ഖുശ്ബുവിനോട് വിരോധമുള്ളവര്‍ കണ്ടെത്തിയ ചിന്ന ഖുശ്ബു! നടി ശിവരഞ്ജിനി എവിടെയും പോയിട്ടില്ല, ഇവിടെയുണ്ട്

തെന്നിന്ത്യന്‍ സിനിമാലോകത്ത് സജീവ സാന്നിധ്യമായിരുന്ന നടിയാണ് ശിവരഞ്ജിനി. ഹിറ്റ് സിനിമകളില്‍ നിറഞ്ഞ് നിന്ന നടിയെ പറ്റി ഇപ്പോള്‍ യാതൊരു വിവരവുമില്ലായിരുന്നു. വിവാഹത്തോട് കൂടി സിനിമയില്‍ നിന്നും അപ്രതീക്ഷമാവുന്നവരാണ് പല നടിമാരും. അത്തരത്തില്‍ നടി ശിവരഞ്ജിനിയും വിവാഹത്തോട് കൂടിയാണ് അഭിനയ മേഖലയില്‍ നിന്നും മാറി നിന്നത്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും അഭിനയത്തിലൂടെ ഇന്‍ഡസ്ട്രിയില്‍ മായാത്ത മുദ്ര പതിപ്പിച്ച നിരവധി യുവനടിമാരില്‍ പ്രധാനിയായിരുന്നു ശിവരഞ്ജിനി. രജനീകാന്തും കമല്‍ഹാസനുമടക്കം വെള്ളിത്തിരയില്‍ തിളങ്ങി നിന്ന പ്രമുഖരായ പല നടന്മാരുടെയും നായികയായി അഭിനയിച്ച ശിവരഞ്ജിനിയും ശ്രദ്ധേയായി. ഇപ്പോഴിതാ നടിയെ കുറിച്ചുള്ള ചില രസകരമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

 ooha

ഇന്നത്തെ യുവതലമുറയ്ക്ക് ശിവരഞ്ജിനിയെ പറ്റി അധികം അറിയില്ലെങ്കിലും നടിയെ ഏറെ ആരാധിച്ചിരുന്നൊരു തലമുറ മുന്‍പ് ഉണ്ടായിരുന്നു. 1990-ല്‍ പുറത്തിറങ്ങിയ ഒരു കന്നഡ ചിത്രത്തിലൂടെയാണ് ശിവരഞ്ജിനി ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം 'മിസ്റ്റര്‍ കാര്‍ത്തിക്' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തും ചുവടുറപ്പിച്ചു. തമിഴില്‍ നിന്നും നടിയ്ക്ക് അഭിനയപ്രധാന്യമുള്ള നിരവധി വേഷങ്ങള്‍ ലഭിച്ചു.

ഉമാ മഹേശ്വരി എന്നാണ് യഥാര്‍ഥ പേരെങ്കിലും ശിവരഞ്ജനി, ഓഹ എന്നീ പേരുകളിലാണ് നടി അറിയപ്പെട്ടിരുന്നത്. മാത്രമല്ല നടിയുടെ രൂപം ഖുശ്ബുവിനോട് സാമ്യമുള്ളത് കൊണ്ട് പലരും അവരെ ചിന്ന ഖുശ്ബു എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഖുശ്ബുവിനെ നായികയായി അംഗീകരിക്കാന്‍ കഴിയാതിരുന്ന ചില സിനിമ നിര്‍മാതാക്കള്‍ അതിന് പകരമായി ശിവരഞ്ജിനിയെ അവരുടെ സിനിമകളിലേക്ക് തിരഞ്ഞെടുത്തതായിട്ടും ചില കഥകളുണ്ട്.

1990ല്‍ ഹൃദയ സാമ്രാജ്യത്തിലൂടെ കന്നഡ സിനിമയിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച ഓഹ പിന്നീട് ആവേശ എന്ന മറ്റൊരു കന്നഡ ചിത്രത്തിലും അഭിനയിച്ചു. മിസ്റ്റര്‍ കാര്‍ത്തിക്കിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് മനസറ വാഴ്ത്തുങ്കലേന്‍, തലൈവാസല്‍, തങ്ക മനസുക്കാരന്‍, പാണ്ഡു പണ്ടൊരു രാജകുമാരി എന്നിങ്ങനെ അനേകം ചിത്രങ്ങളിലും അഭിനയിച്ചു.

 ooha

കന്നഡ, തമിഴ്, മലയാളം, തെലുങ്ക് എന്നീ നാല് ഭാഷകളിലായി 25 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടി തൊണ്ണൂറുകളില്‍ ഏതാനും മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1994-ല്‍ ആമേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നന്തി അവാര്‍ഡും ലഭിച്ചു. 1997-ല്‍ പുറത്തിറങ്ങിയ 'ദുര്‍കൈ അമ്മന്‍' എന്ന ചിത്രത്തിലഭിനയിച്ചതിന് ശേഷമാണ് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചത്. അതിന് ശേഷം ശിവരഞ്ജിനി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല.

സിനിമാലോകം വിട്ട അതേ വര്‍ഷം തന്നെയാണ് നടി പ്രശസ്ത തെലുങ്ക് നടന്‍ മിക ശ്രീകാന്തിനെ വിവാഹം കഴിക്കുന്നത്. വിവാഹിതയാവുന്നു എന്നതായിരുന്നു അഭിനയത്തോട് നോ പറയാനുള്ള നടിയുടെ തീരുമാനത്തിന് പിന്നില്‍. ശ്രീകാന്തുമായിട്ടുള്ള ദാമ്പത്യജീവിതത്തില്‍ നടിയ്ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളും ജനിച്ചു. അമ്മയെപ്പോലെ സുന്ദരമായ കണ്ണുകളാണ് മക്കള്‍ക്കും ലഭിച്ചിട്ടുള്ളത്. തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരമാണ് നടിയുടെ ഭര്‍ത്താവ് കൂടിയായ ശ്രീകാന്ത്.

അടുത്തിടെ പുറത്തിറങ്ങിയ ദളപതി വിജയുടെ വാരിസു എന്ന ചിത്രത്തില്‍ ശ്രീകാന്ത് പ്രധാനപ്പെട്ടൊരു റോള്‍ ചെയ്തിരുന്നു. നായകന്റെ രണ്ട് അണ്ണന്മാരില്‍ ഒരാളായി അഭിനയിച്ചാണ് നടന്‍ തമിഴ് ജനതയ്ക്കിടയില്‍ ജനപ്രീതിയുണ്ടാക്കിയത്. സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും നടി ശിവരഞ്ജനി തന്റെ സുന്ദരമായ കുടുംബത്തോടൊപ്പം കുടുംബിനിയായി ജീവിക്കുകയാണിപ്പോള്‍.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X