താരപുത്രൻ കോഴിക്കോടിന്റെ മരുമകൻ; കുഞ്ചാക്കോ ബോബന്റെ നായിക മനോജ് ഭാരതിയുടെ ഭാര്യ, സെറ്റിൽ തുടങ്ങിയ പ്രണയം!

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭാരതി രാജയുടെ മകനും തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിയുടെ വിയോ​ഗ വാർത്ത പുറത്ത് വന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48 വയസ് മാത്രമായിരുന്നു പ്രായം. തമിഴ് സിനിമാ മേഖലയ്ക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു മരണ വാർത്തയായിരുന്നു മനോജിന്റേത്. പ്രമുഖ താരങ്ങൾ അടക്കം എല്ലാവരും താര കുടുംബത്തിലെ അം​ഗത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ്. ഭാരതി രാജയുടെ ഏക മകനാണ് മനോജ്. 1999ൽ പുറത്തിറങ്ങിയ താജ്മഹൽ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് മനോജ് ഭാരതി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പിതാവ് ഭാരതി രാജ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. താജ്മഹലിന്റെ വിജയത്തിനുശേഷം സമുദ്രം, അല്ലി അർജുന തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായും സഹനടനായും എല്ലാം മനോജ് അഭിനയിച്ചു. എന്നാൽ താജ്മഹൽ പോലെ ഒരു വിജയം സൃഷ്ടിക്കാൻ മറ്റ് സിനിമകൾക്ക് സാധിച്ചില്ല.

Manoj Bharathiraja wife

പിന്നീടാണ് അഭിനയത്തിന് പുറമെ പിതാവിന്റെ പാത പിന്തുടർന്ന് സംവിധാനത്തിലേക്കും മനോജ് തിരിയുന്നത്. 2023ൽ പുറത്തിറങ്ങിയ മാർഗഴി തിങ്കൾ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പ്രണയ ചിത്രമായിരുന്നു മാർഗഴി തിങ്കൾ. പക്ഷെ സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചില്ല. തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്നതും പലരുടെയും മാർ​ഗദർശിയുമായ സംവിധായകനാണ് ഭാരതി രാജ.

അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന സിനിമകൾ ആവർത്തിച്ച് കാണുന്നവരാണ് മലയാളികൾ പോലും. എന്നാൽ പിതാവിന്റേത് പോലൊരു ശോഭനമായ കരിയർ മനോജിന് തമിഴ് സിനിമയിൽ നിന്നും നേടിയെടുക്കാനായില്ല. സംവിധായകൻ, നടൻ എന്ന രീതിയിൽ പരാജയങ്ങളും തിരിച്ചടികളും നേരിടേണ്ടി വന്നുവെങ്കിലും പ്രണയ ജീവിതത്തിൽ മനോജ് വിജയിച്ചു.

സതൂരിയൻ എന്ന സിനിമയിൽ തന്നോടൊപ്പം അഭിനയിച്ച മലയാള നടി നന്ദനയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. ഭർത്താവ്, അച്ഛൻ റോളുകൾ വളരെ മനോ​ഹ​രമായാണ് അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ കൈകാര്യം ചെയ്യുന്നതെന്ന് താരത്തിന്റെ സോഷ്യൽമീഡിയ പേജുകളിൽ നിന്ന് തന്നെ വ്യക്തമാണ്. 2002-2006 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്ന നായിക നടി നന്ദനയെയാണ് മനോജ് ഭാരതി വിവാഹം ചെയ്തത്.

കുഞ്ചാക്കോ ബോബന്റെ നായികയായി സ്നേഹിതൻ എന്ന സിനിമയിലൂടെയാണ് നന്ദന സിനിമയിൽ‌ അരങ്ങേറിയത്. സ്നേഹിതനിലെ നന്ദനയുടെ റോളും പാട്ടുകളും എല്ലാം ഹിറ്റായിരുന്നു. പിന്നീട് സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു, കല്യാണ കുറിമാനം തുടങ്ങിയ മലയാള സിനിമകളിലും സക്സസ്, എബിസിഡി, സാധുരിയൻ, കല്ലി​ഗ തുടങ്ങിയ തമിഴ് സിനിമകളിലും നന്ദന അഭിനയിച്ചു.

Manoj Bharathiraja wife

സാധുരിയൻ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി നന്ദന പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ആഘോഷമായി കേരള സ്റ്റൈലിലായിരുന്നു വിവാഹം നടന്നത്. കാരപ്പറമ്പ് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരുന്നു വിവാഹം. അങ്ങനെ മനോജ് കോഴിക്കോടിന്റെ മരുമകനായി.

അന്ന് മനോജിന്റെയും നന്ദനയുടെയും വിവാഹശേഷം ചെന്നൈയിൽ ​​ഗ്രാന്റ് റിസപ്ഷനും ഭാരതി രാജ നടത്തിയിരുന്നു. വിവാഹത്തോടെ നന്ദന അഭിനയം ഉപേക്ഷിച്ചു. സോഷ്യൽമീഡിയയിലും താരപത്നി സജീവമായിരുന്നില്ല. മനോജിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ് നന്ദനയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. ആർതിക, മതിവന്ദിനി എന്നിങ്ങനെ പേരുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ ഇരുവർക്കുമുണ്ട്. ഭർത്താവിന്റെ നിർമ്മാണ കമ്പനി നോക്കി നടത്തുന്നതിപ്പോൾ നന്ദനയാണ്.

മനോജിനെ കുറിച്ച് പറയുമ്പോഴെല്ലാം കോഴിക്കോട്ടുകാർക്ക് നൂറ് നാവാണ്. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദം കാട്ടുന്ന പ്രകൃതമായിരുന്നു മനോജിന്റേത്. അതുകൊണ്ട് തന്നെ മനോജിന്റെ വിയോ​ഗ വാർത്ത നന്ദനയുടെ കുടുംബത്തിനും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഞെട്ടലോടെയാണ് മനോജിന്റെ നിര്യാണവാര്‍ത്തയറിഞ്ഞത്.

മാര്‍ച്ച് ഏഴിന് ഹൃദയവാല്‍വിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു മനോജ്. കഴിഞ്ഞദിവസം പരിശോധനയ്ക്കുമ്പോഴും പ്രശ്‌നമൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ ചൊവ്വാഴ്ച വൈകീട്ട് തീരെ അവിചാരിതമായിട്ടായിരുന്നു അന്ത്യം എന്നാണ് നന്ദനയുടെ ബന്ധു മാതൃഭൂമിയോട് സംസാരിക്കവെ പറഞ്ഞത്.

More from Filmibeat

Read more about: bharathiraja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X