സിജു വിത്സൺ പകർത്തിയ അപൂർവ്വ താരസംഗമം; ചിത്രം വൈറലാകുന്നു...
മലയാള പ്രേക്ഷകരുടെ ഇടയിലും സിനിമാ ലോകത്തും ചർച്ചയാകുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ സൽക്കാരമാണ്. താരസമ്പന്നമായ ചടങ്ങിലെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുത്ത വസ്ത്രമാണിഞ്ഞാണ് താരങ്ങൾ സൽക്കാരത്തിന് എത്തിയത്. താരരാജാക്കന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കറുത്ത നിറത്തിലുള്ള കുർത്ത ധരിച്ചാണ് മമ്മൂട്ടി ചടങ്ങിനെത്തിയത് നീണ്ട താടിയിലുള്ള മൊഗാസ്റ്റാറിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് യുവ താരങ്ങളുടെ ചിത്രങ്ങളാണ്. നടൻ സിജു വിൽസണാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് സെൽഫിയാണ് പങ്കുവെച്ചിരിക്കുന്നത്. നസ്രിയ പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ, നസ്രിയ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. നസ്രിയ ഒഴികെ മറ്റെല്ലാവരും കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ചിത്രം വൈറലായിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് നസ്രിയ ധരിച്ചിരുന്നത്.
സിജുവിന്റെ ചിത്രത്തിന്റെ ഹൈലൈറ്റ് പ്രണവ് മോഹൻലാലും വിസ്മയയുമാണ്. പുരസ്കാരദാന ചടങ്ങുകളിലോ പൊതുപരിപാടികളിലോ പ്രണവിനേയും വിസ്മയേയും അധികം കാണാൻ സാധിക്കില്ല. ഏറെ കാലത്തിന് ശേഷമാണ് പ്രണവും വിസ്മയയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് .
Recommended Video
ഡിസംബർ 28 ന് ആയിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷയും ഡോക്ടർ എമിലും വിവാഹിതരായത്. മോഹൻലാൽ കുടുംബസമേതമായിരുന്നു വിവാഹത്തിനെത്തിയത്.കൊവിഡ് മാനദണ്ഡം പാലിച്ചുള്ള വിവാഹമായിരുന്നത് കൊണ്ട് തന്നെ താരങ്ങളൊന്നും എത്തിയിരുന്നില്ല. പിന്നീട് സുഹൃത്തുക്കൾക്ക് വേണ്ടി സൽക്കാര ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. നവംബർ 29ന് ആയിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു അന്ന് ചടങ്ങ് നടന്നത്


Click it and Unblock the Notifications