മമ്മൂക്കയാണ് അയ്യപ്പനാവാനിരുന്നത്; അയ്യപ്പനും കോശിയിലേക്കും അവസാനം പൃഥ്വിരാജ് എത്തിയതിനെ പറ്റി സച്ചിയുടെ ഭാര്യ

അയ്യപ്പനും കോശിയും എന്ന സിനിമ രചിച്ച് സംവിധാനം ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചതിന് ശേഷമാണ് സംവിധായകന്‍ സച്ചി വിട പറയുന്നത്. സിനിമ റിലീസ് ചെയ്ത് രണ്ട് വര്‍ഷത്തിനിപ്പുറം ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് അയ്യപ്പനും കോശിയും. ഇതൊന്നും കാണാന്‍ സച്ചി ഇല്ലാതായി പോയതിന്റെ വിഷമത്തിലാണ് പ്രിയപ്പെട്ടവര്‍.

അതേ സമയം അയ്യപ്പനും കോശിയും രചന നിര്‍വഹിക്കുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ ഓര്‍മ്മിച്ച് പറയുകയാണ് സച്ചിയുടെ ഭാര്യ സിജി. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമാ വിശേഷങ്ങളും സച്ചിയുടെ വേര്‍പാടിനെ കുറിച്ചും പ്രിയതമ പങ്കുവെച്ചത്.

ആദ്യം തോന്നിയത് സച്ചിയ്ക്ക് മരണമില്ലെന്നാണ്

ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ നിറഞ്ഞ് നിന്നത് സച്ചിയാണ്. ആദ്യം തോന്നിയത് സച്ചിയ്ക്ക് മരണമില്ലെന്നാണ്. സച്ചി ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു. അതിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടാണ് സച്ചി പോയത്. സന്തോഷമാണ്. അതിനൊപ്പം ഒരുപാട് ദുഃഖവുമുണ്ട്. സച്ചി എന്ന പ്രതിഭയെ അടയാളപ്പെടുത്തിയ സിനിമയാണ് അയ്യപ്പനും കോശിയും. രാജ്യത്തെ ഏറ്റവും വലിയ സംവിധായകനെന്ന നിലയിലേക്ക് എത്തിയതില്‍ ഒത്തിരി അഭിമാനം തോന്നുന്നു.

സച്ചിയുടെ അഭാവം അദ്ദേഹത്തെ പരിചയപ്പെട്ട വ്യക്തികള്‍ക്ക് മറക്കാന്‍ സാധിക്കില്ല

സച്ചിയുടെ അഭാവം അദ്ദേഹത്തെ പരിചയപ്പെട്ട വ്യക്തികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. അതാണ് പുള്ളിയുടെ സ്വഭാവത്തിന്റെ വൈവിദ്യം. അദ്ദേത്തിന്റെ മരണശേഷമാണ് സച്ചി എങ്ങനെയാണ് ആളുകളുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്ന് അറിയുന്നത്. ഞാന്‍ സങ്കടപ്പെടുന്നതിനെക്കാളും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. പലരും ഫോണിലൂടെ വിളിച്ച് കരയുകയും അലറുകയുമൊക്കെ ചെയ്യും. അതിലൂടെ സച്ചി എന്തോരു മനുഷ്യനാണെന്ന് മനസിലാവുമെന്നും സിജി പറയുന്നു.

 എഴുതുന്ന സമയത്ത് മമ്മൂക്കയായിരുന്നു അയ്യപ്പന്‍ നായരുടെ വേഷം ചെയ്യണെന്ന് കരുതിയിരുന്നത്

മൂകാംബികയില്‍ വച്ചാണ് അയ്യപ്പന്റെയും കോശിയുടെയും കഥ എഴുതുന്നത്. ഓരോ സീന്‍ കഴിയുമ്പോഴും എന്നെ വായിച്ച് കേള്‍ക്കിപ്പിക്കും. എഴുതുന്ന സമയത്ത് മമ്മൂക്കയായിരുന്നു അയ്യപ്പന്‍ നായരുടെ വേഷം ചെയ്യണെന്ന് കരുതിയിരുന്നത്. ബിജു മേനോന്‍ കോശിയായിട്ടും അഭിനയിക്കാന്‍ തീരുമാനിച്ചു. എഴുത്തിന്റെ സമയങ്ങളില്‍ മമ്മൂക്കയും ബിജു മേനോനും പോവുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്.

  സിനിമയുടെ ക്ലൈമാക്‌സില്‍ പച്ചയായിട്ടുള്ള അടി തന്നെ വേണമെന്ന് സച്ചിയ്ക്ക് വാശിയുണ്ടായിരുന്നു.

സിനിമയുടെ ക്ലൈമാക്‌സില്‍ പച്ചയായിട്ടുള്ള അടി തന്നെ വേണമെന്ന് സച്ചിയ്ക്ക് വാശിയുണ്ടായിരുന്നു. അതാണ് ഇതിന്റെ പ്രധാനപ്പെട്ട കാര്യം. അങ്ങനെയാണ് കഥാപാത്രം മാറ്റുന്നത്. രാജു ഈ വേഷം ചെയ്യുമോ എന്ന് ഞാന്‍ സച്ചിയോട് ചോദിച്ചിരുന്നു. സച്ചി പറഞ്ഞത് ഈ രണ്ട് കഥാപാത്രങ്ങള്‍ രാജുവിന്റെ മുന്നില്‍ വച്ചാല്‍ അവന്‍ ആവശ്യപ്പെടുന്നത് കോശിയെയാവും. കാരണം അതില്‍ ഒരുപാട് ലയര്‍ ഉണ്ടെന്ന് രാജുവിന് അറിയാമെന്നും സച്ചി പറഞ്ഞു.

പൃഥ്വിയും സച്ചിയും തമ്മില്‍ വലിയൊരു അടുപ്പമുണ്ടായിരുന്നു. പൃഥ്വി എന്താണെന്ന് സച്ചിയ്ക്കും നേരെ തിരിച്ചും അറിയാം. അവരുടെ കമ്യൂണിക്കേഷന്‍ വളരെ എളുപ്പമാണ്.

 അട്ടപ്പാടിയില്‍ നടക്കുന്ന കഥയായത് കൊണ്ട് അവിടുത്തെ ഒരു നാടന്‍ പാട്ട് വേണമെന്ന് കരുതി

അട്ടപ്പാടിയില്‍ നടക്കുന്ന കഥയായത് കൊണ്ട് അവിടുത്തെ ഒരു നാടന്‍ പാട്ട് വേണമെന്ന് കരുതി. അങ്ങനെ നഞ്ചമ്മയെ കൊണ്ട് പാടിപ്പിച്ചു. അത് കഴിഞ്ഞ് ഇറങ്ങിയ ഉടനെ സച്ചി കരയുകയായിരുന്നു. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല, എന്റെ കരള്‍ പിടഞ്ഞ് പോയെന്ന് പറഞ്ഞാണ് സച്ചി കരഞ്ഞതെന്നും സിജി പറയുന്നു.

More from Filmibeat

Read more about: സച്ചി sachi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X