക്കിയെങ്കിലും പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയി; അമ്മ
ആരാധകരെയും സഹപ്രവർത്തകരെയും പോലും ഞെട്ടിച്ചുകൊണ്ടാണ് നടി സുബി സുരേഷിന്റെ വിയോഗ വാർത്ത പുറത്തുവരുന്നത്. അവസാന നാളുകളിൽ പോലും പ്രോഗ്രാമുകളിൽ സജീവമായിരുന്ന സുബിക്ക് എന്തുപറ്റി എന്നോർത്ത് എല്ലാവരും ഞെട്ടി.
കരൾ സംബന്ധമായും ശ്വാസകോശം സംബന്ധമായിട്ടുമൊക്കെ ഗുരുതര പ്രശ്നങ്ങൾ സുബിക്ക് ഉണ്ടായിരുന്നു. ഇതിന്റെ ചികിത്സ നടക്കുന്നതിനിടയിലാണ് നടി മരണപ്പെടുന്നത്. ഇപ്പോഴിതാ രമേശ് പിഷാരടി അവതാരകനായിട്ട് എത്തുന്ന 'ഓർമ്മയിൽ എന്നും' എന്ന പ്രോഗ്രാമിൽ സുബിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അമ്മ അംബിക.

കാനഡയില്‍ വച്ചാണ് ഈ രാഹുല്‍ എന്നെ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് സുബി പറഞ്ഞത്. അതിനെന്താ ആയിക്കോട്ടെ ഒരു കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു. അതിന് പിന്നാലെയാണ് ജാര്‍ഖണ്ഡില്‍ ഒരു പരിപാടിക്ക് പോകുന്നത്. അന്ന് മഞ്ഞപ്പിത്തം ചെറിയ രീതിയില്‍ ഉണ്ട്. പോകേണ്ടെന്ന് പറഞ്ഞെങ്കിലും ഡോക്ടറാണ് സുബി എനര്‍ജറ്റിക്കല്ലേ പൊയ്‌ക്കോളാന്‍ പറഞ്ഞത്. പക്ഷേ അവിടെ എത്തിയതിനു ശേഷം സുബിയ്ക്ക് ഭയങ്കരമായ ക്ഷീണം ആയെന്ന് രാഹുല്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
തിരിച്ചു വന്നതോടെ നേരെ ആശുപത്രിയിലേക്ക് ആണ് പോകുന്നത്. വീല്‍ചെയര്‍ വേണമോന്ന് ചോദിച്ചപ്പോള്‍ വേണ്ട നടന്നു പൊയ്‌ക്കോളാം എന്ന് പറഞ്ഞു. പക്ഷേ റൂമില്‍ കയറിയതോടെ ശ്വാസംമുട്ട് വന്നു. കോവിഡ് വന്നത് മുതല്‍ സുബിക്ക് ശ്വാസകോശത്തിന് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വീട്ടില്‍ ആണെങ്കില്‍ നമ്മള്‍ സ്‌പ്രേ ഒക്കെ അടിക്കുമ്പോള്‍ അത് മാറും. ആശുപത്രിയില്‍ ആയതുകൊണ്ട് ഡോക്ടര്‍മാരും നേഴ്‌സുമാരും ഒക്കെ ഓടിവന്ന് നേരെ ഐസിയുവിലേക്ക് കയറ്റി. 25 ദിവസം ഐസിയുവില്‍ ആയിരുന്നു.
ഇതിനിടയിലാണ് ശ്രീകണ്ഠന്‍ നായര്‍ സാര്‍ വിളിക്കുന്നത്. സുബിയെ വെച്ച് അടുത്തയാഴ്ച മുതല്‍ പുതിയ പ്രോഗ്രാം തുടങ്ങണം. ഇക്കാര്യം അവര്‍ സുബിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ആണെന്നും ഉടനെ പരിപാടി നടക്കില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സാരമില്ല സുബി വന്നതിനുശേഷം മതി, സുബിഅല്ലാതെ വേറെ ആര്‍ക്കും അത് ചെയ്യാന്‍ സാധിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 15 ദിവസം കഴിഞ്ഞപ്പോഴേക്കും മഞ്ഞപ്പിത്തം കൂടുതലായി കിഡ്‌നിയെ ബാധിച്ചു. ഡയാലിസിസ് ചെയ്തു. ഒടുവില്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനും തീരുമാനിച്ചു. സുരേഷ് ഗോപി അടക്കം എല്ലാവരും സഹായിച്ചു. പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയി...

സുബിയെ പൈസ വാങ്ങാൻ പഠിപ്പിച്ചത് പിഷാരടിയാണെന്ന് അവൾ എപ്പോഴും പറയുമായിരുന്നു. സുബി അത്യാവശ്യം നല്ല പ്രതിഫലം വാങ്ങേണ്ട കലാകാരിയാണ്. എന്റെ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്ന സമയത്താണ് സുബി വീട് പണിയുന്നത്. നമ്മൾ ഒരു പ്രോഗ്രാമിന് സുബിയെ കൊണ്ടുപോകാമെന്ന് പറഞ്ഞു കഴിയുമ്പോൾ വേറെ ഏതെങ്കിലും ഒരു ഏജന്റ് വിളിച്ചിട്ട് കഥയൊക്കെ സുബിയോട് പറയും.
എന്നിട്ട് അവൻ പത്ത് രൂപ കുറയ്ക്കും. വേറൊരാൾ വിളിച്ച് അഞ്ചു രൂപ കുറയ്ക്കും. അങ്ങനെ കുറച്ചു കുറച്ച് വളരെ തുച്ഛമായ പ്രതിഫലത്തിനാണ് സുബി പോവാറുള്ളത്. ഇടയിൽ നിൽക്കുന്നവരാണ് ഈ പൈസ കൊണ്ടുപോകുന്നത്.
നമ്മൾക്ക് കിട്ടുന്ന പൈസയിൽ കുറച്ച് പാവങ്ങൾക്ക് കൊടുക്കണം, ചാരിറ്റി പ്രോഗ്രാമുകൾക്ക് പൈസ വാങ്ങരുത്, അല്ലാത്തതിന് വാങ്ങിക്കണം എന്നൊക്കെ സുബിയുടെ കൂടെ നടന്നു താനാണ് പറഞ്ഞുകൊടുത്തതെന്ന് പിഷാരടി പറയുന്നു. മാത്രമല്ല ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ 2000 രൂപ ഒരാളുടെ ഭക്ഷണത്തിന് വാങ്ങുന്ന പരിപാടികളിൽ സുബിയ്ക്ക് 5 രൂപയെ ഉള്ളു എന്ന് പറയും. അത് ശരി അല്ലല്ലോ എന്നാണ് പിഷാരടി പറഞ്ഞത്.


Click it and Unblock the Notifications











