സംവിധായകൻ സച്ചിയുടെ മകന്‍ സിനിമയിലേക്ക്; ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ കഥയുമായി അറ്റ്

സംവിധായകൻ സച്ചിയുടെ മകന്‍ ആകാശ് സെൻ സിനിമയിലേക്ക്. അറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചിയില്‍ തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നു. കൂടാതെ നടന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു

Sachy,

അറ്റ് (@) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ഷാജു ശ്രീധറും പ്രധാന റോളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്.

പൂജ ചടങ്ങില്‍ സച്ചിയുടെ ഭാര്യ സിജി സച്ചി, സംവിധായകരായ കണ്ണന്‍ താമരക്കുളം, ജയന്‍ നമ്പ്യാര്‍, രഞ്ജിത് കമല ശങ്കര്‍, സാലില്‍ വി, എസ്.ജെ സിനു. ലോഹിതദാസിന്റെ മക്കളും സിനിമ പ്രവര്‍ത്തകരുമായ വിജയ് ശങ്കര്‍ ലോഹിതദാസ്, ഹരികൃഷ്ണന്‍ ലോഹിതദാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡാര്‍ക്ക് വെബ്ബ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്സ്, ക്രിപ്റ്റോ കറന്‍സി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ഇഷാന്‍ ദേവ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ എന്നിവരാണ്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സച്ചി. മലയാള സിനിമ ലോകവും പ്രേക്ഷകരും ഏറെ വേദനയോടേയും ഞെട്ടലോടേയും ശ്രവിച്ച വിയോഗമായിരുന്നു. 2020 ജൂൺ 18 ന് ആയിരുന്നു പ്രിയ സംവിധായകന്റെ വേർപാട്.. ഇന്നും മലയാളി പ്രേക്ഷകരുടെ മനസുകളിൽ സച്ചിയും അദ്ദേഹത്തിന്‌റെ ചിത്രങ്ങളും നിറഞ്ഞ് നിൽക്കുന്നുണ്ട് .

സേതുവിനോടൊപ്പം തിരക്കഥകൃത്തായി സിനിമ ജീവിതം ആരംഭിച്ച സച്ചി 2015 ൽ പുറത്ത് ഇറങ്ങിയ അനാർക്കലിയിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ, പ്രിയാൽ ഗോർ, മിയ ജോർജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. പൃഥ്വിരാജും, ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ അയ്യപ്പനും കോശിയും ആണ് ഏറ്റവു അവസാനം സംവിധാനം ചെയ്തത്. 2020 ഏറ്റവും ജനശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ഇത്. അയ്യപ്പനും കോശിയുടേയും വിജയം ആഘോഷിച്ച് തീരും മുൻപ് ആയിരുന്നു സച്ചിയായി യാത്രയായത്.

More from Filmibeat

Read more about: sachy cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X