രാവിലെ വിവാഹം... പുലർച്ചെ വരെ എൻടിആറിനൊപ്പം ഐറ്റം ഡാൻസ്, തൊഴിലല്ലേ ത്യാ​ഗങ്ങൾ ചെയ്യേണ്ടി വരും; രമ്യ കൃഷ്ണൻ

ഒരു കാലത്ത് തിരശീലയിലെ മിന്നും താരമായ നടിയാണ് രമ്യ കൃഷ്ണൻ. നായികയായും വില്ലത്തിയായും സഹനടി റോളുകളിലും എല്ലാം തിളങ്ങുന്ന താരം. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ് താരം. 1983ൽ മലയാളത്തിൽ റിലീസ് ചെയ്ത പയനിയർ എന്ന ചിത്രത്തിലൂടെയാണ് രാമകൃഷ്ണൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നായികയായും സഹനടിയായും അമ്മ കഥാപാത്രങ്ങളായും രാമകൃഷ്ണൻ പ്രേക്ഷകർക്ക് മുമ്പിൽ പിന്നീടുള്ള വർഷങ്ങളിൽ തിളങ്ങി.

പതിനെട്ട് വയസിൽ വിവാഹം, അമ്മയ്ക്ക് ഉണ്ടായിരുന്ന ഒരേയൊരു ഭയം, ആ ചോ​ദ്യം ഞങ്ങളോടും ചോദിച്ചു; കാവ്യ പറഞ്ഞത്!
പതിനെട്ട് വയസിൽ വിവാഹം, അമ്മയ്ക്ക് ഉണ്ടായിരുന്ന ഒരേയൊരു ഭയം, ആ ചോ​ദ്യം ഞങ്ങളോടും ചോദിച്ചു; കാവ്യ പറഞ്ഞത്!

പടയപ്പയും ബാഹുബലിയുമെല്ലാം വൻ ഹിറ്റായതിന് പിന്നിലെ ഒരു ഘടകം രമ്യയുടെ ശക്തമായ സാന്നിധ്യവും അസാമാന്യ പ്രകടനവും കൊണ്ട് കൂടിയാണ്. ​ഗ്ലാമറസ് റോളുകളിലും ഐറ്റം ഡാൻസും എല്ലാം ഒരു കാലത്ത് രമ്യയുടെ കൈകളിൽ ഭദ്രമായിരുന്നു. ഒരേസമയം നാല്, അഞ്ച് സിനിമകളിൽ വരെ താരം സമയം ക്രമീകരിച്ച് അഭിനയിച്ചിട്ടുണ്ട്.

Ramya Krishnan

ടൈറ്റ് ഷെഡ്യൂളായിരുന്നു അക്കാലത്ത് എന്നതുകൊണ്ട് തന്നെ സ്വകാര്യ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ ക്രമീകരിക്കാനും അവയ്ക്കായി സമയം കിട്ടാത്തതുമായ അവസ്ഥയായിരുന്നു. അത്തരത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ വിവാഹ ദിവസത്തിലും താരത്തിന് ജോലി ചെയ്യേണ്ടതായി വന്നു. പുലർച്ചെ വരെ അഭിനയിച്ചശേഷം കതിർ മണ്ഡപത്തിലേക്ക് വധുവായി ഒരുങ്ങി എത്തിയ കഥ ഒരിക്കൽ രമ്യ തന്നെ വെളിപ്പെടുത്തിയിരുന്നു.

എൻടിആർ നായകനായ സിംഹാദ്രി സിനിമയിലെ ഐറ്റം സോങിൽ രമ്യ കൃഷ്ണ അഭിനയിക്കുന്ന കാലയളവിലായിരുന്നു വിവാഹ തിയ്യതിയും. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് എൻടിആർ ടോളിവുഡിൽ ഹീറോയായി ശക്തമായ സ്ഥാനമുറപ്പിച്ചത്. സിനിമയിൽ ചിന്നാടി അമമേ ചീകു കവാല എന്ന ഗാനത്തിൽ എൻടിആറിനൊപ്പം രമ്യ കൃഷ്ണനും തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.

ഞങ്ങളൊന്നിച്ച് നിങ്ങള്‍ക്ക് മുന്നില്‍! ഒടുവില്‍ ആ രഹസ്യം പരസ്യമാക്കി അഹാന! സന്തോഷം പങ്കിട്ട് നിമിഷും
ഞങ്ങളൊന്നിച്ച് നിങ്ങള്‍ക്ക് മുന്നില്‍! ഒടുവില്‍ ആ രഹസ്യം പരസ്യമാക്കി അഹാന! സന്തോഷം പങ്കിട്ട് നിമിഷും

ഒരു അഭിമുഖത്തിൽ രമ്യ കൃഷ്ണൻ ഈ ​ഗാനരം​ഗത്തിൽ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്... തിരക്കേറിയ ഷെഡ്യൂളിന്റെ ഭാഗമായി സിംഹാദ്രിയിലെ ഗാന ചിത്രീകരണം രാത്രി മുഴുവൻ നീണ്ടു. അടുത്ത ദിവസം രാവിലെ തന്നെ എന്റെ വിവാഹം ആയിരുന്നു. എങ്കിലും ഞാൻ വിശ്രമമൊന്നും എടുത്തില്ല. രാത്രി രണ്ട് മണിവരെ ഷൂട്ടിങിൽ പങ്കെടുത്തു. ഐറ്റം ‍ഡാൻസ് ചിത്രീകരിക്കാൻ സഹികരിച്ചു.

അതിനുശേഷം നേരെ വിവാഹ ചടങ്ങിലേക്ക് വധുവായി ഒരുങ്ങി പോവുകയാണ് ചെയ്തത്. ചെയ്യുന്ന തൊഴിലിന് വേണ്ടി ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള ത്യാഗങ്ങൾ അനിവാര്യമാണെന്നും രമ്യ കൃഷ്ണൻ പഴയ ഓർമ പങ്കുവെച്ച് പറഞ്ഞു. പിന്നീട് എൻടിആറിനൊപ്പം നാ അല്ലുഡു എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. അതിൽ എൻടിആറിന്റെ അമ്മാമ്മയായിട്ടായിരുന്നു രമ്യ കൃഷ്ണന്റെ കഥാപാത്രം.

Ramya Krishnan

മുപ്പത്തിമൂന്നാം വയസിലായിരുന്നു നടിയുടെ വിവാഹം. സംവിധായകൻ കൃഷ്ണ വംശിയെ വിവാഹം കഴിച്ച രമ്യ കൃഷ്ണന് ഒരു മകനുണ്ട്. സിംഹാദ്രി ചിത്രത്തിന്റെ സമയത്ത് എൻടിആറിന് 20 വയസും രമ്യ കൃഷ്ണന് മുപ്പത്തിമൂന്ന് വയസുമായിരുന്നു. ഇന്നും ടോളിവുഡിൽ സജീവമായ താരം ബാഹുബലിയിലൂടെ പാൻ-ഇന്ത്യ തലത്തിൽ വലിയ പ്രശസ്തി നേടി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ബാഹുബലി എന്ന ചിത്രത്തിലെ ശിവഗാമി.

ഈ കഥാപാത്രം ഒട്ടേറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. ചിത്രം മികച്ച വിജയം നേടിയെങ്കിലും സിനിമയുടെ തുടക്കത്തിൽ ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ താരത്തിന് സാധിച്ചിരുന്നില്ല. ബാഹുബലിയിൽ അഭിനയിക്കാൻ രമ്യയ്ക്ക് ആദ്യം മടിയുണ്ടായിരുന്നു. മറ്റൊരു സിനിമയുടെ തിരക്കിലായതിനാലും മകൻ വളരെ ചെറുപ്പമായതിനാലും ആദ്യം താരം ഈ വേഷം ഗൗരവമായി എടുത്തിരുന്നില്ല.

എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്?, അരി എത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല ഉത്തരം; മല്ലിക
എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്?, അരി എത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല ഉത്തരം; മല്ലിക

മടിച്ച് നിന്ന രമ്യയെ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന നല്ല സിനിമയാണെന്ന് പറഞ്ഞ് ഭർത്താവാണ് ബാഹുബലിയിലേക്ക് നടിയെ നിർബന്ധിച്ച് അയച്ചത്. രാജമൗലി കഥാപാത്രത്തെ കുറിച്ച് വിശദമായി വിവരിച്ചതോടെ രമ്യ ബാഹുബലിയുടെ ഭാ​ഗമാകാൻ പൂർണ്ണമായും തയ്യാറെടുത്തു.

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X