തുടക്കത്തിൽ ചെറിയൊരു ബന്ധം, അദ്ദേഹത്തിന്റെ ഭാര്യയുമായും നല്ല സൗഹൃദം, ആ മരണത്തിനുശേഷം ഉണ്ടായ പ്രശ്നങ്ങൾ!
തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളികൾക്കും സുപരിചിതനായിരുന്നു നടനും സംവിധായകനുമായ ഭാഗ്യരാജ്. മിസ്റ്റർ മരുമകൻ അടക്കമുള്ള മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യരാജിന്റെ അപ്രതീക്ഷിത വേർപാട് മലയാളികളിലും ഞെട്ടലുണ്ടാക്കി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടൻ മോഹൻലാലിന്റെ ആദ്യ നായികയായ തെന്നിന്ത്യൻ അഭിനേത്രി പൂർണ്ണിമയെയാണ് ഭാഗ്യരാജ് വിവാഹം ചെയ്തത്.
ആദ്യ ഭാര്യ പ്രവീണയുടെ മരണശേഷമാണ് പൂർണ്ണിമയെ ഭാഗ്യരാജ് പങ്കാളിയായി സ്വീകരിച്ചത്. ഭാര്യ മരിച്ച് ഒരു വർഷത്തിനുശേഷം നടിയെ വിവാഹം ചെയ്തു എന്നതുകൊണ്ട് തന്നെ പല തരത്തിലുള്ള ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചിരുന്നു. മാത്രമല്ല പൂർണ്ണിമയുടെ ആദ്യ വിവാഹവുമായിരുന്നു. ഭാഗ്യരാജിനുള്ളിലെ കലാകാരനോട് എന്നും പൂർണ്ണിമയ്ക്ക് ആരാധനയായിരുന്നു.

സിനിമയിൽ സജീവമായശേഷമാണ് അടുത്ത് പരിചയപ്പെടാൻ പൂർണ്ണിമയ്ക്ക് അവസരം ലഭിച്ചത്. ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും അന്നുണ്ടായ തെറ്റിദ്ധാരണയെ കുറിച്ചും പിന്നീട് വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ നല്ലപാതിയായി താൻ മാറിയത് എങ്ങനെയെന്നും ഒരിക്കൽ നടി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഭാഗ്യരാജുമായുള്ള വിവാഹം എളുപ്പത്തിൽ സംഭവിച്ച ഒന്നല്ലെന്നും ഒരുപാട് പ്രശ്നങ്ങളെ വിവാഹത്തിലേക്ക് എത്തും മുമ്പ് തനിക്കും ഭാഗ്യരാജിനും അഭിമുഖീകരിക്കേണ്ടി വന്നതായും നടി വെളിപ്പെടുത്തിയിട്ടുണ്ട്.
ഡാര്‍ലിങ് ഡാര്‍ലിങ് എന്ന പടത്തില്‍ വെച്ചാണ് ആദ്യമായി ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. അതിന് മുമ്പ് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമ അത്രയും ഇഷ്ടപെട്ടത് കാരണം രണ്ട് തവണയാണ് ഞാന്‍ അതേ മൂവി കാണാന്‍ വേണ്ടി പോയത്. പിന്നെ ഒരിക്കല്‍ നേരിട്ട് കാണാന്‍ സാധിച്ചു.
സരിതയുടെ അമ്മ എന്ന മൂവി റിലീസ് ചെയ്ത സമയത്താണ് എനിക്ക് അദ്ദേഹത്തോടുള്ള ആരാധന തുറന്നുപറയാന്‍ കഴിഞ്ഞത്. ആ സംസാരത്തിന് ജസ്റ്റ് ഒരു ഓക്കെ പറഞ്ഞുകൊണ്ട് അദ്ദേഹം പോയി. ഇത്രയും എക്‌സൈറ്റഡായി പറഞ്ഞിട്ടും അതൊന്നും മൈന്റ് ചെയ്യാതെ അദ്ദേഹം പോയപ്പോള്‍ എന്തൊരു തലക്കനമാണ് ഇയാള്‍ക്കെന്ന് ചിന്തിച്ചു. ഒപ്പം അദ്ദേഹത്തോടുണ്ടായിരുന്ന മതിപ്പും പോയി. എന്ത് വേസ്റ്റ് മാനാണ് ഇതെന്ന് മനസില്‍ പറഞ്ഞു.
മഞ്ഞില്‍ വിരിഞ്ഞ പൂവിലൊക്കെ അഭിനയിച്ച് അത്യാവശ്യം എസ്റ്റാബ്ലിഷ്ഡായ നടിയായിരുന്നിട്ടും എന്നെ അദ്ദേഹം ഗൗനിക്കാതെ പോയതില്‍ വലിയ ദേഷ്യം തോന്നി. പിന്നീട് ഡാര്‍ലിങ് ഡാര്‍ലിങ് സിനിമയുടെ കഥ കേള്‍ക്കാനായി ഞങ്ങള്‍ ഒരുമിച്ചിരുന്നു. അപ്പോഴാണ് എത്ര വിനയാന്വിതനും ഇടപെടാന്‍ എത്ര നല്ല മനുഷ്യനുമാണ് അദ്ദേഹമെന്ന് താന്‍ തിരിച്ചറിയുന്നത്.

ഈ വ്യക്തി തന്നെയായിരുന്നോ അതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അവിടെ വെച്ച് അന്നുണ്ടായ സംഭവം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഉടനെ എന്നോട് ചോദിച്ചു നിങ്ങള്‍ എങ്ങനെയാണ് എന്നോട് സംസാരിച്ചതെന്ന്. ഇംഗ്ലീഷിലാണെന്ന് പറഞ്ഞതോടെയാണ് ട്വിസ്റ്റ് നടക്കുന്നത്. എനിക്ക് ഇംഗ്ലീഷ് അറിയല്ലമ്മ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ഇത്ര വിനീതനും സിംപിളുമായൊരു വ്യക്തിയെ തെറ്റിദ്ധരിച്ചതില്‍ അന്ന് എനിക്ക് കുറ്റബോധം തോന്നി.
ആ സമയത്ത് ഒരു ചെറിയ ബന്ധം ആയിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. മാത്രമല്ല ആ സമയത്ത് അദ്ദേഹം വിവാഹിതനാണ്. അദ്ദേഹത്തിന്റെ ഭാര്യയുമായി എനിക്ക് നല്ല സൗഹൃദവും. ഇതിനിടയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നടന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയി. പിന്നെ കുറെ സംഭവങ്ങള്‍ നടന്നു. അങ്ങനെയാണ് പ്രണയം വിവാഹമൊക്കെ നടക്കുന്നതെന്നാണ് പൂര്‍ണിമ പറഞ്ഞത്.
ഭാഗ്യരാജിനും പൂർണ്ണിമയ്ക്കും ശാന്തനു ഭാഗ്യരാജ് ഉൾപ്പടെ രണ്ട് മക്കളാണുള്ളത്. എയ്ഞ്ചൽ ജോണിൽ അഭിനയിച്ചശേഷം ശാന്തനു മലയാളികൾക്കിടയിലും പ്രശസ്തനായി. വിവാഹശേഷം പൂർണ്ണ സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു.


Click it and Unblock the Notifications


