'കോ‌ടതിയിൽ കാവേരിക്ക് മറുപടിയില്ല, ഒന്നു കൂടി വിവാഹം ചെയ്യാമെന്ന് പറഞ്ഞതാണ്; ജ‍ഡ്ജി ചോദിച്ചപ്പോൾ...'

തീർത്തും അപ്രതീക്ഷിതമായാണ് സംവിധായകൻ സൂര്യ കിരണിന്റെ മരണ വാർത്ത പുറത്ത് വന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് സംവിധായകന്റെ അന്ത്യം. സീരിയൽ നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ. നിരവധി തെലുങ്ക് സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ പല സിനിമകളും പരാജയപ്പെട്ടു. സിനിമാ നിർമാണത്തിലേക്ക് തിരിഞ്ഞപ്പോഴും പരാജയങ്ങൾ സൂര്യ കിരണിന് അഭിമുഖീകരിക്കേണ്ടി വന്നു.

സൂര്യ കിരണിന്റെ മരണത്തിന് പിന്നാലെ ഇദ്ദേഹത്തെക്കുറിച്ചുള്ള പല വിവരങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ സൂര്യ കിരണിനെ ഏറെ ബാധിച്ചെന്നാണ് വിവരം. കിരൺ കടുത്ത മദ്യപാനിയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. ആരോ​ഗ്യം ശ്രദ്ധിക്കാതെ മദ്യപാനത്തിന് അടിമപ്പെട്ടത് കിരണിന്റെ മരണത്തിന് കാരണമായെന്നാണ് നടി കരാട്ടെ കല്യാണി പറയുന്നത്.

Surya Kiran  Kaveri

നടി കാവേരിയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതാണ് കിരണിനെ ഏറെ ബാധിച്ചത്. മലയാളികൾക്ക് സുപരിചയാണ് കാവേരി. ഇവരുടെ വിവാഹം വാർത്താ പ്രാധാന്യം നേടിയിരുന്നു. ബി​ഗ് ബോസ് തെലുങ്കിൽ മത്സരാർത്ഥിയായ സൂര്യ കിരൺ ഷോയിൽ നിന്നും പുറത്തായ ശേഷം നൽകിയ അഭിമുഖത്തിലാണ് കാവേരിയുമായി പിരിഞ്ഞെന്ന് വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞിട്ട് ഏറെനാളായെന്നും സൂര്യ കിരൺ തുറന്ന് പറഞ്ഞു.

വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഒരിക്കൽ സൂര്യ കിരൺ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ ജീവിതത്തിൽ തങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് സൂര്യ കിരൺ പറയുന്നു. താൻ കണ്ട നല്ല പെൺകുട്ടിയാണ് കാവേരി. എന്നാൽ സിനിമകൾ നിർമ്മിച്ച് തുടങ്ങിയപ്പോൾ സ്വത്തുകൾ നഷ്ടപ്പെട്ടു. താൻ കടത്തിലായി. കട ബാധ്യത തന്നെ ബാധിക്കുമെന്ന് ഭയന്നാണ് കാവേരി വിവാഹ​ മോചനം ആവശ്യപ്പെട്ടതെന്ന് സൂര്യ കിരൺ തുറന്ന് പറഞ്ഞു.

Surya Kiran  Kaveri

വിവാഹമോചന സമയത്ത് കോടതിയിൽ നടന്ന സംഭവങ്ങളും അന്ന് സൂര്യ കിരൺ ഓർത്തു. വിവാഹമോചനത്തിന് കാരണമെന്തെന്ന് കല്യാണിക്ക് (കാവേരി) കോടതിയിൽ പറയാൻ പറ്റിയില്ല. ഭർത്താവ് മർദ്ദിക്കാറുണ്ടോ, ഭർത്താവിന്റെ വീട്ടുകാർ പ്രശ്നമാണോ എന്ന് ജ‍‍ഡ്ജ് ചോദിച്ചു. ഇല്ലെന്ന് കല്യാണി മറുപടി നൽകി. എന്താണ് പിരിയാൻ കാരണമെന്ന് ചോദിച്ചപ്പോൾ അവൾക്ക് മറുപടി പറയാനായില്ല. പിരിഞ്ഞാൽ കുട്ടികളുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ചോദ്യം വന്നു.

ഞങ്ങൾക്ക് കുട്ടികളില്ലെന്ന് ഞാൻ പറഞ്ഞു. അതാണോ പിരിയാൻ കാരണമെന്ന് ചോദിച്ചപ്പോൾ അതെയെന്ന് താൻ മറുപടി നൽകിയെന്നും സൂര്യ കിരൺ ഓർത്തു. കോടതി മുറിയിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ കടങ്ങളെല്ലാം തീർത്ത ശേഷം നമ്മൾക്ക് വീണ്ടും വിവാഹം ചെയ്യാമെന്ന് താൻ കാവേരിയോട് പറഞ്ഞിരുന്നെന്നും സൂര്യ കിരൺ ഓർത്തു. കല്യാണി എന്ന പേരിലാണ് തെലുങ്കിലും തമിഴിലും കാവേരി അറിയപ്പെടുന്നത്.

കാവേരിയെ പോലെ ബാലതാരമായി നിരവധി സിനിമകളിൽ സൂര്യ കിരൺ അഭിനയിച്ചിട്ടുണ്ട്. സൂര്യ കിരണിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാവേരി എത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏറെക്കാലമായ ലൈം ലൈറ്റിൽ കാവേരിയെ കാണാറില്ല. സൂര്യ കിരണിനെ അവസാനമായി കാണാൻ കാവേരി എത്തിയില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. കാവേരിയുമായി പിരിഞ്ഞതിലുള്ള മാനസിക വിഷമമാണ് സൂര്യ കിരണിനെ കടുത്ത മദ്യപാനിയാക്കിയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

More from Filmibeat

Read more about: kaveri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X