twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട് പണി തീർക്കാൻ കടം വാങ്ങി, 'പണം തിരിച്ചടക്കാൻ ബുദ്ധിമുട്ടി', സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ശ്രീവിദ്യ

    |

    മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളായിരുന്നു ശ്രീവിദ്യ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ശ്രീവിദ്യ ഇന്നും മായാത്ത ഓർമ്മകളായി സിനിമാപ്രേമികളുടെ മനസിൽ നിറഞ്ഞു നിൽപ്പുണ്ട്. നായികയായും സഹനടിയായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ശ്രീവിദ്യ. ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കി മാറ്റുകയായിരുന്നു അവർ.
    2006 ലാണ് അർബുദത്തെ തുടർന്ന് ശ്രീവിദ്യ അന്തരിക്കുന്നത്.

    ചെറുപ്പം മുതലേ സിനിമാലോകത്തേക്ക് എത്തിയ താരമാണ് ശ്രീവിദ്യ. സ്വപ്‌നതുല്യമായൊരു കരിയർ ആയിരുന്നു ശ്രീവിദ്യയുടേത്. എന്നാൽ
    ശ്രീവിദ്യയുടെ വ്യക്തിജീവിതം എന്നും പ്രശ്‌നങ്ങൾ നിറഞ്ഞതായിരുന്നു . ശ്രീവിദ്യയുടെ പഴയ ഒരഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൈരളി ടി വിയിൽ ജോൺ ബ്രിട്ടാസ് അവതാരകനായിട്ട് എത്തുന്ന പരിപാടിയിൽ വന്നപ്പോൾ കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞ് താരം മനസ്സ് തുറന്നിരുന്നു. ശ്രീവിദ്യ പറഞ്ഞ കാര്യങ്ങൾ വിശദമായി വായിക്കാം.

    സാമ്പത്തിക പ്രതിസന്ധി

    'വീട് വിറ്റ് വാടക വീട്ടിലേക്ക് മാറുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ എന്ന ജോൺ ബ്രിട്ടാസിൻ്റെ ചോദ്യത്തിന് മറുപടി പറയവേ ആണ് വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ശ്രീവിദ്യ മനസ്സ് തുറന്നത്. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അന്നത്തെ കാലത്ത് കാണുന്നതു പോലെ സാധരണ ഒരു വീടായിരുന്നു'.

    'വലിയ റൂമുകൾ ഒക്കെ ഉണ്ടെങ്കിലും അവിടെ നിന്ന് മാറാൻ തീരുമാനിച്ചതാണ്. ആ വീട് കൊടുത്തിട്ട് മറ്റൊരു സ്ഥലം വാങ്ങി വീട് വെക്കാം എന്നാണ് തീരുമാനിച്ചത്. പുതിയ സ്ഥലത്ത് വീട് വെക്കുന്നതുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് തുടങ്ങിയത്'.

    'പുതിയ സ്ഥലത്ത് വീട് വെക്കാൻ എൽ ഐ സിയിൽ നിന്ന് പണം ലോൺ എടുത്തു. ഇത് തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോഴാണ് എല്ലാം കയ്യിൽ നിന്ന് പോയി തുടങ്ങിയത്. പണം തിരിച്ചടക്കുന്നതിനെപ്പറ്റിയുള്ള സംസാരത്തിൽ അമ്മക്കും അച്ഛനുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും ചെയ്തു. വീട്ടിൽ രണ്ടു മൂന്ന് കാറുകൾ ഉണ്ടായിരുന്നു'.

    'കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഇതൊന്നും കാണാതായി. പിന്നീടാണ് ഒരു അംബാസിഡർ വാങ്ങുന്നത്. ഒരിക്കൽ അതിൽ യാത്ര ചെയ്തപ്പോൾ ആക്സിഡൻ്റ് ഉണ്ടായി. ആ സമയത്ത് കുറച്ച് ഇടവേള എടുക്കേണ്ടതായി വന്നു'.

    നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദനനിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദന

    ഇടവേള

    'ആ ഇടവേളയിലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഈ കാര്യങ്ങളൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. എനിക്ക് ലഭിച്ചുകൊണ്ടിരുന്ന രാജകീയമായ കാര്യങ്ങൾ ലഭിച്ചുകൊണ്ടേയിരുന്നു. അംബാസിഡർ കാർ ആക്സിഡൻ്റ് ആയതിന് ശേഷം പിന്നീട് കാർ വാങ്ങിച്ചിട്ടില്ല. പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ടാക്സിയിലായിരുന്നു പിന്നീടുള്ള യാത്രകൾ. പണം കടം വാങ്ങി വീട് വെച്ചെങ്കിലും അത് കൈയ്യിൽ ഒതുങ്ങിയില്ല. പിന്നെയും പണം കടം വാങ്ങേണ്ടി വന്നു'.

    'അപ്പൂപ്പൻ്റെ മരണ ശേഷം അച്ഛന് സാമ്പത്തികമായി കുടുംബത്തെ നോക്കാൻ സാധിച്ചിരുന്നില്ല. വീട്ടിൽ അച്ഛനുമായി എന്ത് പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായാൽ ഒരു റിയാക്ഷനും ഉണ്ടാവാറില്ല. ഞാൻ അമ്മയോട് പലപ്പോഴും ചോദിച്ചിട്ടുമുണ്ട്. അമ്മക്ക് ഒന്നും തോന്നുന്നില്ലേ? അമ്മ എന്താ കരയാത്തത് എന്നൊക്കെ അപ്പോൾ അമ്മ പറയുന്ന മറുപടി ഇങ്ങനെയാണ്, കരയാനൊന്നും പാടില്ല, കരഞ്ഞാൽ വൈകുന്നേരം പോയി പാടാൻ കഴിയില്ല. തൊണ്ട ചീത്തയാകും എന്നാണ് അമ്മ പറയുന്നത്'.

    ബി​ഗ് ബോസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം കണ്ടുമുട്ടി സായ് വിഷ്ണുവും മണിക്കുട്ടനുംബി​ഗ് ബോസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം കണ്ടുമുട്ടി സായ് വിഷ്ണുവും മണിക്കുട്ടനും

    അമ്മയുടെ വാക്കുകൾ

    'നമ്മൾ ആർട്ടിസ്റ്റുകളുടെ ജീവിതം എന്നത് ഒരു പൊതു സ്വത്താണ്. നമ്മുടെ ജീവിതം അവർക്കുവേണ്ടിയാണ് നമ്മുടെ ജോലി അവരെ സന്തോഷിപ്പിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. അതിന് ശേഷമേ നമ്മുടെ ജീവിതം ഉള്ളൂ'.

    'പുതിയ വീട്ടിലേക്ക് വന്നതിന് ശേഷം ഒരു കല്യാണ ആലോചന വന്നു യുഎസിൽ നിന്ന്. നീ ഇപ്പോൾ കല്ല്യാണത്തിനെക്കുറിച്ച് ചിന്തിക്കണ്ട, നാലഞ്ച് വർഷം കഴിയട്ടെ സിനിമകൾ ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. ഒരുപാട് കടങ്ങൽ ഉണ്ട് അതൊക്കെ തീർക്കണമെന്നും അമ്മ പറഞ്ഞു. അന്നാണ് ശരിക്കും വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നത്'.

    'വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം', സന്തോഷം പങ്കുവെച്ച് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്'വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം', സന്തോഷം പങ്കുവെച്ച് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്

    ചെണ്ട

    'പിന്നീട് കാണാൻ വന്ന പയ്യനോട് കാര്യം പറഞ്ഞു . ഇപ്പോൾ പറ്റില്ല രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മതിയെങ്കിൽ ആലോചിച്ചാൽ മതിയെന്ന് പറഞ്ഞു. എന്നെക്കാളും ഒരുപാട് വയസ്സിന് വ്യത്യാസം അന്നേ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം ഒരു മാസത്തെ ഇടവേളക്ക് വന്നതാണ് അതിനിടയിൽ കല്യാണം നടത്താനായിരുന്നു ഉദ്ദേശം. ഞാൻ പറ്റില്ലാന്ന് പറഞ്ഞതോടെ അത് അവസാനിച്ചു'.

    'എനിക്ക് പിന്നീട് തുടർന്ന് പഠിക്കാൻ ആ​ഗ്രമില്ലായിരുന്നു. എങ്ങനെയെങ്കിലും ഒരു സിനിമയിൽ അവസരം കിട്ടണേ എന്ന് ആ​ഗ്രഹിച്ച് ഇരുന്നപ്പോഴാണ് ചെണ്ടയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ചെണ്ട റിലീസ് ആയതിന് ശേഷം എനിക്ക് വലിയൊരു ബ്രേക്ക് ആണ് കിട്ടിയത്. എൻ്റെ ജീവിതത്തിലെ മികച്ച സിനിമയാണെന്ന് പറയാം. പിന്നീടങ്ങോട്ട് സിനിമകളുടെ പൂരമായിരുന്നു', ശ്രീവിദ്യ പറയുന്നു.

    Read more about: srividhya
    English summary
    Late Srividya Opens Up How Her Family Push Her Into Financial Crisis
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X