മമ്മൂട്ടിയ്ക്ക് എത്ര ഗെറ്റപ്പുണ്ട്? ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്, ഗ്ലാമര്‍ കൂടിയോ

മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ രമേഷ് പിഷാരടി കൗണ്ടര്‍ കോമഡികളിലൂടെയാണ് മലയാള പ്രേക്ഷകരെ കൈയിലെടുത്തത്. നടന്‍, അവതാരകന്‍, മിമിക്രിതാരം എന്നിങ്ങനെ പിഷാരടി നിര്‍വഹിക്കാത്ത റോളുകളില്ല. അക്കൂട്ടത്തില്‍ സംവിധാനവും. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെയാണ് രമേഷ് പിഷാരടി സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്.

കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല അഭിപ്രായം നേടി. ഇതിന് പിന്നാലെ പിഷാരടി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയും പ്രഖ്യാപിച്ചു. മമ്മൂട്ടിയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ തരംഗമാവുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

മമ്മൂട്ടിയാണ് തന്റെ അടുത്ത നായകനെന്ന് പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ഒടുവില്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിട്ടാണ് പിഷാരടിയുടെ സംവിധാനത്തില്‍ ഗാനഗന്ധര്‍വ്വന്‍ ഒരുങ്ങുന്നത്. ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ ആരാധകര്‍ ഗാനഗന്ധര്‍വ്വന് പിന്നാലെ തന്നെ ഉണ്ടായിരുന്നു. അടുത്തിടെയാണ് പൊള്ളാച്ചിയില്‍ നിന്നും ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് അവസാനിച്ചത്.

 ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ഗാനമേളകളില്‍ പാട്ട് പാടുന്ന കലാകാരനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കലാസധന്‍ ഉല്ലാസ് എന്ന കഥാപാത്രത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഗദ, അതുല്യ, ശാന്തിപ്രിയ എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

 ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

മുടി നീട്ടി വളര്‍ത്തിയൊരു ലുക്കിലാണ് സിനിമ തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അത് മാത്രമല്ലെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. ചെറിയ താടിയും മുടിയും മാത്രമുള്ളതും ടീ ഷര്‍ട്ട് ധരിച്ച് പാട്ട് പാടാന്‍ നില്‍ക്കുന്നതുമായ ലുക്കിലാണ് ഈ ചിത്രങ്ങളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴി ഈ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

Recommended Video

ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക എത്തുന്നത് മൂന്ന് അഡാറ് ഗെറ്റപ്പില്‍
ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ നിര്‍മ്മിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി വിതരണത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X