കാവ്യ മാധവനും ദിലീപും മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പം യാത്രയിലാണ്; എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറൽ

കൊവിഡിന്റെ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം കുടുംബസമേതം യാത്രകള്‍ നടത്തുകയാണ് ദിലീപ്. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ഒരാഴ്ചയോളം നീണ്ട ആഘോഷങ്ങളില്‍ ദിലീപും മകള്‍ മീനാക്ഷിയും ഭാര്യ കാവ്യ മാധവനും പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയ നിറയെ കുടുംബത്തിന്റെ ചിത്രങ്ങളായിരുന്നു.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ഇപ്പോഴിതാ ഇളയമകള്‍ മഹാലക്ഷ്മിയ്ക്ക് ഒപ്പമുള്ള താരദമ്പതിമാരുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം മകളെ എടുത്ത് നില്‍ക്കുന്ന ദിലീപിനെയും പിന്നില്‍ നില്‍ക്കുന്ന കാവ്യയുടെയും ഫോട്ടോ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ മകളെ എടുത്ത് എയര്‍പോര്‍ട്ടിലൂടെ പോവുകയാണ് ദിലീപ്. വിശേഷങ്ങള്‍ വായിക്കാം...

 മകള്‍ക്കാപ്പം ദിലീപും കാവ്യയും

ദിലീപ്-കാവ്യ മാധവന്‍ വിവാഹ ശേഷം താരകുടുംബത്തിന്റെ പിന്നാലെയാണ് പാപ്പരാസികള്‍. വിവാഹം കഴിഞ്ഞതോടെ വളരെ അപൂര്‍വ്വമായിട്ടാണ് കാവ്യ പുറത്തേക്ക് വരാറുള്ളത്. മഹാലക്ഷ്മി ജനിച്ചതിന് ശേഷവും ചില വിവാഹങ്ങളില്‍ പങ്കെടുക്കാനാണ് കാവ്യ പൊതുവേദിയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ ഇളയ മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പം യാത്രകളിലാണ് താരങ്ങള്‍. കഴിഞ്ഞ ദിവസം മകളുടെ മുഖം കാണിക്കാതെയുള്ള ചില ഫോട്ടോസ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിരുന്നു.

 മകള്‍ക്കാപ്പം ദിലീപും കാവ്യയും

പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തില്‍ നിന്നും ദിലീപും കാവ്യയും മകളും പാപ്പരാസികളുടെ ക്യാമറക്കണ്ണില്‍ കുടുങ്ങി. ആരോ പകര്‍ത്തിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. കാവ്യ ലാഗ്വേജുകളുമായി നടക്കുമ്പോള്‍ ദിലീപിന്റെ തോളില്‍ ചാഞ്ഞ് കിടക്കുകയാണ് മകള്‍ മഹാലക്ഷ്മി. മുന്‍പ് കുഞ്ഞിന്റെ മുഖം കണ്ടില്ലെന്ന് പരിഭവിച്ചവര്‍ക്കെല്ലാം ഇത്തവണ മഹാലക്ഷ്മി ക്യാമറയിലേക്ക് നോക്കുന്നതായിട്ടുള്ള ചിത്രങ്ങളായിരുന്നു ലഭിച്ചത്. മൂവരും കൂടി അവധി ആഘോഷിക്കാനുള്ള യാത്രകളിലാണെന്നാണ് അറിയുന്നത്.

 മകള്‍ക്കാപ്പം ദിലീപും കാവ്യയും

കഴിഞ്ഞ ആഴ്ചകളില്‍ കാവ്യയുടെ നാടായ നീലേശ്വരത്തായിരുന്നു ഇരുവരും. നീലേശ്വരം മന്ദംപുറത്ത് കാവില്‍ ദിലീപും കാവ്യയും ഒരുമിച്ചെത്തിയ ഫോട്ടോസും പുറത്ത് വന്നിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ ഇരുവരും ഉഷപുജ തൊഴുത് ക്ഷേത്രത്തിലുള്ളവരോടെല്ലാം കുശലാന്വേഷണം നടത്തിയിട്ടാണ് തിരികെ പോയത്. ആരാധകര്‍ക്കൊപ്പം എടുത്ത ഫോട്ടോസും വൈറലായിരുന്നു.

Recommended Video

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയെ ഒരുക്കിയത് | FilmiBeat Malayalam
 മകള്‍ക്കാപ്പം ദിലീപും കാവ്യയും

അതേ സമയം മൂത്തമകള്‍ മീനാക്ഷി എവിടെ പോയെന്നുള്ള ചോദ്യവും ഉയര്‍ന്ന് വരികയാണ്. ഫെബ്രുവരിയില്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മീനാക്ഷി ചടങ്ങില്‍ തിളങ്ങി നിന്നിരുന്നു. കൂട്ടുകാരികള്‍ക്കൊപ്പമുള്ള ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷമാക്കി. അന്നും ദിലീപും കാവ്യയും ഒപ്പമുണ്ടായിരുന്നു. നിലവില്‍ പഠിച്ച് കൊണ്ടിരിക്കുകയാണ് താരപുത്രി. അതുകൊണ്ട് തന്നെ അവധിയാഘോഷങ്ങള്‍ക്ക് മീനാക്ഷി ഇല്ലാത്തതെന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X