ഒരു കണ്ണ് അടച്ച് നസ്രിയക്കൊപ്പം ഫഹദ് ഫാസിൽ! താരങ്ങളുടെ റൊമാന്റിക് ചിത്രം വൈറലാകുന്നു...

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നസ്രിയ നാസീം. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നടി സജീവമാണ്. സോഷ്യൽ മീഡിയയിൽ നിന്ന് ഫഹദ് അൽപം അകന്ന് നിൽക്കുന്നുണ്ടെങ്കിലും ആ കുറവ് കൂടി തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം നികത്തുന്നുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. ഫഹദിന്റെ സിനിമ വിശേഷങ്ങൾ പലതും നസ്രിയയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രേക്ഷകർ അറിയുന്നത്.

 Nazriya Nazim

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നസ്രിയയുടേയും ഫഹദിന്റേയും ചിത്രമാണ്. ന‍ടിയുടെ ട്വിറ്റർ പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നാവ് നീട്ടി ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോണിൽ കളിക്കുന്ന നസ്രിയേയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഫഹദിന്റെ പകുതി ഭാഗം മാത്രമാണ് ചിത്രത്തിലുള്ളത്. വീട്ടിൽ നിൽക്കുന്നതിന്റെ ഗെറ്റപ്പിലായിരുന്നു താരങ്ങൾ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ഫഹദുമായുള്ള ഒരു ചിത്രം നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. താരദമ്പതിമാരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു. സഹോദരൻ നവീൻ നസീം ഉൾപ്പെടെ കമന്റുമായി രംഗത്തെത്തിയിരുന്നു തീയുടേയും ലവ് സിമ്പലുമായിരുന്നു നവീൻ ചിത്രത്തിന് നൽകിയത്. ഇത് എന്ത് ചിരിയാണെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോഴാണ് ട്വിറ്ററിൽ താരദമ്പതിമാരുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

ദിവസങ്ങൾക്ക് മുൻപ് ഗാനം ആലപിച്ച് നസ്രിയ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായി നസ്രിയയുടെ പാട്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് നടി ആലപിച്ച രണ്ട് വരി ഗാനം പങ്കുവെച്ചത്. ബിഗ് ബ്രദറില കണ്ടോ കണ്ടോ എന്ന ഗാനമാണ് നസ്രിയ ആലപിച്ചത്. രണ്ട് വരികൾ മാത്രമാണ് ആലപിച്ചിരിക്കുന്നതെങ്കിലും ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമയിലും നടി ഗാനം ആലപിച്ചിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ സലാല മൊബൈൽസിലും ബാംഗ്ലൂർ ഡെയ്സിലും വരത്തനിലും ഗാനം ആലപിച്ചിരുന്നു .ഈ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X